പാകിസ്ഥാനില്‍ നിന്ന് 500 ഫേസ്ബുക്ക് സുഹൃത്തുക്കള്‍!! താരമായി തേജ് ബഹദൂര്‍ യാദവ്, ആശങ്ക?

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യയിലെ ജവാന്മാര്‍ക്ക് നല്‍കുന്നത് മോശം ഭക്ഷണമാണെന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ വിളിച്ച് പറഞ്ഞ ബിഎസ് എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവിന് പാകിസ്ഥാനില്‍ ഹീറോ പരിവേഷം. പാകിസ്ഥാനില്‍ നിന്ന് 500 ഓളം സുഹൃത്തുക്കളാണ് അദ്ദേഹത്തിനുള്ളത്. അതേസമയം പാകിസ്ഥാനില്‍ നിന്ന് ഇത്രയുമധികം സുഹൃത്തുക്കള്‍ ഉണ്ടായിരിക്കുന്നത് രാജ്യ സുരക്ഷയില്‍ ആശങ്ക ഉണ്ടാക്കിയിരിക്കുന്നതായാണ് വിവരം.

തേജ് ബഹാദൂറിന്റെ ഫേസ് ബുക്ക് അക്കൗണ്ട് സൂക്ഷ്മ പരിശോധന നടത്തിയതില്‍ നിന്ന് പാകിസ്ഥാനില്‍ നിന്ന് 17 ശതമാനം സുഹൃത്തുക്കള്‍ തേജ് ബഹാദൂറിനുണ്ടെന്ന് വ്യക്തമായതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.

thej bahadur yadav

ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന് ആശങ്കയുണ്ട്. ഇതില്‍ എത്രപേര്‍ക്ക് പാക് ചാര സംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്ന് അറിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. കൂടാതെ യാദവിന്റെ പേരില്‍ 39 വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തിയതായും മന്ത്രാലയം അറിയിക്കുന്നു.

യാദവിന്റെ സുഹൃത്തുക്കളില്‍ 17 ശതമാനം പേരും പാകിസ്ഥിനില്‍ നിന്നാണെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പറയുന്നു. ജവാന്‍മാര്‍ക്ക് നല്‍കുന്നത് മോശം ഭക്ഷണമാണെന്ന് വ്യക്തമാക്കുന്ന യാദവിന്റെ വീഡിയോ വൈറലായിരുന്നു. സൈന്യത്തിലെ ഉന്നതന്മാര്‍ നടത്തിന്ന അഴിമതിക്കഥകളും യാദവ് വെളിപ്പെടുത്തിയിരുന്നു.സംഭവത്തില്‍ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവരുമെന്നാണ് സൂചനകള്‍.

English summary
Around 17 percent of Facebook friends of BSF trooper Tej Bahadur Yadav are from Pakistan raising alarm in the security establishment of the country.
Please Wait while comments are loading...