Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്എഫില്‍ അംഗമായാല്‍ പാക്കിസ്ഥാനോട് പകരംവീട്ടും; വീരമൃത്യുവരിച്ച സൈനികന്റെ മകള്‍

ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും വേണ്ടത് പാക്കിസ്ഥാനോടുള്ള പ്രതികാരമാണ്. ഇന്ത്യന്‍ സൈന്യം അത് നടപ്പാക്കണമന്നും മകള്‍ പറയുന്നു.

പറ്റ്‌ന: തന്റെ പിതാവിനെ കൊലപ്പെടുത്തിയ പാക്കിസ്ഥാനോട് പകരംവീട്ടണമെന്ന് വീരമൃത്യു വരിച്ച ബിഎസ്എഫ് ജവാന്റെ മകള്‍. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ വെടിവെയ്പിലാണ് ബിഹാര്‍ സ്വദേശിയായ ജിതേന്ദര്‍ കുമാര്‍ സിങ്ങിന് ജീവന്‍ നഷ്ടമായത്. ജീതേന്ദര്‍ കുമാറിന്റെ മൃതദേഹം ശനിയാഴ്ച ബിഹാറിലെ ഗ്രാമത്തില്‍ നടന്നിരുന്നു.

ഇതിന് പിന്നാലെയാണ് മകള്‍ പ്രതികരണവുമായി രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാനെ ഒരു പാഠം പഠിപ്പിക്കണമെന്ന് ജവാന്റെ മൂത്ത മകള്‍ അര്‍ച്ചന സിങ് പറഞ്ഞു. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും വേണ്ടത് പാക്കിസ്ഥാനോടുള്ള പ്രതികാരമാണ്. ഇന്ത്യന്‍ സൈന്യം അത് നടപ്പാക്കണമന്നും മകള്‍ പറയുന്നു.

പ്രധാനമന്ത്രി മുന്നോട്ട് വന്ന് തങ്ങളുടെ കുടുംബത്തെ ഏറ്റെടുക്കണമെന്നും മകള്‍ ആവശ്യപ്പെടുന്നുണ്ട്. കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കണം. കൂടാതെ കുടുംബാംഗങ്ങള്‍ക്ക് ബിഎസ്എഫില്‍ ജോലി നല്‍കുകയും വേണം. പിതാവിനെ പോലെ രാജ്യത്തെ സംരക്ഷിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മകള്‍ പറഞ്ഞു.

പിതാവ് ഇല്ലാതായതോടെ പ്രധാനമന്ത്രിയെയാണ് തങ്ങളുടെ അച്ഛന്റെ സ്ഥാനത്ത് കാണുന്നത്. പ്രധാനമന്ത്രി തങ്ങളെ സംരക്ഷിക്കുമെന്നാണ് വിശ്വാസം. ഞങ്ങളുടെ കുടുംബം വളരെ ദരിദ്രരാണ്. പ്രധാനമന്ത്രി തങ്ങള്‍ക്ക് ബിഎസ്എഫില്‍ ജോലി നല്‍കുകയാണെങ്കില്‍ പാക്കിസ്ഥാനോട് പകരം ചോദിക്കുമെന്നും മകള്‍ മാധ്യമങ്ങളോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+