കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ മുന്നോക്ക വിഭാഗം സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിലേക്ക്.... 51000 പേര്‍ അണിനിരക്കും!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപിക്കെതിരെ മുന്നോക്ക വിഭാഗം പ്രക്ഷോഭത്തിലേക്ക്. സര്‍ക്കാരിന്റെ മുഖ്യ വോട്ടുബാങ്കായ ബ്രാഹ്മണരാണ് ശിവരാജ് സിംഗ് ചൗഹാനെ കൈവിടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഉജൈനില്‍ 51000 ബ്രാഹ്മണര്‍ അണിനിരന്ന പ്രക്ഷോഭമാണ് കഴിഞ്ഞ ദിവസം നടന്നത്. ബ്രാഹ്മണര്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ സിംഹാസനങ്ങള്‍ തകര്‍ന്ന് വീഴുമെന്നായിരുന്നു ഭീഷണി. പട്ടികജാതി പട്ടികവര്‍ഗ ഭേദഗതി ബില്ലിലെ ഭേദഗതിയാണ് ചൗഹാന് തിരിച്ചടിയായിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസിന് വളരെധികം പ്രതീക്ഷ നല്‍കുന്നതാണ് ഈ നീക്കം. മുന്നോക്ക വിഭാഗത്തിന്റെ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന തോന്നല്‍ ഇപ്പോള്‍ അവിടെയുണ്ട്. പിന്നോക്ക വിഭാഗം നേരത്തെ തന്നെ കോണ്‍ഗ്രസിന് കൂടെയുണ്ട്. രാജ്യത്തൊട്ടാകെയുള്ള ബ്രാഹ്മണ വിഭാഗം ഈ സമരത്തെ തുടര്‍ന്ന് ഒറ്റക്കെട്ടാവുമെന്നാണ് ബിജെപിയുടെ ഭയം.

1

സംസ്ഥാനത്ത് മോദി സര്‍ക്കാരിനെതിരെ കടുത്ത രീതിയിലുള്ള ജനവികാരമുണ്ട്. അതേസമയം തോക്കുകളും വെടിയുണ്ടകളുമായിട്ടാണ് പലരും പ്രക്ഷോഭത്തിനെത്തിയത്. ചിലര്‍ മഴുവും കൈയ്യിലേന്തിയിരുന്നു. അതേസമയം സംവരണം സാമ്പത്തിക കാര്യങ്ങള്‍ പരിഗണിച്ചായിരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. ചിലര്‍ കോണ്‍ഗ്രസിനെയും ലക്ഷ്യം വെക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഈ നേതാക്കളെ കണ്ട് സംസാരിക്കുമെന്നാണ് അഭ്യൂഹം. അതേസമയം സുപ്രീം കോടതി വിധി പ്രകാരം പട്ടികജാതി നിയമം പാസാക്കുമെന്നും എന്നാല്‍ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്നായിരുന്നു ശിവരാജ് സിംഗ് ചൗഹാന്റെ മറുപടി. എന്നാല്‍ അദ്ദേഹം ഈ നിയമം നടപ്പിലവാക്കില്ലെന്നാണ് സൂചന.

ബിജെപിക്കെതിരെ സ്പീക്കര്‍ക്ക് പരാതിയുമായി കോണ്‍ഗ്രസ്... ഒപ്പം ജെഡിഎസ്സും... തിരിച്ചടിച്ച് ബിജെപി!ബിജെപിക്കെതിരെ സ്പീക്കര്‍ക്ക് പരാതിയുമായി കോണ്‍ഗ്രസ്... ഒപ്പം ജെഡിഎസ്സും... തിരിച്ചടിച്ച് ബിജെപി!

റാഫേലില്‍ മോദി സര്‍ക്കാര്‍ കള്ളം പറയുന്നുവെന്ന് വിദേശ മാധ്യമങ്ങള്‍... എല്ലാത്തിനും തെളിവുണ്ട്!!റാഫേലില്‍ മോദി സര്‍ക്കാര്‍ കള്ളം പറയുന്നുവെന്ന് വിദേശ മാധ്യമങ്ങള്‍... എല്ലാത്തിനും തെളിവുണ്ട്!!

English summary
brahmin protest against bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X