അച്ഛന്‍ 25000 രൂപ വായ്പയെടുത്തു, 10 വയസ്സുകാരനായ മകനു നോട്ടീസ്!! അടയ്‌ക്കേണ്ടത് 85000!!

  • Written By:
Subscribe to Oneindia Malayalam

പട്‌ന: താന്‍ ജനിക്കുന്നതിനു മുമ്പ് അച്ഛന്‍ എടുത്ത വായ്പയ്ക്ക് 10 വയസ്സുകാരനമായ മകന് ബാങ്ക് നോട്ടീസ്. ബീഹാറിലാണ് സ്‌കൂളില്‍ പഠിക്കുന്ന ധര്‍മരാജെന്ന ബാലനോടു മുതലും പലിശയും ഉടന്‍ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് നോട്ടീസ് വന്നത്.

വായ്പയെടുത്തത് 1987ല്‍

1987ലാണ് ബാത്തോള്‍ ഗ്രാമത്തില്‍ താമസിക്കുന്ന ശങ്കര്‍ പാസ്വാന്‍ ബിഹാര്‍ ഗ്രാമീണ്‍ ബാങ്കില്‍ നിന്നു 25,000 രൂപ വായ്പയെടുത്തത്. പിന്നീട് ഒരു അടവ് പോലും തിരിച്ചടയ്ക്കാന്‍ ഇയാള്‍ക്കായിരുന്നില്ല.

അഞ്ചു വര്‍ഷം മുമ്പ് മരിച്ചു

അസുഖത്തെത്തുടര്‍ന്ന് ധര്‍മരാജന്റെ മാതാപിതാക്കള്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചിരുന്നു. ഇതോടെയാണ് വായ്പയുടെ ഉത്തവാദിത്വം മകനു വന്നുചേര്‍ന്നത്.

തിരിച്ചടയ്‌ക്കേണ്ടത് 85,000

25,000 മാത്രമേ വായ്പയായി എടുത്തിരുന്നുള്ളൂവെങ്കിലും ഇപ്പോള്‍ 85,000 രൂപ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്കുകാര്‍ ധര്‍മരാജന്‍റെ വീട്ടിലേക്ക് നോട്ടീസ് അയക്കുകയായിരുന്നു .

അദാലത്തിന് എത്തി

അച്ഛന്‍ എടുത്ത വായ്പ തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ലോക അദാലത്തിനെ ധര്‍മാരജന്‍ സമീപിക്കുകയായിരുന്നു. നാട്ടുകാര്‍ സ്വരൂപിച്ചു നല്‍കിയ 700 രൂപയുമായാണ് ബാലന്‍ അദാലത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.

ധാരണയിലെത്തി

ലോക അദാലത്തില്‍ വച്ച് ഒരു വക്കീലിന്റെ സഹായത്തോടെ അച്ഛനെടുത്ത 25,000 രൂപയുടെ വായ്പയുമായി ബന്ധപ്പെട്ട് ധാരണയിലെത്തിയ ശേഷമാണ് കുട്ടി സ്വന്തം നാട്ടിലേക്കു മടങ്ങിപ്പോയത്.

English summary
A child in Bihar’s Begusarai court complex had people perplexed. The 10-year-old child in question came to Rashtria Lok Adalat to pay off his parent’s debt.
Please Wait while comments are loading...