കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ആശാ പരേഖിന് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം

Google Oneindia Malayalam News

ദില്ലി: പ്രമുഖ നടിയും സംവിധായകയുമായ ആശാ പരേഖിന് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. ഇന്ത്യയിലെ പരമോന്നത സിനിമ പുരസ്‌കാരമാണ് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ അവഗണിക്കാനാവാത്ത സംഭാവനകള്‍ക്കാണ് നടിക്ക് പുരസ്‌കാരം നല്‍കിയത്.

ഒരു കാലത്ത് ബോളിവുഡ് അഭിനയം കൊണ്ട് വിസ്മയിപ്പിച്ച നടിയായിരുന്നു ആശ. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറാണ് ഇത്തവണത്തെ പുരസ്‌കാരം പ്രഖ്യാപിച്ചത്. 1952ല്‍ ആസ്മാന്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ബാല താരമായിട്ടായിരുന്നു ആശാ പരേഖിന്റെ അരങ്ങേറ്റം.

1

ദോ ബന്ദന്‍, ഉപ്കാര്‍, കാരവാന്‍, എന്നിവയാണ് ആശാ പരേഖിന്റെ പ്രമുഖ ചിത്രങ്ങള്‍. കാര്‍വാനിലെ ഗാനരംഗങ്ങളിലെല്ലാം നടിയുടെ സൗന്ദര്യവും അഭിനയവും നിറഞ്ഞു നിന്നിരുന്നു. 2019ലെ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം കഴിഞ്ഞ വര്‍ഷമാണ് രജനീകാന്തിന് നല്‍കിയത്. കൊവിഡിനെ തുടര്‍ന്ന് അവാര്‍ഡ് ദാനം ഒരു വര്‍ഷത്തില്‍ അധികം നീളുകയായിരുന്നു.

വിവാഹത്തിനെത്തിയവരോട് ഭക്ഷണം തരില്ലെന്ന് വീട്ടുകാര്‍; അമ്പരന്ന് അതിഥികള്‍, വൈറലായി സംഭവംവിവാഹത്തിനെത്തിയവരോട് ഭക്ഷണം തരില്ലെന്ന് വീട്ടുകാര്‍; അമ്പരന്ന് അതിഥികള്‍, വൈറലായി സംഭവം

1950-1973 കാലഘട്ടത്തില്‍ ഹിന്ദി സിനിമയിലെ സൂപ്പര്‍ താരമായിരുന്നു അവര്‍. മികച്ച അഭിനയം കൊണ്ട് അവര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1992ല്‍ രാജ്യം അവരെ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

ഭര്‍ത്താവിനായി കല്ലറയൊരുക്കി, ഭാര്യ എഴുതിയത് കണ്ടാല്‍ ഞെട്ടും, വൈറലായി ഒരു പ്രതികാരംഭര്‍ത്താവിനായി കല്ലറയൊരുക്കി, ഭാര്യ എഴുതിയത് കണ്ടാല്‍ ഞെട്ടും, വൈറലായി ഒരു പ്രതികാരം

സെന്‍സര്‍ ബോര്‍ഡിന്റെ ആദ്യ വനിതാ ചെയര്‍പേഴ്‌സണ്‍ കൂടിയായിരുന്നു ആശാ പരേഖ്. ദില്‍ ദേഖേ ദേഖോ, ജബ് പ്യാര്‍ കിസി സെ ഹോതാ ഹെ, ഫിര്‍ വോഹി ദില്‍ ലയാ ഹൂന്‍, തീസ്രി മന്‍സില്‍, ദോ ബദന്‍, ചിരാഗ്, എന്നിവയാണ് പ്രമുഖ ചിത്രങ്ങള്‍. ഹിന്ദിയില്‍ മാത്രമല്ല, പ്രാദേശിക ചിത്രങ്ങളിലും അവര്‍ വേഷമിട്ടിരുന്നു.

ഗുജറാത്തി, പഞ്ചാബി, കന്നഡ ചിത്രങ്ങളിലും അവര്‍ അഭിനയിച്ചിരുുന്നു. പഞ്ചാബി ചിത്രം കങ്കണ്‍ ദേ ഓലെ എന്ന ചിത്രത്തില്‍ ധര്‍മേന്ദ്രയ്‌ക്കൊപ്പവും, ലമ്പര്‍ധര്‍നി എന്ന ചിത്രത്തില്‍ ധാരാ സിംഗിനൊപ്പവും അവര്‍ വേഷമിട്ടിരുന്നു.

അഭിനയത്തില്‍ മാത്രമല്ല സംവിധായകയായും നിര്‍മാതാവായും അവര്‍ തിളങ്ങി. 1999ല്‍ പുറത്തിറങ്ങിയ സര്‍ ആങ്കോന്‍ പാര്‍ എന്ന ചിത്രത്തിലാണ് അവര്‍ അവസാനമായി അഭിനയിച്ചത്.

കൊച്ചുടിവി കണ്ടിട്ട് അതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല; ഇഷ്ടമില്ലാത്തത് കാണേണ്ടെന്ന് സംവിധായകന്‍കൊച്ചുടിവി കണ്ടിട്ട് അതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല; ഇഷ്ടമില്ലാത്തത് കാണേണ്ടെന്ന് സംവിധായകന്‍

English summary
bollywood actress asha parekh to receive dada saheb phalke award this year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X