കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവിനെ കുടിയന്‍ എന്ന് വിളിക്കുന്നത് ക്രൂരം; സ്ത്രീയെ ഐറ്റം എന്ന് വിളിക്കുന്നത് അധിക്ഷേപം

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ രണ്ട് കോടതി വിധികള്‍ ഇന്ന് ദേശീയ മാധ്യമങ്ങളില്‍ ഇടംപിടിച്ചു. ഭര്‍ത്താവിനെ സ്ത്രീലമ്പടന്‍, മദ്യപന്‍ എന്നെല്ലാം വിളിക്കുന്നത് ക്രൂരമാണെന്ന ബോംബെ ഹൈക്കോടതി നിരീക്ഷിച്ചതാണ് ഒന്ന്. സ്ത്രീയെ ഐറ്റം എന്ന് വിളിക്കുന്നത് അധിക്ഷേപകരമാണ് എന്ന മുംബൈ പ്രത്യേക കോടതിയുടെ വിധിയാണ് മറ്റൊന്ന്.

ഭര്‍ത്താവിനെ സ്ത്രീലമ്പടന്‍, കുടിയന്‍ എന്നൊക്കെ ആക്ഷേപിക്കുന്നത് വിവാഹമോചനം അനുവദിക്കുന്ന കാരണമാണെന്നാണ് ബോംബെ ഹൈക്കോടതിയുടെ വിധി. വ്യക്തമായ തെളിവില്ലാതെ ഭാര്യ ഇത്തരത്തില്‍ അധിക്ഷേപിക്കുന്നത് ക്രൂരതയാണെന്നു ജസ്റ്റിസുമാരായ നിതിന്‍ ജാംദര്‍, ശര്‍മിള ദേശ്മുഖ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പൂനെ സ്വദേശികളായ ദമ്പതികള്‍ക്ക് വിവാഹ മോചനം അനുവദിച്ച കുടുംബ കോടതി വിധി ശരിവച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

b

ഭര്‍ത്താവായ റിട്ട. മേജറിന്റെ ഹര്‍ജിയില്‍ വിവാഹ മോചനം അനുവദിച്ച പൂനെ കുടുംബ കോടതിയുടെ ഉത്തരവ് ചോദ്യംചെയ്ത് 50 കാരിയായ ഭാര്യയാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജിക്കാരുടെ സഹോദരിക്ക് വരെ മേജറിനെ കുറിച്ച് ഇങ്ങനെ ഒരു അഭിപ്രായമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ഭാര്യ തന്നെയും മക്കളെയും വിട്ടുപോയെന്ന് ചൂണ്ടിക്കാട്ടി മേജര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കുടുംബ കോടതി വിവാഹ മോചനം അനുവദിച്ചത്. ഭര്‍ത്താവ് മോശമായി പെരുമാറുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് 50 കാരി അവരുടെ വീട്ടിലേക്ക് പോയത്. കുടുംബ കോടതി വിധിക്കെതിരെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു. ഹരജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ഭര്‍ത്താവ് മരിച്ചു.

യുഎഇ ഓഫറുകള്‍ പ്രവാസികള്‍ക്ക് 'പാര'യായി; വിമാന ടിക്കറ്റ് നിരക്ക് കൂടുന്നു... നാട്ടിലേക്ക് ബെസ്റ്റ് ടൈംയുഎഇ ഓഫറുകള്‍ പ്രവാസികള്‍ക്ക് 'പാര'യായി; വിമാന ടിക്കറ്റ് നിരക്ക് കൂടുന്നു... നാട്ടിലേക്ക് ബെസ്റ്റ് ടൈം

സൈന്യത്തില്‍നിന്ന് മേജര്‍ റാങ്കില്‍ വിരമിച്ച വ്യക്തിക്ക് സമൂഹത്തില്‍ ഉന്നത പദവിയുണ്ട്. അദ്ദേഹത്തിന്റെ അന്തസ്സ് ഇകഴ്ത്തുന്നതാണ് ഹരജിക്കാരിയുടെ പെരുമാറ്റം. അതിനാല്‍ ഹിന്ദു വിവാഹ നിയമത്തിലെ 13(1)പ്രകാരം വിവാഹ മോചനം അനുവദിച്ച കുടുംബ കോടതി നടപടി ശരിവയ്ക്കുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി.

അതേസമയം, 16കാരിയെ ഐറ്റം എന്ന് വിളിക്കുന്നത് കുറ്റകരമാണെന്ന് മുംബൈ പോക്‌സോ കോടതി വിധിച്ചു. പെണ്‍കുട്ടിയെ ഇത്തരത്തില്‍ അധിക്ഷേപിച്ച വ്യക്തിയെ ഒന്നര വര്‍ഷം തടവിന് കോടതി ശിക്ഷിച്ചു. 2015ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജഡ്ജി എസ്‌ജെ അന്‍സാരിയുടെ വിധി. സ്‌കൂളിലേക്ക് പോകുന്ന പെണ്‍കുട്ടിയുടെ മുടി പിടിച്ച് വലിച്ചാണ് പ്രതിയായ 25കാരന്‍ ഇത്തരത്തില്‍ മോശം വാക്കുകള്‍ ഉപയോഗിച്ചത്. ഇതിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

English summary
Bombay High Court Allowed Divorce as Observed Wife Defaming Husband by Calling Alcoholic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X