Get Updates
Get notified of breaking news, exclusive insights, and must-see stories!

ദളിതരോട് കാണിക്കുന്നത് കാട്ടു നീതി; പ്രധാനമന്ത്രിയുടെ മൗനം എന്തുകൊണ്ടെന്ന് ബൃന്ദാകാരാട്ട്

ദില്ലി: ലോകത്തുള്ള സകല കാര്യത്തിനും അഭിപ്രായം പറയുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് ദളിതര്‍ക്കെതിരെയുള്ള ആക്രമണത്തില്‍ മൗനം പാലിക്കുന്നതെന്ന് ബൃന്ദാ കാരാട്ട്. കാട്ടു നീതിയാണ് ദളിതരോട് ബിജെപി കാണിക്കുന്നതെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പറഞ്ഞു.

ഗുജറാത്തില്‍ ദളിത് പീഡനം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ഡി രാജ, ശരത് യാദവ്, ശരത് പവാര്‍, പികെ ബിജു എംപി എന്നിവരും ബൃന്ദാ കാരാട്ടിനൊപ്പം ഉണ്ടായിരുന്നു. അതേസമയം ബിജെപി തുടര്‍ച്ചയായി ഭരിക്കുന്ന ഗുജറാത്തിലും ഛത്തീസ്ഗഡിലും ദളിതര്‍ക്കെതിരായ അതിക്രമങ്ങളില്‍ അസാധാരണ വര്‍ധനയെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍.

Brinda Karat

2015ല്‍ഗുജാറാത്തിലെ അക്രമങ്ങലില്‍ അഞ്ച് മടങ്ങാണ് വര്‍ധനവുണ്ടായിരിക്കുന്നത്. കേന്ദ്ര സാമൂഹിക ക്ഷേമമന്ത്രി താവര്‍ ചന്ദ്ര ഗലോട്ട് പങ്കെടുത്ത യോഗത്തിലായിരുന്നു കമ്മീഷന്‍ വിവരങ്ങള്‍ സമര്‍പ്പിച്ചത്. ഗുജറാത്തിലെ സ്ഥിതി ആശങ്കാ ജനകമാണെന്നും കമ്മീഷന്‍ മന്ത്രിയെ അറിയിച്ചു. ഗുജറാത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം ദളിതര്‍ക്കെതിരായ അതിക്രമങ്ങളില്‍ രജിസ്റ്റര്‍ ചെയ്തത് 6,655 കേസുകളാണ്.

2014ല്‍ ഇത് 1,130 ആയിരുന്നു അഞ്ച് മടങ്ങിലധികമാണ് വര്‍ധനവുണ്ടായിരിക്കുന്നത്. ഇത് കൂടാതെ കേസ് രജിസ്റ്റര്‍ ചെയ്യാത്ത സംഭവങ്ങള്‍ നിരവധിയുണ്ടെന്ന് ദളിത് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. ഗുജറാത്തില്‍ ഒരുലക്ഷം ദളിത് സംഖ്യയില്‍ 163 അതിക്രമങ്ങള്‍ എന്നതാണ് അനുപാതം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+