കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്യാണപ്പെണ്ണ് തന്നെ പൊലീസിന്റെ സഹായത്തോടെ കല്യാണം മുടക്കി, കാരണം?

ഗുജറാത്തില്‍ നിന്നെത്തിയ വരനെയും സംഘത്തെയും 15 വയസ്സുകാരി പൊലീസിനെ കൊണ്ട് പിടിപ്പിച്ചു.വന്‍ തുക സ്ത്രീധനം ഉറപ്പിച്ചാണ് സംഘം പെണ്‍കുട്ടിയെ വിവാഹം കഴിക്കാനെത്തിയത്.

Google Oneindia Malayalam News

കല്‍ബുര്‍ഗി: രാജ്യത്ത് ശക്തമായ നിയമങ്ങൾ ഉണ്ടായിട്ടും ബാല്യവിവാഹം നടക്കുന്നു എന്നതിന് തെളിവാണ് കര്‍ണാടകയിലെ കബുര്‍ഗിയില്‍ നടന്ന സംഭവം. പതിനഞ്ച് വയസ്സായ പെണ്‍കുട്ടിയെയാണ് രക്ഷിതാക്കള്‍ അവളെക്കാള്‍ വളരെ പ്രായം കൂടുതലുള്ള ആളെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ നോക്കിയത്.

പെണ്‍കുട്ടിയുടെ അഭ്യര്‍ത്ഥന പ്രകാരം പൊലീസ് എത്തിയാണ് വിവാഹം തടഞ്ഞത്.
താലികെട്ടിന് മുമ്പുള്ള ചടങ്ങുകള്‍ക്കിടെ പെണ്‍കുട്ടി രഹസ്യമായി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഗുജറാത്ത് സ്വദേശിയായ വരന്‍ ഉള്‍പ്പെടെ എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വലിയ തുക സ്ത്രീധനം ഉറപ്പിച്ചാണ് വിവാഹം നിശ്ചയിച്ചതെന്നും പൊലീസ് പറയുന്നു.

Kalburgi Child Marriage

സ്ത്രീ പുരുഷ അനുപാതത്തില്‍ പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനമായി ഗുജറാത്തി നിന്ന് കര്‍ണാടകത്തിലേക്ക് വധുവിനെ അന്വേഷിച്ച് എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

കര്‍ണാകടകയിലെ ഗ്രാമീണ മേഖലകളില്‍ എത്തുന്ന ഇവര്‍ വന്‍ തുക സ്ത്രീധനം വാങ്ങിയാണ് കല്യാണം കഴിക്കുന്നത്. ബാലവിവാഹങ്ങള്‍ തടയുന്നതിന് ഗ്രാമീണ മേഖലകളില്‍ ബോധവല്‍ക്കരണം ശക്തമാക്കുമെന്നും ഇവര്‍ പറയുന്നു.

English summary
Parents tried to marry 15 year old girl, Bride called the police and stoped marriage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X