Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിജാബ് ധരിച്ച വിദ്യാര്‍ഥിയെ പിന്തുടര്‍ന്ന് ജയ്ശ്രീറാം വിളിച്ചു; അല്ലാഹു അക്ബര്‍ വിളിച്ച് പെണ്‍കുട്ടി

ബെംഗളൂരു: കര്‍ണാടകയില്‍ ഹിജാബിനെതിരെ നടക്കുന്ന പ്രതിഷേധം വഴിമാറുന്നു. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ പിന്തുടര്‍ന്ന് സഹപാഠികള്‍ ജയ് ശ്രീറാം വിളിച്ചു. പെണ്‍കുട്ടി തിരിച്ച് അല്ലാഹു അക്ബര്‍ വിളിച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വര്‍ഗീയമായ ചേരിതിരിവിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. ഹിജാബ് ധരിച്ച് പെണ്‍കുട്ടികള്‍ എത്തുന്നതിനെതിരെ ഒരു വിഭാഗം തീവ്ര വലതുപക്ഷ ആണ്‍കുട്ടികള്‍ രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. ആണ്‍കുട്ടികള്‍ കാവി ഷാള്‍ ധരിച്ച് പ്രതിഷേധിച്ചു. ഇതോടെ ഹിജാബ് ധരിച്ച് എത്തരുതെന്ന് ചില കോളജ് അധികൃതര്‍ വ്യക്തമാക്കി. വിഷയം ചോദ്യം ചെയ്ത് വിദ്യാര്‍ഥിനികള്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. ഹിജാബ് ഒഴിവാക്കില്ലെന്ന് പെണ്‍കുട്ടികള്‍ പറയുന്നു.

ഹിജാബിന്റെ പേരില്‍ വര്‍ഗീയത വളര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറും ജെഡിഎസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡയും കുറ്റപ്പെടുത്തി. വിവിധ കോളജുകളില്‍ പ്രതിഷേധം നടക്കുകയാണ്. അനാവശ്യ വിവാദമാണ് ഉണ്ടാക്കുന്നതെന്നും ഇതുവരെ ഹിജാബ് ധരിച്ചാണ് വന്നിരുന്നതെന്നും പെണ്‍കുട്ടികള്‍ പറയുന്നു. അതേസമയം, ശിവമോഗയില്‍ ഹിജാബിനെതിരായ സമരത്തിനിടെ കല്ലേറുണ്ടായി. തുടര്‍ന്ന് ജില്ലാ ഭരണകൂടം നിരോധനാജ്ഞ ഏര്‍പ്പെടുത്തി.

h

ഹൈക്കോടതി വിധി വരുന്നത് വരെ കാത്തിരിക്കാമെന്നാണ് കോളജ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഉഡുപ്പിയിലെ ചില കോളജുകളില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ പ്രവേശിപ്പിച്ചെങ്കിലും ക്ലാസില്‍ കയറ്റിയില്ല. അവര്‍ക്ക് പ്രത്യേക മുറി നല്‍കി ഇരുത്തി. അവരെ പഠിപ്പിക്കില്ലെന്ന് കോളജ് അധികൃതര്‍ പറഞ്ഞു. ഹിജാബ് ഇല്ലാതെ വന്നാല്‍ മാത്രമേ ക്ലാസില്‍ കയറ്റൂ എന്നാണ് അധികൃതരുടെ നിലപാട്. അതിനിടെയാണ് മാണ്ഡ്യയിലെ പ്രി യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നുള്ള വീഡിയോ ദേശീയ തലത്തില്‍ വൈറലായിരിക്കുന്നത്.

ഹിജാബ് ധരിച്ചെത്തിയ മുസ്ലിം വിദ്യാര്‍ഥിനിക്കെതിരെ കാവി ഷാള്‍ അണിഞ്ഞ ആണ്‍കുട്ടികള്‍ ജയ് ശ്രീറാം വിളിക്കുകയായിരുന്നു. പെണ്‍കുട്ടി സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്ത് വരുന്നതും കോളജ് കെട്ടിടത്തിലേക്ക് പോകുന്നതും വീഡിയോയില്‍ കാണാം. ഈ വേളയിലാണ് ജയ് ശ്രീറാം വിളിച്ച് പെണ്‍കുട്ടിയെ വലിയ കൂട്ടം ആണ്‍കുട്ടികള്‍ വളഞ്ഞത്. ഇവരോട് ദേഷ്യപ്പെട്ട് പെണ്‍കുട്ടി മുന്നോട്ട് നടന്നു. ആണ്‍കുട്ടികള്‍ പിന്നാലെ ജയ് ശ്രീറാം വിളിച്ചുവന്നു. ഈ വേളയില്‍ പെണ്‍കുട്ടി അല്ലാഹു അക്ബര്‍ വിളിച്ചു. അധ്യാപകര്‍ ആണ്‍കുട്ടികളെ തടയുകയായിരുന്നു.

ഉഡുപ്പിയിലെ എംജിഎം കോളജില്‍ ഇന്ന് രാവിലെ മുതല്‍ പ്രതിഷേധം നടക്കുകയാണ്. ഹിജാബ് ധരിച്ചവരും കാവി ഷാള്‍ ധരിച്ചവരും നേര്‍ക്കുനേര്‍ നില്‍ക്കുകയായിരുന്നു. ഇരുവിഭാഗത്തെയും പിന്തിരിപ്പിക്കാന്‍ പോലീസെത്തി. അതേസമയം, ഹിജാബിനെതിരായ സമരത്തിന് ആണ്‍കുട്ടികളെ ചിലര്‍ പ്രോല്‍സാഹിപ്പിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഹിജാബിനെ പിന്തുണച്ച് നടക്കുന്ന സമരത്തിന് പിന്നിലും ചില ശക്തികളുണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ക്രമസമാധാന പ്രശ്‌നത്തിലേക്കും വര്‍ഗീയതയിലേക്കും കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു. ക്രമസമാധാനം തകര്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കരുതെന്നും യൂണിഫോം നിര്‍ബന്ധമാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+