അനന്ത്‌നാഗ് ഏറ്റുമുട്ടല്‍:ലഷ്‌കര്‍ നേതാവ് ജുനൈദ് മാട്ടു കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം

Subscribe to Oneindia Malayalam

ശ്രീനഗര്‍: ലഷ്‌കര്‍-ഇ-തൊയ്ബ നേതാവ് ജുനൈദ് മാട്ടുവും മറ്റ് രണ്ട് വിമതരും അനന്ത്‌നാഗില്‍ വെള്ളിയാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇന്നു രാവിലെ ജുനൈദ് മാട്ടുവിന്റെയും കൂട്ടാളികളുടെയും മൃതദേഹം പോലീസ് കണ്ടെത്തി. മൃതദേഹങ്ങള്‍ക്കൊപ്പം എകെ 47 അടക്കമുള്ള ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.

തെക്കന്‍ കശ്മീരില്‍ സുരക്ഷാ സേനക്കെതിരെ നടന്ന നിരവധി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ജുനൈദ് ആയിരുന്നു. ജമ്മു കശ്മീരിലെ കുല്‍ഗാം സ്വദേശിയാണ് മാട്ടു. തെക്കന്‍ കശ്മീരിലെ അര്‍വാനിയില്‍ ജുനൈദും കൂടെയുണ്ടായിരുന്നവരും ഒളിച്ചിരുന്ന കെട്ടിടത്തിനു നേരെ പോലീസ് നടത്തിയ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.

 junaidmattu

ജുനൈദ് കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത പ്രചരിച്ചതിനെത്തുടര്‍ന്ന് അനന്ത്‌നാഗില്‍ പോലീസ് വാഹനത്തിനു നേരെ നടന്ന ആക്രമണത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ ആറ് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. കശ്മീര്‍ താഴ്‌വരയിലും ശ്രീനഗറിലും സര്‍ക്കാര്‍ സുരക്ഷ കര്‍ശനമാക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കശ്മീര്‍ താഴ്‌വരയില്‍ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ നടന്ന അക്രമസംഭവങ്ങളില്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി നടുക്കം രേഖപ്പെടുത്തി.

English summary
Bodies of Lashkar commander Junaid Mattoo, two other militants found at encounter site in Anantnag's Arwani
Please Wait while comments are loading...