കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

16 നേതാക്കളും ബിഎസ്പി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസിലേക്ക്! ജമ്മുവില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ്!

  • By
Google Oneindia Malayalam News

ജമ്മു: ബിഎസ്പി ജനറല്‍ സെക്രട്ടറിയും 16 പേരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിഎസ്പി ജനറല്‍ സെക്രട്ടറി എഎസ് മോട്ടന്‍,വിരമിച്ച ഉദ്യോഗസ്ഥര്‍, സര്‍പഞ്ചുമാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ജമ്മു മുന്‍ ടൂറിസം മന്ത്രിയും സംസ്ഥാന അധ്യക്ഷനുമായ ഗുലാം അഹമ്മദ് മിറിന്‍റെ സാന്നിധ്യത്തിലായിരുന്നു നേതാക്കളുടെ കോണ്‍ഗ്രസ് പ്രവേശനം.

 jammubsp

<strong>" title=""അര്‍ധ വസ്ത്രധാരിയായി സോണിയ ഗാന്ധി".. തെരഞ്ഞെടുപ്പ് അടുക്കവെ 'സംഘികള്‍" പണി തുടങ്ങി" />"അര്‍ധ വസ്ത്രധാരിയായി സോണിയ ഗാന്ധി".. തെരഞ്ഞെടുപ്പ് അടുക്കവെ 'സംഘികള്‍" പണി തുടങ്ങി

ബിഎസ്പി പ്രവര്‍ത്തകരായ അനുയായികള്‍ക്കൊപ്പമാണ് മിര്‍ ഷിഹ്ദി ചൗക്കിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് എത്തിയത്. നേതാക്കളുടെ കൂട്ട പ്രവേശനം കോണ്‍ഗ്രസിന് സംസ്ഥാനത്ത് ഗുണകരമാകുമെന്ന് മിര്‍ പ്രതികരിച്ചു.
ആര്‍എസ് പുരയില്‍ നിന്ന് ബിഎസ്പി ടിക്കറ്റില്‍ നിയമസഭയിലേക്ക് മത്സരിച്ച നേതാവാണ് മിര്‍. ജമ്മു ആന്‍റ് കാശ്മീര്‍ ബട്വാല്‍ സുധര്‍ സഭയുടെ പ്രസിഡന്‍റ് കൂടിയാണ്.

 rahulcongressbhar-1553662422

ഇത്തവണ നാഷ്ണല്‍ കോണ്‍ഫറന്‍സുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ് ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അഞ്ച് ഘട്ടങ്ങളിലായി ഏപ്രില്‍ 11, 18, 23, 29, മേയ് ആറ് തീയതികളിലായി ആറ് ഘട്ടങ്ങളിലായാണ് ജമ്മു കാശ്മീരില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പും ഇതിനൊപ്പം പ്രഖ്യാപിക്കും എന്ന് കരുതിയിരുന്നെങ്കിലും ഇതുണ്ടായില്ല. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ഇരു പാര്‍ട്ടികളും സഖ്യമുറപ്പിച്ചത്.


ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
BSP State General Secretary, 16 Others Join Congress In Jammu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X