കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തി കാക്കുന്നതിന് പ്രത്യേക വേതനം വേണമെന്ന് ബി.എസ്.എഫ്

  • By Aiswarya
Google Oneindia Malayalam News

രാജ്യത്തിനെ വളരെയധികം സംരക്ഷിക്കുന്നത് തങ്ങളാണ്. രാജ്യത്തിന്റെ അതിര്‍ത്തികാക്കുന്നതും തങ്ങളാണ് ആയതിനാല്‍ പ്രത്യേക വേതനം നല്‍കണമെന്ന് ബി.എസ്.എഫ്. ഇന്ത്യപാക് അതിര്‍ത്തി ഉള്‍പ്പെടെ ജീവനുപോലും ഭീഷണിയുള്ള കടുത്ത മേഖലകളില്‍ സേവനം ചെയ്യുന്നവര്‍ക്ക് സൈനിക സേവന വേതനപ്രകാരം നല്‍കുന്ന വേതനം നല്‍കണമെന്നും ബി.എസ്.എഫ് ആവശ്യപ്പെട്ടു.

bsf.jpg -Properties


കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ഏഴാം വേതന കമീഷനും നല്‍കിയ റിപ്പോര്‍ട്ടിലാണ് 2.5 ലക്ഷം വരുന്ന ജവാന്മാര്‍ക്ക് കരസേന ഉള്‍പ്പെടെ മറ്റേതൊരു പ്രതിരോധ സേനയെയുംപോലെ പ്രത്യേക വേതനത്തിന് അര്‍ഹതയുണ്ടെന്ന് ബി.എസ്.എഫ് വ്യക്തമാക്കുന്നത്.

ത് പാകിസ്താന്‍, ബംഗ്‌ളാദേശ് അതിര്‍ത്തിയില്‍ മുന്‍നിരയില്‍ നില്‍ക്കുന്നതും ശത്രുക്കളുടെ ആക്രമണങ്ങള്‍ ആദ്യം നേരിടുന്നതും ബി.എസ്.എഫ് ജവാന്മാരാണ്. 49 വര്‍ഷമായി ബി.എസ്.എഫ് രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്നുണ്ടെന്നും സേന പറഞ്ഞു. ഒരേ മേഖലയിലും സാഹചര്യത്തിലും കരസേനക്ക് ഒപ്പം സേവനം ചെയ്യുന്ന ബി.എസ്.എഫ് ജവാന്മാര്‍ക്ക് കരസേനയെപോലെ പ്രത്യേക വേതനം ലഭിക്കുന്നില്ല എന്നത് വിരോധാഭാസവും ആത്മവീര്യം കെടുത്തുന്നതുമാണെന്നും സേന കൂട്ടിച്ചേര്‍ത്തു

ഏറെ ബുദ്ധിമുട്ടിയും ജീവന്‍പോലും അപകടപ്പെടുത്തിയും കരസേനയെക്കാള്‍ പ്രതിജ്ഞാബദ്ധതയോടെയാണ് ജവാന്മാര്‍ ജോലിചെയ്യുന്നത്. നിലവിലെ ശമ്പളത്തില്‍ 30 ശതമാനം വര്‍ധന അനുവദിക്കണമെന്നും സേന ആവശ്യപ്പെട്ടു.

English summary
Country's largest border guarding force BSF has made a strong pitch for a special 'border service' pay for its men stating the troops are deployed well ahead of the Army along international borders and they face the "first brunt" of an enemy attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X