ആങ്ങളമാരായാല്‍ ഇങ്ങനെ വേണം!വിവാഹിതയായ സഹോദരിയെ ശല്യം ചെയ്ത യുവാവിനോട് സഹോദരന്മാര്‍ ചെയ്തത്...

  • By: Afeef Musthafa
Subscribe to Oneindia Malayalam

ഗോരഖ്പൂര്‍: സഹോദരിയെ നിരന്തരം ശല്യം ചെയ്ത യുവാവിനോട് സഹോദരന്മാര്‍ ചെയ്ത കാര്യമറിഞ്ഞാല്‍ ഞെട്ടിപ്പോകും. സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ക്കെല്ലാം ഒരു മുന്നറിയിപ്പാണ് കഴിഞ്ഞ ദിവസം ഗോരഖ്പൂരില്‍ നടന്നത്. ഗോരഖ്പൂരിലെ സിന്ധുലി ബിന്ധുലി ഗ്രാമത്തിലാണ് വിവാഹിതയായ സ്ത്രീയെ ശല്യം ചെയ്ത യുവാവിന്റെ കൈ വെട്ടിമാറ്റിയത്.

രജ്മാന്‍ എന്ന യുവാവിന്റെ കൈയാണ് യുവതിയുടെ മൂന്ന് സഹോദരന്മാര്‍ ചേര്‍ന്ന് വെട്ടിമാറ്റിയത്. വിവാഹത്തിന് മുന്‍പും ഇയാള്‍ യുവതിയെ ശല്യം ചെയ്തിരുന്നു. ഇതിന്റെ പേരില്‍ യുവതി പോലീസില്‍ പരാതി നല്‍കുകയും, ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ വീണ്ടും ഇയാള്‍ യുവതിയെ ഫോണില്‍ വിളിച്ചും മറ്റു രീതിയിലും ശല്യപ്പെടുത്തുന്നത് തുടര്‍ന്നപ്പോഴാണ് യുവതിയുടെ സഹോദരന്മാര്‍ ചേര്‍ന്ന് ഇയാളെ അക്രമിക്കുകയും കൈ വെട്ടിമാറ്റുകയും ചെയ്തത്.

നിരന്തരം ശല്യം ചെയ്തു...

നിരന്തരം ശല്യം ചെയ്തു...

യുവതിയെ വിവാഹത്തിന് മുന്‍പും ശല്യം ചെയ്തിരുന്ന രജ്മാനെതിരെ യുവതി പോലീസില്‍ പരാതി നല്‍കുകയും, ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തിരുന്നു.

ജയിലില്‍ നിന്നിറങ്ങി...

ജയിലില്‍ നിന്നിറങ്ങി...

ഇതിനിടെ യുവതി വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം താമസം ആരംഭിച്ചിരുന്നു. എന്നാല്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷവും രജ്മാന്‍ ഫോണിലൂടെ യുവതിയെ ശല്യം ചെയ്യുന്നത് തുടരുകയായിരുന്നു.

മുന്‍പും ഏറ്റുമുട്ടല്‍...

മുന്‍പും ഏറ്റുമുട്ടല്‍...

ജയിലില്‍ നിന്നിറങ്ങിയ സമയത്ത് രജ്മാനെ യുവതിയുടെ സഹോദരന്മാര്‍ താക്കീത് നല്‍കുകയും ഇതിന് ശേഷം രജ്മാന്റെ സംഘവും യുവതിയുടെ സഹോദരന്മാരും തമ്മിലുണ്ടായ വാക്കേറ്റം സഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

കൈ വെട്ടിമാറ്റി...

കൈ വെട്ടിമാറ്റി...

ഇതിനുശേഷവും യുവതിയെ ശല്യം ചെയ്യുന്നത് തുടര്‍ന്നപ്പോഴാണ് യുവതിയുടെ സഹോദരന്മാരായ ഉമേഷ്, കമലേഷ്, മിഥിലേഷ് എന്നിവ്# ചേര്‍ന്ന് രജ്മാനെ ആക്രമിക്കുകയും വാള്‍ ഉപയോഗിച്ച് കൈ വെട്ടിമാറ്റുകയും ചെയ്തത്. തിങ്കളാഴ്ചയായിരുന്നു സംഭവം.

പോലീസ് കേസെടുത്തു...

പോലീസ് കേസെടുത്തു...

യുവാവിന്റെ കൈവെട്ടിമാറ്റിയ സഹോദരന്മാര്‍ ഈ കൈയുമായി കടന്നുകളഞ്ഞു. പുഴവക്കില്‍ രക്തം വാര്‍ന്ന് കിടന്നിരുന്ന രജ്മാനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സഹോദരന്മാര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

English summary
Three brothers attacked a man with a sword and cut off his hand in a village in Uttar Pradesh, for allegedly harassing their sister continuously.
Please Wait while comments are loading...