Get Updates
Get notified of breaking news, exclusive insights, and must-see stories!

നടന്‍ ഇന്ദര്‍ കുമാറിനെതിരെ റേപ് കേസ് കൊടുത്ത നടി മോഷണക്കേസില്‍ അറസ്റ്റില്‍

മുംബൈ: ബോളിവുഡ് നടന്‍ ഇന്ദര്‍കുമാറിനെതിരെ ബലാത്സംഗ പരാതി നല്‍കിയ നടി മോഷണക്കേസില്‍ അറസ്റ്റിലായി. സ്വന്തം സഹോദരിയുടെ പത്തുലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ കവര്‍ന്നതിനാണ് നടി പോലീസ് പിടിയിലായത്. ആഭരണം കാണാനില്ലെന്ന് കാട്ടി ഇവരുടെ സഹോദരി തന്നെയാണ് 4 ദിവസം മുന്‍പ് വെര്‍സോവ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

നടിയുടെ സഹോദരി താമസിക്കുന്ന ന്യൂ മദ കോപ്ലക്‌സില്‍ നിന്നുമാണ് ആഭരണങ്ങള്‍ കാണാതെ പോയത്. പോലീസ് അന്വേഷണത്തിനിടയില്‍ ഫ് ളാറ്റില്‍ വന്നുപോകുന്നവരെയും ബന്ധുക്കളെയും ചോദ്യം ചെയ്തിരുന്നു. നടിയെ ചോദ്യം ചെയ്തപ്പോള്‍ പരസ്പരബന്ധമില്ലാത്ത കാര്യങ്ങളാണ് പറഞ്ഞതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംശയത്തെ തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തതോടെ സഹോദരിയുടെ ആഭരണം താനാണ് കവര്‍ന്നതെന്ന് നടി പോലീസിനോട് സമ്മതിക്കുകയും ചെയ്തു.

inder-kumar

കഴിഞ്ഞ ഏപ്രിലില്‍ ബോളിവുഡിലെ അറിയപ്പെടുന്ന നടനായി ഇന്ദര്‍ കുമാറിനെതിരെ ബലാത്സംഗത്തിന് പരാതി കൊടുത്തത് അതേ നടിയാണ് ഇപ്പോള്‍ മോഷണക്കേസിലും അറസ്റ്റിലാത്. സല്‍മാന്‍ ഖാന്റെ ചിത്രത്തില്‍ വേഷം നല്‍കാമെന്ന് പറഞ്ഞ് തന്നെ മൂന്നുപ്രാവിശ്യം നടന്‍ ബലാത്സംഗം ചെയ്‌തെന്നായിരുന്നു നടിയുടെ പരാതി. ബിയര്‍ കുപ്പികൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചെന്നും പരാതിയുണ്ടായിരുന്നു.

സംഭവത്തില്‍ ഇന്ദര്‍ കുമാറിനെ ബലാത്സംഗ കുറ്റം ചുമത്തി പോലീസ് അറസ്റ്റു ചെയ്തു. നടനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. സ്വന്തം സഹോദരിയുടെ ആഭരങ്ങള്‍ പോലും മോഷ്ടിക്കുന്ന ഒരു സ്ത്രീയാണ് തന്റെ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയിരുന്നതെന്ന് ഇന്ദര്‍ കുമാറിന്റെ ഭാര്യ പല്ലവി പ്രതികരിച്ചു. ഭര്‍ത്താവിന്റെ കൈയ്യില്‍ നി്ന്നും പണം തട്ടിയെടുക്കുകയായിരുന്നു അവരുടെ ഉദ്ദേശമെന്ന് എല്ലാവര്‍ക്കും ബോധ്യമായെന്നും അവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+