കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിർത്തി സംഘർഷം: മോസ്‌കോ ചർച്ചയ്ക്ക് മുമ്പ് ഇന്ത്യ-ചൈന അതിർത്തിയില്‍ വെടിവയ്പ്പ് നടന്നു, 200 റൗണ്ട്

Google Oneindia Malayalam News

ദില്ലി: ലഡാക്ക് അതിര്‍ത്തിയിലെ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാര്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് മോസ്‌കോയില്‍ കൂടിക്കാഴ്ച നടത്തിയത്. ഈ ചര്‍ച്ചയ്ക്ക് മുമ്പ് ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ നിരവധി തവണ വെടിവയ്പ്പ് നടന്നതായി റിപ്പോര്‍ട്ട്. 200 റൗണ്ട് വരെ ഇരുസേനകളും ആകാശത്തേക്ക് വെടിവച്ചെന്നാണ് റിപ്പോര്‍ട്ട്. പാങ്കോങ് തടാകത്തിന്റെ വടക്ക് ഭാഗത്തെ അതിര്‍ത്തിയില്‍ നിന്നാണ് വെടിവയ്പ്പ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

india

അതേസമയം, ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള തീരുമാനങ്ങള്‍ സ്വീകരിച്ചിരുന്നില്ല. ചൈന പ്രകോപനം അവസാനിപ്പിക്കണമെന്നും അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ തുടരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രകോപനത്തിന് കാരണം ഇന്ത്യയാണെന്ന മറുപടിയാണ് ചര്‍ച്ചയ്ക്ക് ശേഷം ചൈന പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നത്.

നേരത്തെ, സെപ്റ്റംബര്‍ ഏഴിന് അതിര്‍ത്തിയില്‍ നടന്ന വെടിവയ്പ്പില്‍ ഇരു രാജ്യങ്ങളും പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. അന്ന് ചുശാല്‍ സബ്‌സെക്ടറിലാണ് വെടിവയ്പ്പ് നടന്നത്. 45 വര്‍ഷത്തിന് ശേഷമാണ് ഇങ്ങനെയൊരി വെടിവയ്പ്പ് അതിര്‍ത്തിയില്‍ സംഭവിക്കുന്നത്. ഇന്ത്യന്‍ സേന ആദ്യം വെടിവച്ചതെന്നാണ് ചൈനീസ് സേന വക്താവ് ഷാങ് ഷൂയി അറിയിച്ചത്. ഇതേ തുടര്‍ന്ന് ചൈന തിരിച്ചടിച്ചെന്നും ചൈനീസ് സേന വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
Chinese army deployed in arunachal pradesh | Oneindia Malayalam

അതേസമയം, അതിര്‍ത്തിയുമായി ബന്ധപ്പെട്ട എല്ലാ കീഴ്വവഴക്കങ്ങളും കരാറുകളും പാലിക്കുക. സമാധാന അന്തരീക്ഷം, ഇരുരാജ്യങ്ങളും കാത്തുസൂക്ഷിക്കുക. സംഘര്‍ഷ സാധ്യത ഒഴിവാക്കുക, അകലം പാലിക്കുക തുടങ്ങിയ തീരുമാനങ്ങളാണ് രണ്ട് രാജ്യങ്ങളും തമ്മില്‍ റഷ്യയില്‍ നടത്തിയ ചര്‍ച്ചയില്‍ സ്വീകരിച്ചത്. കൂടിക്കാഴ്ചയില്‍ ഇന്ത്യയുടെ ആശങ്ക പൂര്‍ണമായും ചൈനയെ അറിയിച്ചിരുന്നു.

70 പിന്നിട്ട 2 പേര്‍ കോണ്‍ഗ്രസില്‍ തെറിക്കും, 2024ല്‍ ഉണ്ടാവില്ല, രാഹുല്‍ സജ്ജമാക്കി, രണ്ട് സംസ്ഥാനം70 പിന്നിട്ട 2 പേര്‍ കോണ്‍ഗ്രസില്‍ തെറിക്കും, 2024ല്‍ ഉണ്ടാവില്ല, രാഹുല്‍ സജ്ജമാക്കി, രണ്ട് സംസ്ഥാനം

 '6 വർഷത്തിനിടയിൽ വളർന്നത് ഈ താടി മാത്രം'; മോദിയ്ക്കെതിരെ രൂക്ഷ പരിഹാസവുമായി തരൂർ '6 വർഷത്തിനിടയിൽ വളർന്നത് ഈ താടി മാത്രം'; മോദിയ്ക്കെതിരെ രൂക്ഷ പരിഹാസവുമായി തരൂർ

English summary
Border conflict: 100-200 rounds of gunfire on the Indo-China border before the Moscow pact
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X