കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മായാവതി ബിഎസ്പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി? കോണ്‍ഗ്രസ് പിന്തുണച്ചാല്‍ കളിമാറും!

Google Oneindia Malayalam News

ദില്ലി: ബിഎസ്പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മായാവതിയാവുമെന്ന് സൂചന. ശനിയാഴ്ച നടക്കുന്ന ബിഎസ്പി ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തില്‍ മായാവതിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിച്ചേക്കുമെന്നാണ് സൂചന. 2019ലെ ലോകസ്ഭാ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കും വേണ്ടി കോണ്‍ഗ്രസുമായി സഖ്യം രൂപീകരിക്കുന്നത് സംബന്ധിച്ചും ധാരണയിലെത്തും. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് പുറമേ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ 2019ല്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്കും നീങ്ങുകയാണ്.

തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സഖ്യം രൂപീകരിക്കുന്നതിന് പുറമേ ബിഎസ്പി യോഗം മായാവതിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമെന്നുമാണ് മുതിര്‍ന്ന ബിഎസ്പി നേതാവ് പ്രതികരിച്ചിട്ടുള്ളത്. മായാവതിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യോഗത്തിന് ഒരു ദിവസം മുമ്പ് സോഷ്യല്‍ മീഡിയയില്‍ ബിഎസ്പി പ്രവര്‍ത്തകര്‍ ക്യാമ്പെയിന്‍ ആരംഭിച്ചിരുന്നു. ഇന്ത്യയില്‍ അംഗീകരിക്കപ്പെടുന്ന ദളിത് നേതാവാണ് മായാവതി. 2012ലെ നിയമസഭാ തിരഞ്ഞെടുപ്പ്, 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പ്, 2017ലെ നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് ഏറ്റത്.

mayawati-21

അതുകൊണ്ടുതന്നെ പാര്‍ട്ടിക്ക് ലോക്സഭയില്‍ പ്രതിനിധികളില്ല. എന്നാല്‍ മായാവതിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാന്‍ ഒരു കാരണങ്ങളുമില്ലെന്നാണ് ചില ബിഎസ്പി നേതാക്കള്‍ പറയുന്നത്. 12 ഓളം സംസ്ഥാനങ്ങളില്‍ സാന്നിധ്യമുള്ള ബിഎസ്പിക്ക് ഈ സംസ്ഥാനങ്ങളില്‍ നിയമസഭാ സീറ്റുകളും സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ മായാവതിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതോടെ സഖ്യത്തിന് ദളിത് വിഭാഗങ്ങളുടെ പിന്തുണ ലഭിക്കുമെന്നാണ് ബിഎസ്പി നേതാക്കളുടെ വിലയിരുത്തല്‍.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിന് വേണ്ടിയാണ് ബിഎസ്പി സമാജ് വാദി പാര്‍ട്ടിയുമായി സഖ്യം രൂപീകരിക്കുന്നത്. അതിനൊപ്പം ദളിത് വോട്ട് ബാങ്കിനെ നിലനിര്‍ത്താനും സഹായിക്കും. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി, ഹരിയാണയില്‍ ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍, കര്‍ണാടകത്തില്‍ ജനതാദള്‍ സെക്കുലര്‍ എന്നീ പാര്‍ട്ടികളുമായി സഖ്യം രൂപീകരിക്കുന്നത് സംബന്ധിച്ചും ബിഎസ്പി എക്സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ചയാവും. കോണ്‍ഗ്രസുമായി സഖ്യം രൂപീകരിക്കുന്ന കാര്യം ആദ്യം പരിഗണിച്ചിരുന്നില്ലെങ്കിലും ബെംഗളൂരുവില്‍ യുപിഎ അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

English summary
The national executive committee meeting of the Bahujan Samaj Party (BSP) on Saturday is likely to project Mayawati as the party’s prime ministerial candidate in the 2019 Lok Sabha elections and also evaluate pre-poll alliances with the Congress in upcoming assembly elections in Madhya Pradesh, Rajasthan and Chattisgarh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X