മായാവതിക്ക് കേന്ദ്രത്തെ ഭയം; ബിഎസ്പിക്ക് ബദല്‍ ആസാദ് സമാജ് പാര്‍ട്ടി, ചന്ദ്രശേഖര്‍ ആസാദ് പറയുന്നു
ലഖ്‌നൗ: മായാവതി നേതൃത്വം നല്‍കുന്ന ബിഎസ്പിക്ക് കേന്ദ്ര സര്‍ക്കാരിനെ ഭയമാണെന്നും അന്വേഷണ ഏജന്‍സികളെ ഭയന്ന് കഴിയുന്ന അവര്‍ക്ക് സ്വത്വ ബോധം നഷ്ടപ്പെട്ടുവെന്നും ദളിത് നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ബിഎസ്പിക്ക് ബദല്‍ ഇനി ആസാദ് സമാജ് പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സ്ഥാപകകന്‍ കാന്‍ഷി റാമിന്റെ തത്വങ്ങളില്‍ നിന്ന് ബിഎസ്പി വ്യതിചലിച്ചു. അടുത്ത വര്‍ഷം നടക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ വിശാലമായ സഖ്യം വേണമെന്നും ആസാദ് പറഞ്ഞു.
ഭീം ആര്‍മി നേതാവായ ആസാദ് കഴിഞ്ഞ വര്‍ഷം രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയാണ് ആസാദ് സമാജ് പാര്‍ട്ടി. ദളിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് ആസാദിന്റെ പ്രഖ്യാപനം.
കേരളത്തില്‍ ഇങ്ങനെ ആദ്യം!! ചരിത്ര നിയോഗം ഇവര്‍ക്ക്... അറിയാം വനിതാ നേട്ടങ്ങള്‍

ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് എന്തുവില കൊടുത്തും തടയണം. അതിന് വേണ്ടി എല്ലാ വിഭാഗവും ഐക്യനിര കെട്ടിപ്പടുക്കണം. ബിഎസ്പി ഉള്‍പ്പെടെയുള്ളവരുമായി സഖ്യത്തിന് തയ്യാറാണ്. യോഗി സര്‍ക്കാരിനെ താഴെയിറക്കുക മാത്രമാണ് ലക്ഷ്യം. ഏകാധിപത്യ ഭരണമാണ് ഇപ്പോള്‍ യുപിയില്‍. പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുകയാണ്. ആരുമായി സഖ്യം ചേരണമെന്ന് പാര്‍ട്ടി നേതൃത്വം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. നിലവില്‍ ആരുമായി സഖ്യം തീരുമാനിച്ചിട്ടില്ലെന്നും ആസാദ് പറഞ്ഞു.
വിശാലമായ സഖ്യം വേണം. പൊതുമിനിമം പരിപാടി തയ്യാറാക്കണം. ബിജെപിയെ താഴെയിറക്കേണ്ടത് ആവശ്യമാണ്. ബിജെപി ഒഴികെയുള്ള ആരുമായും സഖ്യമുണ്ടാക്കും. കഴിഞ്ഞ കുറേ തിരഞ്ഞെടുപ്പ് പരിശോധിച്ചാല്‍ ബിഎസ്പിയുടെ ഗ്രാഫ് താഴുകയാണ്. മറ്റു സംസ്ഥാനങ്ങളിലും ബിഎസ്പിക്ക് വോട്ടുകള്‍ കുറഞ്ഞു. ജനങ്ങളിലേക്ക് ഇറങ്ങി ബിഎസ്പി പ്രവര്‍ത്തിക്കുന്നില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് അവര്‍ വരുന്നത്. ഇതെല്ലാം ജനങ്ങള്‍ക്ക് അറിയാമെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
Recommended Video
ഒന്‍പത് വര്‍ഷത്തെ പ്രണയം, പ്രിയതാരം വിവാഹത്തിലേക്കോ, ഒടുവില്‍ സത്യം വെളിപ്പെടുത്തി സ്വാസിക












Click it and Unblock the Notifications