കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെഡിയൂരപ്പ-സിദ്ധരാമയ്യ രഹസ്യകൂടിക്കാഴ്ച; വെടിപൊട്ടിച്ച് കുമാരസ്വാമി, കര്‍ണാടക രാഷ്ട്രീയം മാറുന്നു?

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക രാഷ്ട്രീയം ഇനിയും അടിയൊഴുക്കുകള്‍ക്ക് ഒരുങ്ങുകയാണോ. ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ പുതിയ അവകാശവാദം സംസ്ഥാനത്ത് വലിയ ചര്‍ച്ചകള്‍ക്കിടയാക്കി. കോണ്‍ഗ്രസ് നേതാവും കര്‍ണാടക നിമയസഭയില്‍ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ, ബിജെപി നേതാവ് ബിഎസ് യെഡിയൂരപ്പയുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തി എന്നാണ് കുമാരസ്വാമിയുടെ വെളിപ്പെടുത്തല്‍.

ഇത് സംബന്ധിച്ച് വിവരങ്ങള്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് ലഭിച്ചുവെന്നും തുടര്‍ന്നാണ് യെഡിയൂരപ്പയുമായി ബന്ധമുള്ളവരുടെ വീട്ടിലും ഓഫീസിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതെന്നും കുമാരസ്വാമി പറയുന്നു. പ്രതികരണവുമായി യെഡിയൂരപ്പയും സിദ്ധരാമയ്യയും രംഗത്തുവന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

ഡികെ ശിവകുമാര്‍ തട്ടിയത് കോടികള്‍!! കോണ്‍ഗ്രസിനെ ഞെട്ടിച്ച് നേതാക്കളുടെ അടക്കം പറച്ചില്‍, നടപടിഡികെ ശിവകുമാര്‍ തട്ടിയത് കോടികള്‍!! കോണ്‍ഗ്രസിനെ ഞെട്ടിച്ച് നേതാക്കളുടെ അടക്കം പറച്ചില്‍, നടപടി

1

രണ്ടു മാസം മുമ്പ് വരെ കര്‍ണാടകത്തിന്റെ മുഖ്യമന്ത്രിയായിരുന്നു മുതിര്‍ന്ന ബിജെപി നേതാവായ യെഡിയൂരപ്പ. പാര്‍ട്ടിയിലും സര്‍ക്കാരിലും ആഭ്യന്തര കലഹം രൂക്ഷമായതോടെ ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ട് അദ്ദേഹത്തെ രാജിവയ്പ്പിക്കുകയായിരുന്നു. തുടര്‍ന്ന് യെഡിയൂരപ്പയുമായി അടുപ്പമുള്ള ബസവരാജ് ബൊമ്മൈയെ മുഖ്യമന്ത്രിയായി നിയോഗിക്കുകയും ചെയ്തു.

2

യെഡിയൂരപ്പയുടെ പ്രവര്‍ത്തനത്തില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കഴിഞ്ഞ ദിവസം യെഡിയൂരപ്പയുട മകന്‍ വിജയേ്ര്രന്ദയുടെയും യെഡിയൂരപ്പയുടെ അടുത്ത സഹായിയുടെയും വീട്ടിലും ഓഫീസിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. നിരവധി രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു.

3

യെഡിയൂരപ്പയുടെ അടുപ്പക്കാരുടെ വീട്ടില്‍ കേന്ദ്ര ഏജന്‍സി റെയ്ഡ് നടത്തിയത് കര്‍ണാടകത്തിലെ ബിജെപി നേതാക്കളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. യെഡിയൂരപ്പയെ ഒതുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ആക്ഷേപം ഉയരുകയും ചെയ്തു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പോലും അറിയാതെയാണ് സംസ്ഥാനത്ത് 50 കേന്ദ്രങ്ങളില്‍ 300ഓളം ഐടി ഉദ്യോഗസ്ഥര്‍ ഒരേ സമയം റെയ്ഡ് നടത്തിയത്.

4

കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് റെയ്ഡ് എന്നാണ് ബിജെപിയിലെ ഒരു വിഭാഗം പറയുന്നത്. എന്നാല്‍ വളരെ വ്യത്യസ്തമായ ആരോപണമാണ് ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കുമാരസ്വാമി ഉന്നയിച്ചത്. യെഡിയൂരപ്പ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ രഹസ്യ കൂടിക്കാഴ്ചയുടെ വിവരം ബിജെപിയുടെ കേന്ദ്ര നേതാക്കള്‍ അറിഞ്ഞതോടെയാണ് റെയ്ഡ് നടന്നത് എന്നാണ് കുമാരസ്വാമി ആരോപിച്ചത്.

മോദിയും പിണറായിയും കാണുന്നില്ലേ? നട്ടംതിരിഞ്ഞ് ജനം!! തീപിടിച്ച് വില... ഈ പോക്ക് എങ്ങോട്ട്മോദിയും പിണറായിയും കാണുന്നില്ലേ? നട്ടംതിരിഞ്ഞ് ജനം!! തീപിടിച്ച് വില... ഈ പോക്ക് എങ്ങോട്ട്

5

കര്‍ണാടകത്തിലെ ബിജെപിയെ അസ്ഥിരപ്പെടുത്താന്‍ സിദ്ധരാമയ്യ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് യെഡിയൂരപ്പയുമായി രഹസ്യ ചര്‍ച്ച നടത്തിയത്. ആദായ നികുതി വകുപ്പിന്റെ റെയ്ഡിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ട്. രാഷ്ട്രീയ പ്രേരിതമായ റെയ്ഡാണ് നടന്നത്. സിദ്ധരാമയ്യ അടുത്തിടെ ദില്ലിയിലെത്തി സോണിയ ഗാന്ധിയെ കണ്ടിരുന്നു. യെഡിയൂരപ്പയുമായി നടത്തിയ ചര്‍ച്ചയുടെ വിവരങ്ങള്‍ സോണിയ ഗാന്ധിയെ ധരിപ്പിക്കാനാണ് സിദ്ധരാമയ്യ പോയതെന്നും കുമാരസ്വാമി ആരോപിച്ചു.

6

എന്നാല്‍ കുമാരസ്വാമിയുടെ വാദം തള്ളി സിദ്ധരാമയ്യ രംഗത്തുവന്നു. അത്തരം രഹസ്യ ചര്‍ച്ചകള്‍ നടന്നിട്ടില്ല. ഉണ്ടെന്ന് കുമാരസ്വാമി തെളിയിച്ചാല്‍ ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കും. യെഡിയൂരപ്പയെ അദ്ദേഹത്തിന്റെ ജന്മദിനത്തിലാണ് അവസാനമായി കണ്ടത്. പിന്നീട് അദ്ദേഹവുമായി ചര്‍ച്ച നടത്തിയിട്ടേയില്ല. ബിജെപിയാണ് കേന്ദ്രം ഭരിക്കുന്നത്. അമിത് ഷായാണ് ആഭ്യന്തര മന്ത്രി. ഞാന്‍ കര്‍ണാടകത്തിലെ പ്രതിപക്ഷ നേതാവാണ്. ഞാന്‍ പറഞ്ഞാല്‍ യെഡിയൂരപ്പയുടെ വീട്ടില്‍ റെയ്ഡ് നടത്താന്‍ മോദി തയ്യാറാകുമോ. ഇത് തമാശയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

ടോപ്‌ലെസ് ആയി നടി ഇഷ ഗുപ്ത; നാണമില്ലേ എന്ന് കമന്റ്... ചര്‍ച്ചയായി പുതിയ ചിത്രങ്ങള്‍

7

യെഡിയൂരപ്പയും കുമാരസ്വാമിയുടെ വാദം തള്ളി. കഴിഞ്ഞ ഫെബ്രുവരി 27നായിരുന്നു എന്റെ ജന്മദിനം. അന്നാണ് സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച അവസാനം നടത്തിയത്. വ്യക്തിപരമായിട്ടോ അല്ലാതെയോ പിന്നീട് ചര്‍ച്ചകള്‍ നടന്നിട്ടില്ല. ബിജെപിയെ അധികാരത്തില്‍ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ഞാന്‍. എന്റെ ആദര്‍ശം ഒരിക്കലും കൈവിടില്ല. വ്യാജമായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും യെഡിയൂരപ്പ പറഞ്ഞു.

Recommended Video

cmsvideo
പ്രിയങ്കയുടെ തീ തുപ്പുന്ന പ്രസംഗം..കോരിത്തരിച്ച് ജനങ്ങൾ..വിറച്ച് മോദിയും യോഗയും

English summary
BS Yediyurappa and Siddaramaiah Denied Kumaraswamy's Allegation About Secret Meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X