കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് ആ കട്ടില്‍ കണ്ട് പനിക്കേണ്ട: 140 സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലെത്തുമെന്ന് യദ്യൂരപ്പ

Google Oneindia Malayalam News

ബെംഗളൂരു: 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കർണാടകയിൽ അധികാരത്തിലെത്തുമെന്ന തെറ്റായ വിശ്വാസത്തിലാണ് കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രി സ്ഥാനത്തിനായി തർക്കം നടത്തുന്നതെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി ജെ പി നേതാവുമായ ബിഎസ് യദ്യൂരപ്പ പറഞ്ഞു. ബി ജെ പിയെ മറികടന്ന് കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും തങ്ങള്‍ക്ക് മുഖ്യമന്ത്രിയാകമെന്നുള്ള കോണ്‍ഗ്രസ് നേതാക്കളുടെ മോഹം വ്യാമോഹം മാത്രമാണെന്നും ബിഎസ് യദ്യൂരപ്പ അഭിപ്രായപ്പെടുന്നു.

മുഖ്യമന്ത്രി സ്ഥാനാർത്ഥി പദവിക്കായി കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാർ നീക്കം ശക്തമാക്കിയ പശ്ചാത്തലത്തില്‍ കൂടിയാണ് മുന്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.

ശോഭനയുടെ വരവ് ദിലീപിനെ ട്രാപ്പിലാക്കും; നല്‍കിയിരിക്കുന്നത് സുപ്രധാന മൊഴികള്‍: ബൈജു കൊട്ടാരക്കരശോഭനയുടെ വരവ് ദിലീപിനെ ട്രാപ്പിലാക്കും; നല്‍കിയിരിക്കുന്നത് സുപ്രധാന മൊഴികള്‍: ബൈജു കൊട്ടാരക്കര

സംസ്ഥാനത്ത് ബി ജെ പിയുടെ വിജയം ഉറപ്പാണെന്നും

സംസ്ഥാനത്ത് ബി ജെ പിയുടെ വിജയം ഉറപ്പാണെന്നും 140 ലേറെ സീറ്റിന് മുകളില്‍ വിജയ പ്രതീക്ഷയുണ്ടെന്നും യദ്യൂരപ്പ അവകാശപ്പെടുന്നു. "ബി ജെ പി കൂട്ടായ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിന് പോകുകയും 140 സീറ്റുകൾ നേടി വീണ്ടും സർക്കാർ രൂപീകരിക്കുകയും ചെയ്യും," തിങ്കളാഴ്ച സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ ബി ജെ പി പ്രവർത്തകരെ അഭിസംബോധന ചെയ്യവെ യെദ്യൂരപ്പ പറഞ്ഞു. ബിജെപി നേതാക്കൾ കർണാടകയിലുടനീളം സഞ്ചരിച്ച് കോൺഗ്രസിനെ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു.

'ന്നാ താന്‍ ഈ ചിത്രമൊന്ന് കണ്ട് നോക്ക്': കിടുക്കാച്ചി ചിത്രങ്ങളുമായി കുഞ്ചാക്കോ ബോബന്‍റെ നായിക

'കോൺഗ്രസ് നേതാക്കൾ അഹങ്കാരികളായി.

'കോൺഗ്രസ് നേതാക്കൾ അഹങ്കാരികളായി. തങ്ങൾ അധികാരത്തിൽ എത്തിക്കഴിഞ്ഞുവെന്ന തെറ്റായ ധാരണയില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി പോരാടുകയാണ് അവരുടെ നേതാക്കള്‍. ബി ജെ പിയില്‍ അത്തരത്തിലുള്ള യാതൊരു തർക്കവും ഇല്ല. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ ബി ജെ പി ജനങ്ങളിലേക്കെത്തുമെന്നും അത് കോൺഗ്രസിന് വലിയ തിരിച്ചടിയായിരിക്കും നല്‍കുകയെന്നും യദ്യൂരപ്പ അഭിപ്രായപ്പെടുന്നു.

നേതാക്കള്‍ക്കിടയില്‍ തർക്കം രൂക്ഷമായതോടെ കർണാകടത്തിൽ

അതേസമയം, നേതാക്കള്‍ക്കിടയില്‍ തർക്കം രൂക്ഷമായതോടെകർണാകടത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ തന്നെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് കോൺഗ്രസ് തീരുമാനം. 2018 ലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെയായിരുന്നു കോൺഗ്രസ് മത്സരിച്ചത്. പ്രത്യേക നേതാവിനെ ഉയർത്തിക്കാണിക്കുന്നതിന് പകരം ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാനാണ് പാർട്ടിയുടെ നീക്കം. നേതാക്കള്‍ക്കിടയിലെ അസ്വാരസ്യങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാനും നേതൃത്വം നിർദേശിച്ചിട്ടുണ്ട്.

ഡികെ ശിവകുമാർ, സിദ്ധരാമയ്യ എന്നിവരില്‍

ഡികെ ശിവകുമാർ, സിദ്ധരാമയ്യ എന്നിവരില്‍ ഏതെങ്കിലും ഒരു ഒരു നേതാവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാൽ അത് തിരിച്ചടിയാകുമെന്ന കാര്യത്തില്‍ സംശയമില്ല. അതിനാലാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഇപ്പോള്‍ തീരുമാനിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് പാർത്തി എത്തിയിരിക്കുന്നത്.

കോൺഗ്രസിനെ സംബന്ധിച്ച് കെ പി സി സി അധ്യക്ഷനും

കോൺഗ്രസിനെ സംബന്ധിച്ച് കെ പി സി സി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഒരു പോലെ പ്രധാനപ്പെട്ട നേതാക്കളാണ്. സംസ്ഥാനത്തെ പ്രബലവിഭാഗമായ വൊക്കാലിഗ സമുദായക്കാരനാണ് ഡികെ ശിവകുമാർ. ഒബിസി വിഭാഗമായ കുറുബ സമുദായാംഗമാണ് സിദ്ധരമായ്യ. ഇരുവരേടയും ഒറ്റക്കെട്ടായി കൊണ്ടുപോകാനായാൽ മാത്രമേ തിരഞ്ഞെടുപ്പില്‍ വിജയിക്കാനാവൂ എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.

Recommended Video

cmsvideo
കൊലപാതകഥ്റ്റിനു പിന്നിൽ ആര്‍.എസ്.എസുകാര്‍ |*Kerala

English summary
bs yediyurappa says BJP will come to power in Karnataka by winning 140 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X