വിവാഹത്തിനിടെ കറന്റ് പോയി, വധുവിനെ മാറി പോയി വരന്മാര്‍, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ
ഭോപ്പാല്‍: വിവാഹത്തിന് സംഭവിച്ച വലിയ ഗുലുമാല്‍ കേട്ട് മധ്യപ്രദേശ് മൊത്തം ഇന്ന് ചിരിക്കുകയാണ്. ഇരുട്ടില്‍ വധുവിനെ മാറി പോയ സംഭവമാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. വീട്ടുകാര്‍ പോലും ഇക്കാര്യം ശ്രദ്ധിച്ചില്ല എന്നതാണ് ഏറ്റവും രസകരം. രണ്ട് സഹോദരിമാരുടെ വിവാഹമാണ് മധ്യപ്രദേശിലെ ഉജ്ജയിനില്‍ നടന്നത്. സന്തോഷപൂര്‍വം നടക്കേണ്ടിയിരുന്ന ചടങ്ങില്‍ പക്ഷേ കോമഡിയാണ് അരങ്ങേറിയത്. വൈദ്യുതി ഇല്ലാത്തത് കൊണ്ട് ഇവര്‍ക്ക് രണ്ട് വധുവിനെയും പരസ്പരം മാറി പോവുകയായിരുന്നു. അത് മാത്രമല്ല ഈ മാറ്റം ആരും ശ്രദ്ധിച്ചില്ല എന്നതാണ് വലിയ കോമഡിയായി മാറിയത്.
മാഡത്തെ രക്ഷിക്കാന്‍ കാവ്യ അടക്കമുള്ളവരുടെ പ്ലാന്‍? പോലീസിന് കൂച്ചുവിലങ്ങുണ്ടെന്ന് സംവിധായകന്
ഉജ്ജയിനിലെ രമേശ് ലാലിന്റെ രണ്ട് പെണ്‍കുട്ടികളായ നികിത, കരിഷ്മ എന്നിവരുടെ വിവാഹമാണ് കഴിഞ്ഞു. ദംഗ്വാര ഭോല, ഗണേഷ് എന്നിവരുമായിട്ടായിരുന്നു വിവാഹം. ഇവര്‍ രണ്ട് പേരും രണ്ട് വ്യത്യസ്ത കുടുംബത്തില്‍ നിന്നുള്ളവരായിരുന്നു. എന്നാല്‍ വധുവായ രണ്ട് പേരും മൂടുപടം അണിഞ്ഞിരുന്നത് കൊണ്ടും, ഇവരുടെ വസ്ത്രങ്ങള്‍ സമാനമായത് കൊണ്ടും ഇവര്‍ പരസ്പരം മാറി പോയത് ആരും അറിഞ്ഞിരുന്നില്ല. മനസ്സിലാക്കാന്‍ ആണെങ്കില്‍ വൈദ്യുതിയും ഇല്ലായിരുന്നു. കല്യാണത്തിന്റെ ഭാഗമായുള്ള മന്ത്രോചാരണ ചടങ്ങുകള്‍ക്കിടെയാണ് പെണ്‍കുട്ടികള്‍ മാറി പോയത്.
മാറിപോയ വധുവുമായി കൈപിടിച്ച് വലംവെക്കാനും പൂജാരി ആവശ്യപ്പെട്ടു. രണ്ട് പെണ്‍കുട്ടികളും മാറി പോയ ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് എല്ലാവരും കാര്യം തിരിച്ചറിഞ്ഞത്. ഇതേ തുടര്‍ന്ന് വലിയ തര്‍ക്കമാണ് രൂപപ്പെട്ടത്. ഇതിന് ശേഷം ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു. ചടങ്ങ് അടുത്ത ദിവസം ഒന്ന് കൂടി നടത്തിയിട്ട് പെണ്‍കുട്ടികളെ പരസ്പരം കൈമാറാമെന്ന ധാരണയില്‍ പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു. നികിത ഗണേഷിന്റെ വീട്ടിലെത്തും, കരിഷ്മ ഭോലുടെ വീട്ടിലുമാണ് എത്തിയത്. അതേസമയം തങ്ങളുടെ ഗ്രാമത്തില്‍ എല്ലാ ദിവസവും കറന്റ് പോവുമെന്നും, മണിക്കൂറുകളാണ് വൈദ്യുതി ഇല്ലാതെ ഇരിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.
തെലങ്കാനയില്‍ രാഹുല്‍ 2.0, പ്രശാന്തിനെ വെല്ലാന്‍ സുനില്‍ കനുഗോലു വരും? പ്ലാന്‍ മാറ്റി കോണ്‍ഗ്രസ്