തുമ്പിക്കൈ മൂക്കുമായി ഗണേഷ്...!! ഗണപതിയുടെ അവതാരമാക്കി ആരാധിച്ച് ഒരു ഗ്രാമം...!! വീഡിയോ...!

  • By: Anamika
Subscribe to Oneindia Malayalam

ആസ്സാം: മനുഷ്യന്റെ തലയോട് സാദ്യശ്യമുള്ള മുഖവുമായി പിറന്ന പശുക്കുട്ടിയെ വിഷ്ണുവിന്റെ അവതാരമായി ആരാധിക്കുന്നുവെന്ന വാര്‍ത്ത ഉത്തര്‍പ്രദേശില്‍ നിന്നാണ് കഴിഞ്ഞ ദിവസം വന്നത്. യുപിയില്‍ വിഷ്ണു ആണെങ്കില്‍ ആസ്സാമില്‍ സാക്ഷാല്‍ ഗണപതി ആണത്രേ അവതരിച്ചിരിക്കുന്നത്. അപൂര്‍വ രൂപത്തിലുള്ള മൂക്കുമായി ജീവിക്കുന്ന ബാലനാണ് ഗണപതിയുടെ അവതാരമായി ആരാധിക്കപ്പെടുന്നത്.

നടിയെ ആക്രമിച്ചതിലെ ഗൂഢാലോചന പുറത്തേക്ക്...!! നടനും സംവിധായകനുമായ പ്രമുഖന്റെ മൊഴിയെടുക്കും ...!!!

കോടതിയുടെ ചിലവിൽ സുരേന്ദ്രൻ നിയമസഭയിലെത്തില്ല...!! കള്ളവോട്ട് ചെയ്ത പരേതർ ജീവനോടെ...!!

തുമ്പിക്കൈ മൂക്ക്

തുമ്പിക്കൈ മൂക്ക്

9 വയസ്സുകാരനായ ഈ ആസ്സാം ബാലന്റെ പേര് തന്നെ ഗണേഷ് എന്നാണ്. തുമ്പിക്കൈ പോലുള്ള മൂക്കാണ് ഈ ബാലനെ ഗണപതിയുടെ അവതാരമായി ഒരു ഗ്രാമം മുഴുവന്‍ ആരാധിക്കാനുള്ള കാരണം. എന്നാലിതൊരു പ്രത്യേകതരം രോഗമാണ്.

തലച്ചോറിന്റെ ഭാഗം

തലച്ചോറിന്റെ ഭാഗം

ഫ്രണ്ടോനേസല്‍ എന്‍സെഫലോസെലെ എന്ന അവസ്ഥയാണ് ഈ ബാലന്റേത് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.ഈ അവസ്ഥ മൂലം തലച്ചോറിന്റെ ഒരു ഭാഗം വലുതായി പുറത്തേക്ക് തള്ളി വരുന്നതാണ് ഈ തുമ്പിക്കൈ മൂക്കിനുള്ള യഥാര്‍ത്ഥ കാരണം

ഗണപതിയുടെ അവതാരം

ഗണപതിയുടെ അവതാരം

ഗണപതിയുടെ അവതാരമായി ആരാധിക്കപ്പെടുന്നു എന്നതൊക്കെ അവിടെ നില്‍ക്കട്ടെ. ഗണേഷിന്റെ അവസ്ഥ കുറച്ച് കഷ്ടമാണ്. ഭക്ഷണം ശരിയായി കഴിക്കാനോ സംസാരിക്കാനോ സാധിക്കുന്നില്ല ഗണേഷിന്.

വളർച്ച പതുക്കെ

വളർച്ച പതുക്കെ

മാത്രമല്ല കണ്ണിന്റെ പാതി മൂക്ക് മറയ്ക്കുന്നത് കൊണ്ട് കാഴ്ചയ്ക്കും ബുദ്ധിമുട്ടുണ്ട് ഗണേഷിന്. ഗണേഷിന്റെ തലച്ചോറിന്റെ വളര്‍ച്ചയും ഈ അവസ്ഥ കാരണം മറ്റു കുട്ടികളുടേതില്‍ നിന്നും വളരെ പതുക്കെ ആണ്.

ഗണേഷ് അനാഥൻ

ഗണേഷ് അനാഥൻ

അനാഥനായ ഗണേഷിനെ തെരുവില്‍ നിന്നാണ് പോലീസ് കണ്ടെടുത്തത്. അവര്‍ അവനെ ഒരു സന്നദ്ധ സംഘടനയ്ക്ക് കൈമാറി. ഇപ്പോള്‍ തുമ്പിക്കൈ മൂക്ക് നീക്കം ചെയ്യാനുള്ള സര്‍ജറി കാത്ത് കിടക്കുകയാണ് ഗണേഷ്

കടുത്ത വേദന

കടുത്ത വേദന

കടുത്ത വേദന അനുഭവിക്കുന്നുണ്ട് ഈ മൂക്ക് മൂലം ഗണേഷ്. നീര്‍വീക്കം കുറച്ച് കൊണ്ടുവന്ന് മൂക്കിന്റെ അവസ്ഥ സാധാരണ പോലെ എത്തിക്കാനാണ് ഡോക്ടര്‍മാര്‍ ശ്രമിക്കുന്നത്.

പ്രതീക്ഷയിൽ ഡോക്ടർമാർ

പ്രതീക്ഷയിൽ ഡോക്ടർമാർ

സര്‍ജറിക്കൊടുവില്‍ സാധാരണ കുട്ടികളുടേത് പോലുള്ള അവസ്ഥയിലേക്ക് ഗണേഷ് എത്തുമെന്നാണ് ഡോക്ടര്‍മാര്‍ പ്രതീക്ഷിക്കുന്നത്. അതിന് ശേഷം ഗണേഷിനെ ഏറ്റെടുക്കാന്‍ തയ്യാറായി ഏതെങ്കിലും കുടുംബം മുന്നോട്ട് വരുമെന്നും ഇവര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു.

വീഡിയോ

ഗണേഷെന്ന ഗണപതി ബാലൻ

English summary
9-year-old boy with trunk-like nose hailed as incarnation of Hindu god Ganesh
Please Wait while comments are loading...