Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തര്‍പ്രദേശില്‍ ബിഎസ്പി ഒരുമുഴം മുമ്പ്‌,സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി, മൂന്നിലൊന്നും മുസ്ലിംകള്‍

മായാവതിയുടെ ബഹുജന്‍ സമജ് പാര്‍ട്ടി നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി. 100 പേരുടെ പട്ടികയാണ് പാര്‍ട്ടി പുറത്തുവിട്ടത്. ഇതില്‍ 36 പേര്‍ മുസ്ലിംകളാണ്.

ലക്‌നൗ: കലഹത്തില്‍ മുങ്ങി സമാജ്‌വാദി പാര്‍ട്ടി നട്ടം തിരിയവെ മായാവതിയുടെ ബഹുജന്‍ സമജ് പാര്‍ട്ടി നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി. 403 അംഗ സഭയിലേക്ക് മല്‍സരിക്കുന്നതിന് 100 പേരുടെ പട്ടികയാണ് പാര്‍ട്ടി പുറത്തുവിട്ടത്. ഇതില്‍ 36 പേര്‍ മുസ്ലിംകളാണ്.

സംസ്ഥാനത്തെ വോട്ടര്‍മാരില്‍ 20 ശതമാനം മുസ്ലിംകളാണ്. മുസ്ലിം വോട്ട് തനിക്കാണ് കിട്ടുകയെന്ന് നേരത്തെ മായാവതി പറഞ്ഞിരുന്നു. 2007ല്‍ മായാവതി യുപിയുടെ അധികാരം പിടിച്ചത് മുസ്ലിം-ദളിത്-ഉന്നത ജാതി വോട്ടുകള്‍ സ്വന്തമാക്കിയിട്ടായിരുന്നു. മുസ്ലിം വോട്ടുകള്‍ എസ്പിക്കും കോണ്‍ഗ്രസിനും നല്‍കി ഭിന്നിച്ചാല്‍ ബിജെപി അധികാരത്തില്‍ വരുമെന്നും എല്ലാ മുസ്ലിംകളും തനിക്ക് വോട്ട് ചെയ്യണമെന്നുമാണ് മായാവതിയുടെ അഭ്യര്‍ഥന.

20 ജില്ലകളിലെ പ്രഖ്യാപനം

20 ജില്ലകളില്‍ വ്യാപിച്ച് കിടക്കുന്ന 100 നിയമസഭാ സീറ്റിലേക്കുള്ള പട്ടികയാണ് മായാവതി വ്യാഴാഴ്ച പുറത്തിറക്കിയത്. മുഴുവന്‍ സീറ്റിലേക്കുമുള്ള സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്നും അവര്‍ അറിയിച്ചു. സംസ്ഥാനത്തെ 125 സീറ്റുകളില്‍ മുസ്ലിം വോട്ടാണ് ആര് ജയിക്കണമെന്ന് തീരുമാനിക്കുക. അക്കാര്യം മുന്‍കൂട്ടി കണ്ടാണ് മായാവതി മുസ്ലിംകളെ ചാക്കിലാക്കാന്‍ തയ്യാറെടുത്തിരിക്കുന്നത്.

എല്ലാ സ്ഥാനാര്‍ഥികളും റെഡി

403 സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ഥികളുടെ ചുരുക്ക പട്ടിക ബിഎസ്പി തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ 87 സീറ്റില്‍ ദളിതരാണ് മല്‍സരിക്കുക. 97 സീറ്റില്‍ മുസ്ലിംകളും 106 സീറ്റില്‍ ഒബിസി വിഭാഗക്കാരും മല്‍സരിക്കും.

ഉന്നത ജാതിക്കാര്‍ക്ക് 113 സീറ്റ്

113 സീറ്റ് ഉന്നത ജാതിക്കാര്‍ക്കായി മാറ്റി വച്ചിട്ടുണ്ട്. ഇതില്‍ ബ്രാമണര്‍ക്ക് 66 സീറ്റും ക്ഷത്രിയര്‍ക്ക് 36 സീറ്റും വൈശ്യര്‍ക്കും പഞ്ചാബികള്‍ക്കുമായി 11 സീറ്റും നല്‍കുമെന്ന് മായാവതി പറഞ്ഞു. നേരത്തെ തീരുമാനിച്ച സ്ഥാനാര്‍ഥികളെ തന്നെയാണ് മല്‍സരിപ്പിക്കുകയെന്നും പട്ടികയില്‍ മാറ്റം വരുത്തില്ലെന്നും മായാവതി അറിയിച്ചു.

മുലായവും അഖിലേഷും രണ്ടുതട്ടില്‍

സമാജ് വാദി പാര്‍ട്ടിയില്‍ മുലായം സിങും മകന്‍ അഖിലേഷ് യാദവും ഭിന്നത തുടരുന്നതിനിടെയാണ് മായാവതി സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയിരിക്കുന്നത്. സ്ഥാനാര്‍ഥി പട്ടിക അഖിലേഷ് തയ്യാറാക്കിയതാണ് എസ്പിയിലെ തര്‍ക്കം ഇത്ര രൂക്ഷമാവാന്‍ കാരണം. ഇപ്പോള്‍ പാര്‍ട്ടി ചിഹ്നമായ സൈക്കിള്‍ മുലായമാണോ അഖിലേഷാണോ ഉപയോഗിക്കുക എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+