യുദ്ധക്കപ്പലുകൾ തയ്യാർ, നിർദേശം കിട്ടിയാൽ... ഉത്തരകൊറിയ തീർന്നു, ബ്രിട്ടന്റെ പടപുറപ്പാട്

 • Posted By: സുചിത്ര മോഹൻ
Subscribe to Oneindia Malayalam

ലണ്ടൻ: ഉത്തര കൊറിയയുമായി യുദ്ധത്തിന് തയ്യാറാണെന്നു ബ്രിട്ടൺ. അതിനുളള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞെന്നു ബ്രിട്ടൺ പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ബ്രിട്ടന്റെ പുതിയ വിമാന വാഹിനി എച്ച്എംഎസ് ക്യൂൻ എലിസബത്ത് ഉൾപ്പെടെയുള്ള യുദ്ധക്കപ്പലുകൾ യുദ്ധത്തിനായി സജ്ജമാക്കിത്തുടങ്ങി.

ലോഹിതദാസിനേയും ബാലചന്ദ്ര മേനോനേയും വെട്ടി, പിന്നെയാ ദുല്‍ഖര്‍! സോളോ ആദ്യ ഇരയല്ല...

എന്നാൽ അമേരിക്കയുമായുള്ള യുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണ് ഉത്തര കൊറിയ. അമേരിക്ക ലക്ഷ്യമിട്ട് ദീര്‍ഘദൂര മിസൈല്‍ പരീക്ഷിക്കാന്‍ ഉത്തരകൊറിയ തയ്യാറെടുക്കുകയാണെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ ഉത്തരകൊറിയ സന്ദര്‍ശിച്ച റഷ്യന്‍ പാര്‍ലമെന്റ് അംഗം അന്റണ്‍ മൊറോസോവ് ഇത് വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില രൂപരേഖകള്‍ കണ്ടതായും ഉത്തരകൊറിയന്‍ അധികൃതരുമായി ഇക്കാര്യം സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.

 അമേരിക്കക്കു പിന്നാലെ ബ്രിട്ടനും

അമേരിക്കക്കു പിന്നാലെ ബ്രിട്ടനും

ഉത്തരകൊറിയയും അമേരിക്കയും തമ്മിൽ യുദ്ധവെല്ലുവിളികൾ മുറുകുമ്പോൾ ഉത്തര കൊറിയയ്ക്കെതിരെ ബ്രിട്ടനും സൈനിക നടപടി പ്രഖ്യാപിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്.

 യുദ്ധത്തിനായി കോപ്പുകൂട്ടി ബ്രിട്ടൺ

യുദ്ധത്തിനായി കോപ്പുകൂട്ടി ബ്രിട്ടൺ

ഇനിയും വെല്ലുവിളി കൊണ്ട് ഗുണമില്ലെന്നു മനസിലാക്കിയതിനെ തുടർന്നാണ് ഉത്തരകൊറിയ്ക്കെതിരെ സൈനിക നടപടിയ്ക്ക് ബ്രിട്ടൻ മുതിരുന്നത്. ഇതിനായി ബ്രിട്ടൻ പുതിയ വിമാന വാഹിനി കപ്പലായ എച്ച്എംഎഡ് ക്യൂൻ എലിസബത്ത് എന്നിവ യുദ്ധത്തിനായി തയാറെടുത്തു കഴിഞ്ഞു

 ഉത്തര കൊറിയയുമായി വ്യാപരബന്ധമില്ല

ഉത്തര കൊറിയയുമായി വ്യാപരബന്ധമില്ല

കഴിഞ്ഞ കുറേ വർഷങ്ങളായി ഉത്തരകൊറിയയും ബ്രിട്ടനു തമ്മിൽ സ്വരചേർച്ചയിലായിരുന്നില്ല. കഴിഞ്ഞ 25 വര്‍ഷമായി ബ്രിട്ടന് ഉത്തരകൊറിയയുമായി നയതന്ത്രബന്ധമോ വാണിജ്യ ബന്ധമോ കാര്യമായി ഇല്ല. നിലവിലുള്ള വാണിജ്യ ഇടപാടുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപ ഉത്തരകൊറിയ ബ്രിട്ടന് നല്‍കാനുമുണ്ട്.

 ഉത്തര കൊറിയയുടെ വെല്ലുവിളി

ഉത്തര കൊറിയയുടെ വെല്ലുവിളി

ഉത്തര കൊറിയ ലോക രാജ്യങ്ങൾക്ക് വലിയ വെല്ലുവിളി സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് കെറിയ്ക്കെതിരെ സൈനിക നടപടിയുമായി രാജ്യങ്ങൾ രംഗത്തെത്തിയത്. ആണവ പരീക്ഷണവും അതിനെ ചുറ്റിപ്പറ്റി നടന്ന വാക്പേരുമാണ് ഇപ്പോൾ യുദ്ധത്തിന്റെ വക്കിലെത്തി നിൽക്കുന്നത്

 എപ്പോഴും അത് സംഭവിക്കും

എപ്പോഴും അത് സംഭവിക്കും

ഉത്തരകൊറിയക്കെതിരെ യുദ്ധത്തിനായി അമേരിക്കയും ദക്ഷിണ കൊറിയയും ജപ്പാനും തയ്യാറെടുത്തിരിക്കുകയാണ്. ഉത്തര കൊറിയയുടെ ചെറിയ പരീക്ഷണങ്ങൾ പോലും മറ്റൊരു ലോക മഹായുദ്ധത്തിന് കാരണമാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇനിയും ക്ഷമിക്കാനാകില്ലെന്നും അമേരിക്ക പല തവണ വ്യക്തമാക്കിയിരുന്നു. അടിച്ചാൽ തിരിച്ചടിക്കുമെന്ന നിലപാട് തന്നെയാണ് ഉത്തര കൊറിയയുടേതും.

cmsvideo
  ഉത്തരകൊറിയക്ക് വന്‍ തിരിച്ചടി | Oneindia Malayalam
   അമേരിക്കയെ ലക്ഷ്യമിട്ട്

  അമേരിക്കയെ ലക്ഷ്യമിട്ട്

  ഉത്തരകൊറിയയുടെ ശത്രുക്കളിൽ പ്രഥമ സ്ഥാനത്ത് അമേരിക്കയും ട്രംപുമാണ്. അമേരിക്കയെ തകർക്കുമെന്ന് ഉൻ പറഞ്ഞിരുന്നു. അതിനു വേണ്ടിയാണ് ദീർഘ ദൂര മിസൈലുകൾ പരീക്ഷിക്കുന്നത്. എന്നാൽ ഇവരുടെ യുദ്ധത്തിന് ഇരയാകുന്നത് സമീപ രാജ്യങ്ങളാണ്.

  English summary
  Britain is reportedly preparing for the possibility of war breaking out with North Korea as concerns rise that another provocative missile test could trigger a military response by the US.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്