ഫീഡിംഗ് റൂമും സ്ത്രീകൾക്ക് പ്രത്യേകം ടോയ് ലറ്റുകളും:ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിനിൽ ആധുനിക സൗകര്യം!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യയിൽ സർവ്വീസ് നടത്താൻ ഒരുങ്ങുന്ന ബുള്ളറ്റ് ട്രെയിനുകളിൽ ഫീഡിംഗ് റൂമും സ്ത്രീകൾക്ക് പ്രത്യേകം ശുചിമുറികളും. ഇ5 ശിങ്കണ്‍സെൻ സിരീസിൽപ്പെട്ട ബുള്ളറ്റ് ട്രെയിനുകളാണ് മുബൈ- അലഹബാദ് ഹൈസ്പീഡ് കോറിഡോറിൽ സർവ്വീസ് നടത്താനൊരുങ്ങുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതിയിലാണ് ബുള്ളറ്റ് ട്രെയിനുകൾ ഓടിത്തുടങ്ങുക.

കുഞ്ഞുങ്ങളുമായി സഞ്ചരിക്കുന്ന അമ്മമാർക്ക് പ്രാധാന്യം നൽകുന്ന സംവിധാനങ്ങളാണ് ബുള്ളറ്റ് ട്രെയിനുകളിലുള്ളത്. ചൈല്‍ഡ് ഫ്രണ്ട്ലി ശുചീകരണ സംവിധാനങ്ങൾക്കൊപ്പം ടോയ് ലറ്റ് സംവിധാനങ്ങളിലും അടിമുടി മാറ്റം വരുത്തിയിട്ടുണ്ട്. വെസ്റ്റേൺ സ്റ്റൈൽ ക്ലോസറ്റുകൾക്ക് പുറമേ ചൂടുവെള്ളം, കഴുകാവുന്ന ടോയ് ലറ്റ് സീറ്റുകള്‍, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം വാഷ് റൂമുകള്‍, മേക്കപ്പിന് വേണ്ടി മൂന്ന് കണ്ണാടികൾ എന്നിവയാണ് വാഷ് റൂമിലുള്ളത്.

bullettrain

731 യാത്രക്കാരെ വഹിക്കാൻ കഴിയുന്ന 25 ബുള്ളറ്റ് ട്രെയിനുകളാണ് 5000 കോടി രൂപ മുതൽമുടക്കിൽ സർക്കാർ ജപ്പാനിൽ‌ നിന്ന് വാങ്ങിയിട്ടുള്ളത്. ജപ്പാൻ നിര്‍മിച്ചിട്ടുള്ളതിൽ വച്ച് ഹൈസ്പീഡ് സിരീസില്‍പ്പെട്ട ഏറ്റവും പുതിയ ട്രെയിനുകളാണ് ഇന്ത്യ വാങ്ങിയിട്ടുള്ളത്. മള്‍ട്ടി പർപ്പസ് റൂമുകൾ, രോഗികൾക്കുള്ള വിശ്രമമുറി, കുട്ടികളെ മുലയൂട്ടുന്നതിനുള്ള പ്രത്യേക മുറി എന്നിവയാണ് ട്രെയിനിൽ ഒരുക്കിയിട്ടുള്ളത്. ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് ഉപയോഗിക്കാവുന്ന ടോയ് ലറ്റ് സംവിധാനങ്ങളും ബുള്ളറ്റ് ട്രെയിനുകളിലുണ്ട്. ഇന്ത്യന്‍ റെയിൽവേയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ട്രെയിനുകൾ സർവ്വീസ് നടത്താനൊരുങ്ങുന്നത്.
English summary
Breast-Feeding Rooms, Baby Toilets in India’s First-Ever Bullet Trains
Please Wait while comments are loading...