കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സല്‍മാന്‍ ഖാന്‍ ജീവിച്ചിരിക്കുന്നത് ഭാഗ്യം കൊണ്ട്; ഷാർപ്പ് ഷൂട്ടർ പിന്നാലെ, വെളിപ്പെടുത്തല്‍

Google Oneindia Malayalam News

ചണ്ഡീഗഡ്: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ അധോലാക ഗുണ്ടാ സംഘം വധിക്കാന്‍ പദ്ധതിയിട്ടെന്ന വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പഞ്ചാബിൽ വെടിയേറ്റു മരിച്ച ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസവാലയുടെ കൊലയാളികൾ സല്‍മാന്‍ ഖാനേയും വധിക്കാന്‍ പദ്ധതിയിട്ടുവെന്നായിരുന്നു പഞ്ചാബ് പൊലീസ് വ്യക്തമാക്കിയത്.

കേസിലെ പ്രതി കപിൽ പണ്ഡിറ്റാണ് ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്. സല്‍മാന്‍ ഖാനെ കൊലപ്പെടുത്തകയെന്ന ലക്ഷ്യത്തോടെ മുംബൈയിൽ താമസിച്ച് സൽമാൻ ഖാന്റെ വീടും പരിസരവും നിരീക്ഷിച്ചതായും കേസിലെ പ്രതി കപിൽ പണ്ഡിറ്റ് വെളിപ്പെടുത്തിയിട്ടുണ്ട്.

സുഹൃത്ത് ദിലീപിന് കുരുക്കാവുമോ? പുതിയ നീക്കവുമായി പ്രോസിക്യൂഷന്‍, നടപടി വേഗത്തില്‍ വേണംസുഹൃത്ത് ദിലീപിന് കുരുക്കാവുമോ? പുതിയ നീക്കവുമായി പ്രോസിക്യൂഷന്‍, നടപടി വേഗത്തില്‍ വേണം

സച്ചിൻ ബിഷ്ണോയി, സന്തോഷ് യാദവ് സല്‍മാന്‍ ഖാന്‍

സച്ചിൻ ബിഷ്ണോയി, സന്തോഷ് യാദവ് എന്നിവരും സല്‍മാന്‍ ഖാന്റെ വീട് നിരീക്ഷിച്ച സംഘത്തിലുണ്ടായിരുന്നു. കാനഡ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ തലവൻ ഗോൾഡി ബ്രാർ ആണ് ക്വട്ടേഷൻ നൽകിയത്. ഇദ്ദേഹത്തെ പിടികൂടാന്‍ കഴിയുമോയെന്ന ശ്രമം ആരംഭിച്ചതായും ഇന്റർപോൾ വഴി ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചതായി പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു...

ബംഗാൾ–നേപ്പാൾ അതിർത്തിക്കു സമീപം

ശനിയാഴ്ചയായിരുന്നു ബംഗാൾ-നേപ്പാൾ അതിർത്തിക്കു സമീപം സിദ്ദു മൂസ വാല കേസിലെ പ്രതിയായ ദീപക് മുണ്ടിയെയും കൂട്ടാളികളായ കപിൽ പണ്ഡിറ്റിനെയും രജീന്ദറിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. മാൻസ കോടതിയിൽ ഹാജരാക്കിയ ഇവരെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു. കസ്റ്റഡിയില്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സല്‍മാന്‍ ഖാനെ വധിക്കാനുള്ള ഗൂഡാലോചനയുടെ വിവരങ്ങളും പുറത്ത് വന്നത്.

മുംബൈ പൻവേലിനടുത്തുള്ള നടന്റെ ഫാം

മുംബൈ പൻവേലിനടുത്തുള്ള നടന്റെ ഫാം ഹൗസിനു സമീപം വീട് വാടകയ്ക്ക് എടുത്തു താമസിച്ചായിരുന്നു സല്‍മാന്‍ ഖാന്റെ നീക്കങ്ങള്‍ സംഘം നിരീക്ഷിച്ചത്. ഫാം ഹൗസിലേക്കുളള റോഡിലേക്ക് എത്തുമ്പോള്‍ സൽമാന്റെ കാർ പതിയെയാണ് സഞ്ചരിക്കാറെന്നും സുരക്ഷയ്ക്കായി അധികം അംഗരക്ഷകർ ഉണ്ടാവാറില്ലെന്നും മനസ്സിലാക്കിയായിട്ടായിരുന്നു സംഘം പദ്ധതി ഒരുക്കിയിരുന്നത്.

സൽമാന്റെ ആരാധകരെന്ന പേരിൽ

സൽമാന്റെ ആരാധകരെന്ന പേരിൽ ഫാം ഹൗസിലെ സുരക്ഷാജീവനക്കാരുമായി ഇവർ സൗഹൃദം സ്ഥാപിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കൃഷ്ണമൃഗത്തെ വേട്ടയാടി കൊലപ്പെടുത്തിയതാണു സൽമാനോടുള്ള പകയ്ക്ക് കാരണമെന്നാണു സംഘത്തിന്റെ മൊഴി. എന്നാല്‍ ഇത് പൊലീസ് വിശ്വസത്തിലെടുത്തിട്ടില്ല. നേരത്തെ 2018 ലും സല്‍മാന്‍ ഖാനെതിരെ വധശ്രമം നടന്നിരുന്നു.

ഗോൾഡി ബ്രാർ-ലോറൻസ് ബിഷ്‌ണോയ് സംഘം

ഗോൾഡി ബ്രാർ-ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ ഷാർപ്പ് ഷൂട്ടറായ കപിൽ പണ്ഡിറ്റ്. ഡൽഹി പോലീസിന്റെയും പഞ്ചാബ് പോലീസിന്റെയും സ്‌പെഷ്യൽ സെല്ലിന്റെ സംയുക്ത ഓപ്പറേഷനിലായിരുന്നു ഇവരെ പിടികൂടിയത്. സൽമാൻ ഖാനെ ആക്രമിക്കാൻ അവർ പദ്ധതിയിട്ടിരുന്ന സംഘത്തിന്റെ കയ്യില്‍ ചെറിയ ആയുധങ്ങളും പിസ്റ്റൾ കാട്രിഡ്ജുകളും അവരുടെ പക്കലുണ്ടായിരുന്നു.

രണ്ട് അവസരങ്ങളിലും ഗുണ്ടാസംഘത്തിന്

ഏപ്രിലിൽ ഈ സംഘം നിരീക്ഷിച്ചുകൊണ്ടിരിക്കെ സൽമാൻ ഖാൻ രണ്ട് തവണ ഫാം ഹൗസ് സന്ദർശിച്ചിരുന്നു. എന്നാല്‍ രണ്ട് അവസരങ്ങളിലും ഗുണ്ടാസംഘത്തിന് സൂപ്പർ താരത്തെ അക്രമിക്കാന്‍ സാധിച്ചില്ല. അതേസമയം വധഭീഷണി ഉയർന്ന സാഹചര്യത്തില്‍ സൽമാൻ ഖാന് ഒരു തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസ് മുംബൈ പൊലീസ് നല്‍കിയിട്ടുണ്ട്.

ജൂണില്‍ സല്‍മാന്‍ ഖാനും പിതാവിനുമെതിരെ

ജൂണില്‍ സല്‍മാന്‍ ഖാനും പിതാവ് സല്‍മാന്‍ ഖാനുമെതിരെ വന്ന ഭീഷണിക്കത്തില്‍ മൂസ വാലയുടെ ഗതി നിങ്ങൾക്കും ഉണ്ടാകുമെന്നുമായിരുന്നു പറഞ്ഞത്. അതേസമയം സിദ്ദു കേസിൽ അറസ്റ്റിലായവരുടെ എണ്ണം 23 ആയി. രണ്ടുപേർ പഞ്ചാബ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. കേസിലെ മറ്റ് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണവും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

 ദിലീപിനെ പുറത്തിറക്കിയത് മുടിവരെ കറുപ്പിച്ച് സുന്ദരനാക്കി, അതിനപ്പുറവും ചെയ്യും: ബൈജു കൊട്ടാരക്കര ദിലീപിനെ പുറത്തിറക്കിയത് മുടിവരെ കറുപ്പിച്ച് സുന്ദരനാക്കി, അതിനപ്പുറവും ചെയ്യും: ബൈജു കൊട്ടാരക്കര

English summary
Bollywood star Salman Khan was followed by Quotation group: revelation goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X