കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കോൺഗ്രസിന് വൻ ബൂസ്റ്റ്; ഒരു പാർട്ടിയും 3 എംഎൽഎമാരും കോൺഗ്രസിൽ ലയിച്ചു

Google Oneindia Malayalam News

ചണ്ഡീഗഡ്; 2022 ൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 7 സംസ്ഥാനങ്ങളിൽ ഒന്നിൽ മാത്രമാണ് കോൺഗ്രസ് ഭരിക്കുന്നത്, പഞ്ചാബിൽ. സംസ്ഥാനത്ത് വരുന്ന തിരഞ്ഞെടുപ്പിലും ഏത് വിധേനയും അധികാരം നിലനിർത്തുകയെന്നത് കോൺഗ്രസിനെ സംബന്ധിച്ച് അഭിമാന പ്രശ്നം കൂടിയാണ്.

അതേസമയം പഞ്ചാബ് കൈവിടാതിരിക്കാനുള്ള തന്ത്രങ്ങൾ മെനയുന്നതിനിടെ കോൺഗ്രസിന് വിജയ പ്രതീക്ഷ നൽകുന്ന പുരോഗതികളാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. പഞ്ചാബിൽ കോൺഗ്രസിന്റെ മുഖ്യശത്രുക്കളായ ആംആദ്മിയേയും അകാലിദളിനേയും ഞെട്ടിച്ച് പഞ്ചാബ് ഏക്താ പാർട്ടി കോൺഗ്രസിൽ ലയിച്ചു. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

അധികാരത്തിലേറിയത്

10 വർഷം അധികാരത്തിലിരുന്ന അകാലിദൾ-ബിജെപി സഖ്യത്തെ താഴെയിറക്കിയാണ് പഞ്ചാബിൽ 2017 ൽ കോൺഗ്രസ് അധികാരത്തിലേറിയത്. 117 അംഗ നിയമസഭയിൽ 77 സീറ്റുകളായിരുന്നു കോൺഗ്രസിന് ലഭിച്ചത്. അതേസമയം എൻഡിഎ സഖ്യത്തിന് ലഭിച്ചത് വെറും 50 സീറ്റുകളും. 2012 ൽ നേടിയതിനേക്കാൾ 18 സീറ്റുകളായിരുന്നു എൻഡിഎയ്ക്ക് നഷ്ടമായത്.

ശിരോമണി അകാലിദൾ

വീണ്ടും പഞ്ചാബിൽ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ നഷ്ടപ്പെട്ട അധികാരം തിരിച്ച് പിടിക്കാനുള്ള നീക്കങ്ങൾ ശിരോമണി അകാലിദൾ ആരംഭിച്ചിട്ടുണ്ട്. നേരത്തേ വിവാദ കർഷക നിയമങ്ങളുടെ പേരിൽ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച എസ്എഡി ഇത്തവണ ബിഎസ്പിയുമായി സഖ്യത്തിലാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നത്. ബിഎസ്പിയുടെ സ്വാധീനത്തിൽ ലഭിക്കുന്ന ദളിത് വോട്ടുകളില്‍ കണ്ണുവച്ചാണ് അകാലിദളിന്റെ നീക്കം.

ആംആദ്മിയും

അതേസമയം എസ്എഡി ബന്ധം അവസാനിച്ചെങ്കിലും ബിജെപി ഇവിടെ തനിച്ച് മത്സരത്തിന് തയ്യാറെടുക്കുകയാണ്. അധികാരം ലഭിച്ചാൽ ദളിത് മുഖ്യമന്ത്രിയെ നിയമിക്കുന്നതടക്കമുള്ള പ്രഖ്യാപനങ്ങൾ നടത്തുമെന്നാണ് ബിജെപി വ്യക്തമാക്കിയിരിക്കുന്നത്. ഇക്കുറി ആംആദ്മിയും സംസ്ഥാനത്ത് കനത്ത പോരാട്ടത്തിന് കളമൊരുക്കുന്നുണ്ട്.

2017 മുതൽ

2017ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ ആം ആദ്മി പാര്‍ട്ടി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആദ്യമായി സംസ്ഥാനത്ത് മത്സരിച്ച പാർട്ടിക്ക് 20 സീറ്റുകൾ നേടാൻ സാധിച്ചിരുന്നു. ഇത്തവണ മികച്ച പ്രകടനം കാഴ്ച വെയ്ക്കാനാകുമെന്ന കണക്ക് കൂട്ടൽ എഎപിക്കുണ്ട്.

മൂന്ന് എംഎൽഎമാർ


എന്നാൽ ഇക്കുറി സംസ്ഥാനത്ത് അത്ഭുതങ്ങൾ ഒന്നും നടക്കില്ലെന്ന് ആവർത്തിക്കുകയാണ് കോൺഗ്രസ്. തിരഞ്ഞെടുപ്പിൽ വലിയ ഭൂിപക്ഷത്തിൽ തന്നെ അധികാരം നിലനിർത്തുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. കോൺഗ്രസിന്റെ ഈ അവകാശവാദങ്ങൾക്ക് ശക്തിപകർന്ന് തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ഇപ്പോൾ മൂന്ന് എംഎൽഎമാർ പാർട്ടിയിൽ ചേർന്നു.

ലയിപ്പിച്ചു


പഞ്ചാബ് ഏക്ത പാർട്ടി എംഎൽഎമാരായ സുഖ്പാൽ സിംഗ് ഖൈറ, ജഗ്ദേവ് സിംഗ്, പിർമൽ സിംഗ് എന്നീ എമഎൽഎമാരാണ് കോൺഗ്രസിൽ ചേർന്നത്. പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കുകയാണെന്ന ഔദ്യോഗിക പ്രഖ്യാപനവും നേതാക്കൾ നടത്തി.

രാഹുലിനെ സന്ദർശിച്ചു

ദില്ലിയിലെത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ സന്ദർശിച്ച ശേഷമാണ് നേതാക്കൾ നിലപാട് വ്യക്തമാക്കിയത്. മുതിർന്ന നേതാവായ ഹരീഷ് റാവത്തും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. 2019 ൽ എഎപി വിട്ട് ഖൈറ രൂപീകരിച്ചതായിരുന്നു പഞ്ചാബ് ഏക്ത പാർട്ടി. നേരത്തെ കോണ്‍ഗ്രസ് നേതാവായിരുന്നു ഖൈറ 2015 ലായിരുന്നു എഎപിയിൽ ചേർന്നത്.

ഉൾപ്പോര് കനക്കുന്നു

അതിനിടെ പഞ്ചാബിൽ കോൺഗ്രസിൽ ഉൾപ്പോര് കനക്കുകയാണ്. പ്രശ്ന പരിഹാരമെന്ന നിലയിൽ യുവ നേതാവായ നവജ്യോത് സിംഗ് സിദ്ധുവിന് ഉപമുഖ്യമന്ത്രി സ്ഥാനം ഹൈക്കമാന്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പദവി ഏറ്റെടുക്കാൻ തയ്യാറല്ലെന്നാണ് സിദ്ധു അറിയിച്ചിരിക്കുന്നത്.

അമരീന്ദറിനൊപ്പം പ്രവർത്തിക്കില്ല

ഇനി ഉപമുഖ്യമന്ത്രി പദവി സ്വീകരിച്ചാലും അമരീന്ദറിനൊപ്പം പ്രവർത്തിക്കാൻ സാധിക്കില്ലെന്നാണ് സിദ്ധു ഹൈക്കമാന്റിനെ അറിയിച്ചിരിക്കുന്നത്. അമരീന്ദറിനെ മുൻനിർത്തി അടുത്ത തിരഞ്ഞെടുപ്പിനെ നേരിടരുതെന്ന ആവശ്യവും സിദ്ധുവും അദ്ദേഹത്തിന്റെ അനുയായികളായ എംഎൽഎമാരും ആവർത്തിക്കുകയാണ്.

പാർട്ടി വിടുമോ

എന്നാൽ അമരീന്ദറിനെ ഈ ഘട്ടത്തിൽ മാറ്റി നിർത്തുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തൽ ഹൈക്കമാന്റിനുണ്ട്. അതേസമയം സിദ്ധു ഇടഞ്ഞാൽ അദ്ദേഹം പാർട്ടി വിട്ടേക്കുമോയെന്നുള്ള ആശങ്കയും നിലനിൽക്കുന്നുമഅട്. സിദ്ധു കോൺഗ്രസുമായി തല്ലി പിരിഞ്ഞാൽ അദ്ദേഹത്തെ പാർട്ടിയിൽ എത്തിക്കാനുള്ള നീക്കങ്ങൾ ആംആദ്മിയും ബിജെപിയും നടത്തിയേക്കും.

Recommended Video

cmsvideo
Focus back on Congress leadership drift, turmoil in party | Oneindia Malayalam
തിരിച്ചടിയാകുമെന്ന്

നേരത്തേ തന്നെ സിദ്ധുവിനെ പാർട്ടിയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ഈ ഇരുപാർട്ടികളും നടത്തിയിരുന്നു.അതേസമയം സിദ്ധു-അമരീന്ദർ തർക്കം ഉടനടി പരിഹരിക്കാൻ സാധിച്ചില്ലേങ്കിൽ പഞ്ചാബിൽ കനത്ത തിരിച്ചടിയായിരിക്കും കോൺഗ്രസ് നേരിട്ടേക്കുകയെന്ന് പാർട്ടി നേതാക്കൾ തന്നെ മുന്നറിയിപ്പ് നൽകുന്നുണ്ട്.

English summary
boost before assembly election; punjab ekta party merged with congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X