ഇരുട്ടുമുറിയില്‍ പൂട്ടി,ആശുപത്രിയില്‍ ഉപേക്ഷിച്ചു,ബോളിവുഡ് നടിക്ക് മകനില്‍ നിന്നും ക്രൂരപീഡനം!!!

Subscribe to Oneindia Malayalam

മുംബൈ: ഒരുകാലത്ത് ബോളിവുഡിന്റെ വെള്ളിത്തിരയില്‍ തിളങ്ങിയ താരമായിരുന്നു ഗീതാ കപൂര്‍. മകനില്‍ നിന്നും ക്രൂരപീഡനങ്ങള്‍ നേരിട്ട്, ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ട ഗീതാ കപൂര്‍ ഇന്ന് കരുണക്കു വേണ്ടി കേഴുകയാണ്. രക്തസമ്മര്‍ദ്ദം കൂടിയതിനെത്തുടര്‍ന്നാണ് ഗീതാ കപൂര്‍ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. എന്നാല്‍ ഡിസ്ചാര്‍ജ്ജ് ചെയ്യുന്ന ദിവസം എടിഎമ്മില്‍ നിന്നും പണം എടുക്കാനാണെന്ന വ്യാജേന മകന്‍ അപ്രത്യക്ഷനാകുകയായിരുന്നു.

മകനില്‍ നിന്നും ക്രൂരപീഡനം

മകനില്‍ നിന്നും ക്രൂരപീഡനം

വൃദ്ധസദനത്തില്‍ പോകാന്‍ മടി കാണിച്ച ഗീതക്ക് മകനില്‍ നിന്നും ക്രൂരപീഡനങ്ങളാണ് നേരിടേണ്ടിവന്നത്. ദിവസങ്ങളോളം പട്ടിണിക്കിട്ടു. വെളിച്ചം കക്കാത്ത ഇരുട്ടുമുറിയില്‍ പൂട്ടിയിട്ടു. നാലു ദിവസം കൂടുമ്പോള്‍ മാത്രമാണ് ഭക്ഷണം നല്‍കിയിരുന്നതെന്നും ഗീത പറയുന്നു

 ആശുപത്രിയിലുപേക്ഷിച്ചു

ആശുപത്രിയിലുപേക്ഷിച്ചു

വൃദ്ധസദനത്തില്‍ പോകാന്‍ വിസമ്മതിച്ച അമ്മയെ ആശുപത്രിയിലുപേക്ഷിക്കുകയാണ് മകന്‍ ചെയ്തത്. ഒരു മാസത്തോളം നടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗീതയെ വീട്ടിലേക്കു കൊണ്ടുപോകാനാണ് എന്നു പറഞ്ഞാണ് എത്തിയതെങ്കിലും പീന്നീട് മകന്‍ മുങ്ങുകയായിരുന്നു.

 മകളില്‍ നിന്നും അവഗണന

മകളില്‍ നിന്നും അവഗണന

മകന്‍ ഉപേക്ഷിച്ച അമ്മയെ കൂട്ടിക്കൊണ്ടുപോകാന്‍ മകളും തയ്യാറായില്ല. ആശുപത്രി അധികൃതര്‍ മകനെയും മകളെയും മാറിമാറി ബന്ധപ്പെട്ടെങ്കിലും ഇരുവരും സഹകരിച്ചില്ല. ഇതോടെ ഗീത പൂര്‍ണ്ണമായും ഒറ്റപ്പെടുകയായിരുന്നു.

മകന്‍ ഒളിവില്‍

മകന്‍ ഒളിവില്‍

എടിഎമ്മില്‍ നിന്നും പണം എടുക്കാനെന്നു പറഞ്ഞ് അപ്രത്യക്ഷനായ മകനെക്കുറിച്ച് ഇപ്പോള്‍ യാതൊരു വിവരവുമില്ല. പോലീസ് ഇയാള്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

 സുമനസ്സുമായി സിനിമാ പ്രവര്‍ത്തകര്‍

സുമനസ്സുമായി സിനിമാ പ്രവര്‍ത്തകര്‍

മക്കളാല്‍ അവഗണിക്കപ്പെട്ട ഗീതയുടെ ആശുപത്രിച്ചെലവുകള്‍ വഹിച്ചത് സിനിമാ പ്രവര്‍ത്തകരാണ്. സിനിമാ നിര്‍മ്മാതാക്കളായ രമേശ് തൗരാനിയും അശോക് പണ്ഡിറ്റും ഗീതക്ക് സഹായവുമായി രംഗത്തെത്തി. ഒന്നര ലക്ഷത്തോളം രൂപയാണ് ഗീതയുടെ ചികിത്സക്കായി ചെലവായത്.

പക്കീസയിലൂടെ എത്തിയ ഗീത

പക്കീസയിലൂടെ എത്തിയ ഗീത

1972 ല്‍ പുറത്തിറങ്ങിയ പക്കീസ എന്ന ചിത്രത്തിലൂടെയാണ് ഗീത കപൂര്‍ അഭിനയരംഗത്തെത്തുന്നത്.

English summary
Bollywood actress Geeta Kapoor abandoned by son in hospital
Please Wait while comments are loading...