ബോളിവുഡ് നടി ഹിമാനി ശിവ്പുരി ബിജെപിയില്‍

  • By: Akshay
Subscribe to Oneindia Malayalam

ഡെറാഡൂണ്‍: ബോളിവുഡ് നടി ബിജെപി അംഗത്വം സ്വീകരിച്ചു. നടി ഹിമാനി ശിവപുരിയാണ് ബിജെപി അംഗത്വം സ്വീകരച്ചത്. ഉത്തരാഖണ്ഡില്‍ നിന്നുള്ള ബോളീവുഡ് താരമാണ് ഇവര്‍.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജ്യോതി പ്രസാദ് ഗെയ്‌റോളയുടെ അധ്യക്ഷതയില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് നടി ബിജെപി അംഗത്വം സ്വീകരിച്ചത്. സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനിടയിലാണ് നടിയുടെ ചുവടുമാറ്റം.

Himani Shivpuri

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടില്‍ ആകൃഷ്ടയായാണ് താന്‍ ബിജെപിയിലേക്ക് എത്തുന്നതെന്ന് ഹിമാനി അറിയിച്ചു. നിരവധി ബോളിവുഡ് സിനിമകളിലും ഹിന്ദി സീരിയലുകളിലും അഭിനയിച്ചിട്ടുള്ള നടിയാണ് ഹിമാനി ശിവ്പുരി. സംസ്ഥാനത്ത് ബിജെപിയെ മുന്നോട്ട് നയിക്കുന്നതിന് പ്രാധാന പങ്ക് വഹിക്കാന്‍ ഹിമാനിക്ക് സാധിക്കുമെന്ന് ജ്യോതി പ്രസാദ് പറഞ്ഞു.

English summary
Actress Himani Shivpuri, who hails from Uttarakhand, has joined BJP ahead of next year’s assembly elections in the state.
Please Wait while comments are loading...