കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവരുന്നതില്‍ ഇളവ്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലേക്ക് വരുമ്പോഴും പോകുമ്പോഴും സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവരുന്നത് വിമാനത്താവളത്തില്‍വെച്ച് പിടികൂടുന്നത് പതിവായതോടെ വിഷയത്തില്‍ പുതിയ വഴി തേടുകയാണ് ദില്ലി എയര്‍പോര്‍ട്ട് അധികൃതര്‍. വിവാഹത്തിനും മറ്റും നാട്ടിലേക്ക് വരുമ്പോള്‍ അണിയുന്ന സ്വര്‍ണത്തിനും ഡ്യൂട്ടി ചുമത്തുകയാണെന്ന പരാതിയയെ തുടര്‍ന്നാണ് അധികൃതരുടെ നീക്കം.

ഇനിമുതല്‍ ദില്ലി വിമാനത്താവളം വഴി ഇന്ത്യയിലെത്തുന്നവര്‍ക്ക് തിരിച്ച് ലഭിക്കുന്ന പ്രത്യേക ഡ്യൂട്ടിയടച്ചാല്‍ സ്വര്‍ണം കൊണ്ടുവരാം. അധികൃതര്‍ യാത്രക്കാരെ പീഡിപ്പിക്കുകയാണെന്ന പരാതി വ്യാപകമായതോടെയാണ് ഇത്തരമൊരു പരിപാടി അവതരിപ്പിക്കുന്നത്. ഇതോടെ തങ്ങള്‍ക്ക് ആവശ്യമുള്ള സ്വര്‍ണം അണിഞ്ഞെത്താന്‍ യാത്രക്കാര്‍ക്ക് സാധിക്കും.

jewllery

നിലവില്‍ ഒരുവര്‍ഷം പ്രവാസിയായി കഴിഞ്ഞ് തിരിച്ചെത്തുന്ന സ്ത്രീയ്ക്ക് 1 ലക്ഷം രൂപയുടെയും, പുരുഷന്മാര്‍ക്ക് 50,000 രൂപയുടെയും സ്വര്‍ണം കൊണ്ടുവരാനായിരുന്നു അനുവാദമുണ്ടായിരുന്നത്. ഇതില്‍ കൂടുതല്‍ കൊണ്ടുവരികയാണെങ്കില്‍ 10 ശതമാനം ആഭരണങ്ങള്‍ക്കും 6 ശതമാനം ബിസ്‌കറ്റുകള്‍ക്കും നികുതി ഈടാക്കാനാണ് നിയമം അനുശാസിക്കുന്നത്.

ഇനിമുതല്‍ യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍വെച്ച് 10 ശതമാനം ഡ്യൂട്ടി അടയ്ക്കുകയാണെങ്കില്‍ തങ്ങള്‍ക്ക് ആവശ്യമുള്ള സ്വര്‍ണാഭരണങ്ങല്‍ കൊണ്ടുവരാം. തിരികെ പോകുമ്പോള്‍ വിമാനത്താവളത്തിലെ അപ്രൈസറെ ബോധ്യപ്പെടുത്തി അടച്ച ഡ്യൂട്ടി തിരികെ വാങ്ങാനും സാധിക്കും. വിദേശയാത്ര നടത്തുന്നവര്‍ക്കും ഇത്തരത്തില്‍ മുന്‍കൂട്ടി സ്വര്‍ണാഭരണങ്ങള്‍ സുരക്ഷിതമാക്കാന്‍ സാധിക്കുമെന്ന് ദില്ലി വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇതോടെ വിവാഹത്തിനും മറ്റും പങ്കെടുക്കാന്‍ സ്വര്‍ണാഭരണങ്ങളുമായി എത്തുന്നവര്‍ക്ക് വിമാനത്താവളത്തിലെ ചോദ്യം ചെയ്യല്‍ ഒഴിവാക്കാം.

English summary
Bringing gold jewellery into country to get easy at Delhi airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X