കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാക്വലിൻ ഫെർണാണ്ടസിനെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ്: സാമ്പത്തിക തട്ടിപ്പ് കേസിൽ കൂടുതൽ താരങ്ങൾക്ക് കുരുക്ക്?

Google Oneindia Malayalam News

മുംബൈ: സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് താരങ്ങളെ കേന്ദ്രീകരിച്ച് എൻഫോഴ്സ്മെന്റ് അന്വേഷണം പുരോഗമിക്കുന്നു. ബോളിവുഡ് താരം ജാക്വലിൻ ഫെർണാണ്ടസിനെയാണ് എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തിട്ടുള്ളത്. സുകേഷ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ കോടികൾ തട്ടിയ സംഘത്തിനെതിരായ കേസിലാണ് അന്വേഷണം നടക്കുന്നത്.

പുതുപുത്തന്‍ മേക്കോവറില്‍ അനുപമ പരമേശ്വരന്‍; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം

 പെരിങ്ങോട്ടുകുറിശിയിൽ കോൺഗ്രസ് ഭരണം വീഴും? 10 അംഗങ്ങൾ രാജിയിലേക്കോ? ഞെട്ടിച്ച നീക്കത്തിന് ഗോപിനാഥ് പെരിങ്ങോട്ടുകുറിശിയിൽ കോൺഗ്രസ് ഭരണം വീഴും? 10 അംഗങ്ങൾ രാജിയിലേക്കോ? ഞെട്ടിച്ച നീക്കത്തിന് ഗോപിനാഥ്

1

ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിനെയാണ് ഏറ്റവുമൊടുവിൽ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തിട്ടുള്ളത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ താരത്തെ സാക്ഷിയായി ചോദ്യം ചെയ്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങൾ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെട്ട കൈക്കൂലി കേസിൽ ആരോപണവിധേയനായ സുകേഷ് ചന്ദ്രശേഖർ നടത്തുന്ന കോടിക്കണക്കിന് രൂപ തട്ടിയെടുക്കൽ റാക്കറ്റുമായി ബന്ധപ്പെട്ടായിരുന്നു ഇത്.

2


"ജാക്വലിൻ ഫെർണാണ്ടസ് കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതിയല്ലെന്നും മറിച്ച് സുകേഷ് ചന്ദ്രശേഖറിനെതിരായ കേസിൽ സാക്ഷിയായി വിസ്തരിക്കുന്നതിന് വേണ്ടിയാണ് വിളിപ്പിച്ചിട്ടുള്ളതെന്നുമാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിലെ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ചന്ദ്രശേഖർക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 24 ന് ചെന്നൈയിലെ ഒരു കടൽത്തീര ബംഗ്ലാവും 82.5 ലക്ഷം രൂപയും ഒരു ഡസനിലധികം ആഡംബര കാറുകളും പിടിച്ചെടുത്തതായി അന്വേഷണ ഏജൻസി അറിയിച്ചു.

3

ക്രിമിനൽ ഗൂഡാലോചന, വഞ്ചന, ഏകദേശം 200 കോടി രൂപ തട്ടിയെടുത്തു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അദ്ദേഹത്തിനും മറ്റുള്ളവർക്കുമെതിരെ ദില്ലി പോലീസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെ എഫ്ഐആർ അടിസ്ഥാനമാക്കിയാണ് കേസെടുത്തിട്ടുള്ളത്. ഈ തട്ടിപ്പിന്റെ സൂത്രധാരനാണ് സുകേഷ് ചന്ദ്രശേഖർ. 17 വയസ്സുമുതൽ സുകേഷ് ചന്ദ്രശേഖറും കുറ്റകൃത്യത്തിന്റെ ഭാഗമാണ്. ഇയാൾക്കെതിരെ ഒന്നിലധികം എഫ്‌ഐആറുകൾ നിലവിലുണ്ട്. 2017ൽ അറസ്റ്റിലായ സുകേഷ് നിലവിൽ ദില്ലിയിലെ രോഹിണി ജയിലിലാണ് കഴിയുന്നത്. ആഴ്ച നടന്ന റെയ്ഡിനെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ കേസിലെ സാക്ഷിയാണ് ജാക്വലിൻ.

8

അഞ്ച് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ജാക്വലിൻ ഫെർണാണ്ടഡ് എൻഫോഴ്സ്സമെന്റിന് നിർണ്ണായക വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു പ്രമുഖ ബോളിവുഡ് നടനെ സുകേഷ് ലക്ഷ്യം വച്ചിരുന്നതായും അന്വേഷണത്തിൽ ഇക്കാര്യങ്ങൾ വ്യക്തമായിട്ടുണ്ടെന്നും സുരക്ഷാ കാരണങ്ങളാൽ നടന്റെ പേര് പരസ്യപ്പെടുത്തിയിട്ടില്ലെന്നും കേന്ദ്ര ഏജൻസി വൃത്തങ്ങൾ വ്യക്തമാക്കി.

9

സുകേഷ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ ഒരു ബംഗ്ലാവിൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി ഒരാഴ്ച കഴിഞ്ഞാണ് ഈ ഇഡി കേസ് അന്വേഷണവുമായി മുന്നോട്ടുപോകുന്നത്. അതേ സമയം തന്നെ ജാക്വലിൻ സുകേഷ് ചന്ദ്രശേഖറിന് കീഴിലുള്ള റാക്കറ്റിന്റെ ഇരയാകാനാണ് സാധ്യതയെന്നാണ് ഇഡി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദില്ലിയിലെ രോഹിണി ജയിലിൽ വിചാരണ നേരിടുന്ന സുകേഷ് ചന്ദ്രശേഖർ ഒരു വർഷത്തിനിടെ ഒരു ബിസിനസുകാരനിൽ നിന്ന് 200 കോടി തട്ടിയെടുത്തെന്നാണ് ആരോപണം.

4


അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ വിഭാഗത്തിന്റെ നേതാവായ ടിടിവി ദിനകരനിൽ നിന്ന് അദ്ദേഹം പണം കൈപ്പറ്റിയതായും ആരോപണമുണ്ട്. 'രണ്ട് ഇല' ചിഹ്നം നിലനിർത്താൻ എഐഎഡിഎംകെയെ സഹായിക്കാൻ അദ്ദേഹം 50 കോടി രൂപയുടെ കരാറിൽ ഏർപ്പെട്ടുവെന്നും സുകേഷ് ചന്ദ്രശേഖർ അറസ്റ്റിലാകുമ്പോൾ 1.3 കോടി രൂപ കൈവശമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

5

ഇരുപതിലധികം തട്ടിപ്പുകേസുകളാണ് സുകാഷിനെതിരെയുള്ളത്. ബെംഗളൂരു വികസന അതോറിറ്റിയുമായി ബന്ധമുള്ള രാഷ്ട്രീയ നേതാവിന്റെ ബന്ധവെന്ന വ്യാജേന പലരിൽ നിന്നായി 75 കോടി തട്ടിച്ചെടുക്കുകയായിരുന്നു. ഇതായിരുന്നു സുകേഷിനെതിരെയുള്ള ആദ്യത്തെ കേസ്. സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായി ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ജീവനക്കാർ വഴി സംഘടിപ്പിച്ച ഫോൺ വഴിയും തീഹാർ ജയിലിൽ കഴിയവെ ജീവനക്കാർ വഴി സംഘടിപ്പിച്ച ഫോൺ വഴിയും സുകാഷ് തട്ടിപ്പ് തുടർന്നതായും കണ്ടെത്തിയിട്ടുണ്ട്.

6

ഇക്കഴിഞ്ഞ ആഗസ്റ്റ് 24നാണ് ലീനാ മരിയ പോളിനെ സുകേഷ് ചന്ദ്രശേഖറിന്റെ കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യംചെയ്തത്. ലീനയെ സെക്രട്ടറിയെന്ന് പരിചയപ്പെടുത്തിക്കൊണ്ട് ഇയാൾ കാനറ ബാങ്കിന്റെ ചെന്നൈ അമ്പത്തൂരിലുള്ള ശാഖയിൽ നിന്ന് 19 കോടി രൂപ തട്ടിയിരുന്നു. കൂടാതെ വസ്ത്ര വ്യാപാരിയെ പറ്റിച്ച് 62. 47 ലക്ഷം രൂപയും തട്ടിയെടുത്തിരുന്നു. ഈ കേസിൽ 2013ൽ ലീനയും സുകേഷും അറസ്റ്റിലാവുകയും ചെയ്തിരുന്നു.

7

ചില മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള മലയാളി താരം ലീനാ മരിയാ പോളിന്റെ കൂട്ടാളിയാണ് സുകേഷ്. നേരത്തെ രവി പൂജാരി പ്രതിയായ കൊച്ചിയിലെ ബ്യൂട്ടി പാർലർ ആക്രമണ കേസിലെ മുഖ്യ നിസാം നേരത്തെ ലീനയെ 25 കോടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു. സിബിഐ നേരത്തെ ലീനാ മരിയ പോളിന് വേണ്ടി അന്വേഷണം നടത്തിവന്നിരുന്നു. ലീനയുടെ സാമ്പത്തിര ഇടപാടുകളെക്കുറിച്ചാണ് അന്വേഷണ സംഘം അന്വേഷിച്ചുകൊണ്ടിരുന്നത്. ലീന കൊച്ചി കടവന്ത്രയിൽ ആരംഭിച്ച ബ്യൂട്ടി പാർലറിലായിരുന്നു രവി പൂജാരിയുടെ നേതൃത്വത്തിലെത്തിയ അധോലോക സംഘം വെടിവെയ്പ് നടത്തിയത്. റെഡ് ചില്ലീസ്, ഹസ്ബൻഡ്സ് ഇൻ ഗോവ, കോബ്ര എന്നീ സിനിമകളിൽ ലീന അഭിനയിച്ചിട്ടുണ്ട്.

പിണറായി അങ്ങനെ ചെയ്തപ്പോള്‍ വിഷമമുണ്ടായോ? മേജര്‍ രവിയോട് മനസ്സ് തുറന്ന് കെകെ ശൈലജപിണറായി അങ്ങനെ ചെയ്തപ്പോള്‍ വിഷമമുണ്ടായോ? മേജര്‍ രവിയോട് മനസ്സ് തുറന്ന് കെകെ ശൈലജ

Recommended Video

cmsvideo
Actor Tovino Thomas recieved Golden Visa from UAE | Oneindia Malayalam

English summary
Bollywood Actoress Jacqueline Fernandez Quized by ED in Money Laundering Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X