അർണബ് ഗോസ്വാമിക്ക് ആശ്വാസം, കേസുകൾ സ്റ്റേ ചെയ്ത് ബോംബെ ഹൈക്കോടതി
മുംബൈ: ഏറെ വിവാദമായ വിദ്വേഷ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട കേസില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് ആശ്വാസം. അര്‍ണബിന് എതിരെയുളള രണ്ട് കേസുകള്‍ ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തു. റിപ്പബ്ലിക് ചാനലിലെ ചര്‍ച്ചയില്‍ അര്‍ണബ് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതിന് പിറകെ നിരവധി എഫ്ഐആറുകളാണ് അര്‍ണബിനെതിരെ രാജ്യത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
തനിക്കെതിരെ നാഗ്പൂരിലും മുംബൈയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്ന കേസുകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് അര്‍ണബ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ സ്റ്റേ ഉത്തരവ്. അര്‍ണബ് സാമുദായിക ഐക്യം തകര്‍ക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയതായി പ്രഥമൃഷ്ട്യാ വ്യക്തമാകുന്നില്ലെന്ന് കോടതി പറഞ്ഞു. കേസില്‍ അന്തിമ വാദം കഴിയുന്നത് വരെ അര്‍ണബിന് എതിരായ പോലീസ് നടപടികളും കോടതി വിലക്കി. നേരത്തെ മുംബൈ പോലീസ് അര്‍ണബിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.

വര്‍ഗീയ പരാമര്‍ശം നടത്തിയതിന് മുംബൈ പോലീസ് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് അര്‍ണബ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തളളിയിരുന്നു. കേസ് മുംബൈ പോലീസില്‍ നിന്ന് സിബിഐക്ക് കൈമാറണം എന്നുമുളള അര്‍ണബിന്റെ ആവശ്യങ്ങള്‍ സുപ്രീം കോടതി അംഗീകരിച്ചില്ല. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാരെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് റിപ്പബ്ലിക് ടിവിയില്‍ അര്‍ണബ് നയിച്ച ചര്‍ച്ചയോട് കൂടിയാണ് വിവാദങ്ങളുടെ തുടക്കം.
കോണ്‍ഗ്രസ് അധ്യക്ഷയായ സോണിയാ ഗാന്ധിയെ ചര്‍ച്ചയില്‍ അര്‍ണബ് കടന്നാക്രമിച്ചിരുന്നു. ബാന്ദ്രയിൽ അന്യ സംസ്ഥാന തൊഴിലാളികൾ സംഘടിച്ചതുമായി ബന്ധപ്പെട്ട ചർച്ചയെ കുറിച്ചും പരാതികൾ ഉയർന്നു. അര്‍ണബ് കടുത്ത വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയതായും ആരോപണം ഉണ്ടായി. തുടര്‍ന്ന് നിരവധി പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ അര്‍ണബിനെതിരെ രംഗത്ത് വന്നിരുന്നു.
മാത്രമല്ല കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും അടക്കമുളളവർ അര്‍ണബിനെതിരെ നിരവധി പരാതികള്‍ പോലീസിന് നല്കി. മഹാരാഷ്ട്രയും ഛത്തീസ്ഗഡും അടക്കമുളള കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് അര്‍ണബിനെതിരെ കൂടുതലും കേസുകള്‍ എടുത്തിരിക്കുന്നത്. അതിനിടെ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതായി ആരോപിച്ച് അര്‍ണബും രംഗത്ത് എത്തുകയുണ്ടായി. തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ച അര്‍ണബിന് കോടതി അറസ്റ്റ് അടക്കമുളള നടപടികളില്‍ നിന്ന് സംരക്ഷണം നല്കി.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം











Click it and Unblock the Notifications