
രാജ്യസഭ തിരഞ്ഞെടുപ്പ്; രാജസ്ഥാനിലെ ആറ് എംഎൽഎമാരെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്ന് ബിഎസ്പി
ജയ്പൂർ; വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ നിന്നുള്ള ആറ് കോൺഗ്രസ് എംഎൽഎമാരെ വോട്ട് ചെയ്യുന്നതിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി). ഈ ആവശ്യം ഉന്നയിച്ച് ഗവർണർ കൽരാജ് മിശ്രയ്ക്കും നിയമസഭാ സ്പീക്കർ സി പി ജോഷിക്കും ബിഎസ്പി കത്തയച്ചു. 2019-ൽ ഭരണകക്ഷിയിലേക്ക് കൂറുമാറിയ എംഎൽഎമാർക്കെതിരെയാണ് ബിഎസ്പി നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
കൂറുമാറ്റ നിരോധന നിയമപ്രകാരം ഈ നിയമനിർമ്മാതാക്കൾ നിലവിൽ സുപ്രീം കോടതിയിൽ കേസ് നേരിടുന്നുണ്ടെന്ന് ബിഎസ്പി സംസ്ഥാന അധ്യക്ഷൻ ഭഗവാൻ സിംഗ് ബാബ കത്തിൽ ചൂണ്ടിക്കാട്ടി. "ഇത്തരമൊരു സാഹചര്യത്തിൽ, രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഈ ആറ് എംഎൽഎമാരെയും വോട്ടുചെയ്യുന്നതിൽ നിന്ന് തടയണം, കാരണം രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിയെയും സ്വതന്ത്രനെയും പിന്തുണയ്ക്കില്ലെന്ന് ബിഎസ്പി തീരുമാനിച്ചിട്ടുണ്ട്," അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം കോൺഗ്രസിൽ ലയിച്ച ആറ് എംഎൽഎമാരും സ്വന്തം നിയമസഭാംഗങ്ങളാണെന്നാണ് മറുകക്ഷിയുടെ വാദം.
രാജേന്ദ്ര ഗുധ, ലഖൻ മീണ, ദീപ്ചന്ദ് ഖേരിയ, സന്ദീപ് യാദവ്, ജോഗീന്ദർ അവാന, വാജിബ് അലി എന്നീ ആറ് എംഎൽഎമാരാണ് 2019 സെപ്റ്റംബറിൽ സ്വന്തം പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്. രാജസ്ഥാനിലെ ഭരണകക്ഷിക്ക് നിലവിൽ 108 എംഎൽഎമാരാണുള്ളത്. അതേ സമയം രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭയിലെ നാല് സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 10-ന് നടക്കും. കോൺഗ്രസ് മൂന്ന് സ്ഥാനാർത്ഥികളെയും ബിജെപി ഒരു സ്ഥാനാർത്ഥിയെയുമാണ് തിരഞ്ഞെടുപ്പിൽ നിർത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാൻ നിയമസഭാംഗങ്ങളെ ഉദയ്പൂരിലെ ഹോട്ടലിലേക്ക് മാറ്റാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്, ബിജെപി അവരെ വേട്ടയാടാൻ ശ്രമിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
ഒരു വെടിക്ക് രണ്ട് പക്ഷി; ഹാര്ദിക്കിലൂടെ ബിജെപി ഉന്നമിടുന്നത്
മാധ്യമ മുതലാളി സുഭാഷ് ചന്ദ്ര രാജ്യസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് കോൺഗ്രസിന്റെ തീരുമാനം. സ്വതന്ത്ര സ്ഥാനാർത്ഥിയായി ചന്ദ്ര പത്രിക സമർപ്പിച്ചപ്പോൾ ബിജെപി അവരെ പിന്തുണച്ചു. അതേ സമയം രാഷ്ട്രപതി തിരഞ്ഞെടുപ്പിന് ഇനി രണ്ട് മാസം പോലും സമയം ഇല്ല. 57 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഉടൻ നടക്കും. ഈ തിരഞ്ഞെടുപ്പ് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തും. ജൂലൈ 25ന് നിലവിലെ പ്രസിഡന്റായ രാംനാഥ് കോവിന്ദിന്റെ കാലവധി തീരുകയാണ്. പ്രതിപക്ഷത്ത് നിന്ന് കോൺ ഗ്രസ് ഇതര സ്ഥാനാർത്ഥി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു മഹാരാഷ്ട്ര നേതാവ് ശരദ് പവാർ എന്നിവരാണ് പ്രതിപക്ഷത്തെ സമവായമുണ്ടാക്കാനുള്ള യോഗങ്ങളിൽ നേതൃത്വം വഹിക്കുന്നത്.
ഇത് ഇനിയ തന്നെയോ ലുക്കൊക്കെ മാറ്റിയോ... നടിയുടെ പുതിയ സാരി ലുക്ക് വൈറൽ