• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാജസ്ഥാനിൽ ബിജെപിക്കും കോൺഗ്രസിനും വെല്ലുവിളി ഉയർത്തി ബിടിപി; 2018 ആവർത്തിക്കുമോയെന്ന് ആശങ്ക

ജയ്പ്പൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും നേർക്കുനേർ പോരാട്ടം നടത്തുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വസുന്ധര രാജെ സർക്കാരിനെ താഴെയിറക്കി കോൺഗ്രസ് അധികാരത്തിലെത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലും ഈ അനുകൂല തരംഗം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.

ബിജെപിയാകട്ടെ 2014ലെ വിജയം ആവർത്തിക്കുമെന്നാണ് വിലയിരുത്തുന്നത്. ഇരു മുന്നണികളും ശക്തമായ പോരാട്ടം നടത്തുന്ന രാജസ്താനിൽ കോൺഗ്രസിനും ബിജെപിക്കും ഭീഷണി ഉയർത്തുകയാണ് ബിടിപി എന്ന ഭാരതീയ ട്രൈബൽ പാർട്ടി.

ഹിമാചൽ പ്രദേശിൽ ബിജെപിയുടെ മറുപണി; സംസ്ഥാന അധ്യക്ഷന് പകരം മുൻ മുഖ്യമന്ത്രിയുടെ വിശ്വസ്തൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ

നിയമസഭാ തിരഞ്ഞെടുപ്പിൽ

ഡിസംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നടത്തിയ മുന്നേറ്റത്തോടയൊണ് ബിടിപി ദേശീയ തലത്തിൽ ശ്രദ്ധയാകർഷിക്കുന്നത്. രാജസ്ഥാനിലെ ഗോത്രവിഭാഗങ്ങൾക്ക് മേൽക്കൈയുള്ള ബൻസ്വര, ദുംഗാർപൂർ, ഉദയ്പൂർ തുടങ്ങിയ ജില്ലകളിൽ വലിയ സ്വാധീനമാണ് ബിടിപിക്കുള്ളത്.

രണ്ട് സീറ്റുകൾ

രണ്ട് സീറ്റുകൾ

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് നിയമസഭാ മണ്ഡലങ്ങളിലാണ് ബിടിപി സ്ഥാനാർത്ഥികൾ വിജയിച്ചത്. ദുൻഗാർപൂർ ജില്ലയിലെ സഗ്വാരയും ചൊരസിയും ബിടിപി നേടി. ബിജെപിയേയും കോൺഗ്രസിനെയും പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ബിടിപി നേതാവും ബൽസ്വരയിലെ സ്ഥാനാർത്ഥിയുമായ കാന്തിലാൽ റോട്ട് പറയുന്നു.

ആർഎസ്എസിനെതിരെ

ആർഎസ്എസിനെതിരെ

ആർഎസ്സിന്റെ രൂക്ഷവിമർശകരാണ് ബിടിപി നേതാക്കൾ. ആദിവാസി സമൂഹങ്ങളുടെ പരമ്പരാഗത ആചാരങ്ങളെ ഇല്ലാതാക്കാനാണ് ഇവരുടെ ശ്രമമെന്നാണ് ബിടിപി ആരോപിക്കുന്നു. ആർഎസ്എസ് അനുകൂല സംഘടനയായ വനവാസി കല്യാൺ പരിഷിദിനെതിരെയും ക്രിസ്ത്യൻ സംഘടനകളുടെയും ഇവർ ആരോപണം ഉന്നയിക്കുന്നുണ്ട്. ആദിവാസികൾക്കിടയിൽ മതപരിവർത്തനം നടത്താനും വോട്ട് ബാങ്കുകളായി മാത്രം കാണാനും ചിലർ ശ്രമിക്കുന്നുവെന്നാണ് ആരോപണം.

 2017ൽ

2017ൽ

ജെഡിയു മുൻ നേതാവും മുൻ എംഎൽഎയുമായിരുന്ന ചോട്ടു വാസവയാണ് ബിടിപി സ്ഥാപിക്കുന്നത്. രാജസ്ഥാനിലെ 4 ലോക്സഭാ മണ്ഡലങ്ങളിലാണ് ബിടിപി ഇക്കുറി മത്സരിക്കുന്നത്. ബനസ്വര, ഉദയ്പൂർ, ജോദ്പൂർ, ചിറ്റോഡ് എന്നിവിടങ്ങളിൽ കോൺഗ്രസിനും ബിജെപിക്കും വെല്ലുവിളി ഉയർത്താനാകുമെന്നാണ് ബിടിപിയുടെ പ്രതീക്ഷ. ബിജെപിയുടെയും കോൺഗ്രസിന്റെയും ബി ടീമാണ് ബിടിപിയെന്ന് ഇരുപാർട്ടികളും പരസ്പരം ആരോപിക്കുന്നു. എന്നാൽ രണ്ട് ദേശീയ പാർട്ടികളുടെയും നയങ്ങൾക്കെതിരെയാണ് പോരാട്ടമെന്ന് ബിടിപി നേതൃത്വം വ്യക്തമാക്കുന്നു.

വിജയം ഉറപ്പ്

വിജയം ഉറപ്പ്

ബനസ്വരയിൽ വിജയം ഉറപ്പാണെന്നാണ് ബിജെപി സ്ഥാനാർത്ഥി കനക്മൽ കടാരയുടെ ഉറച്ച വിശ്വാസം. ആദിവാസികൾ ഹിന്ദുക്കളെല്ല വാദത്തിൽ അടിസ്ഥാനമില്ലെന്നാണ് കടാരയുടെ വാദം, വിദേശ ശക്തികളും ക്രിസിത്യൻ സംഘടനകളുമാണ് ബിജെപിക്കെതിരെ ബിടിപിയെ മത്സരിപ്പിക്കുന്നതെന്നാണ് കടാര ആരോപിക്കുന്നത്. ബൽസ്വര ലോക്സഭാ മണ്ഡലത്തിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ വീതം ബിജെപിയും ബിടിപിയുമാണ് വിജയിച്ചത്. 3 ഇടത്ത് കോൺഗ്രസാണ്.

 പ്രത്യേക സംസ്ഥാനം

പ്രത്യേക സംസ്ഥാനം

ഭിൽ ഗോത്രവിഭാഗത്തിൽ പെട്ടവരാണ് ബൻസ്വരയിലെ ജനസംഖ്യയിൽ ഭൂരിഭാഗവും. അതുകൊണ്ട് തന്നെ ബിടിപിക്ക് സാധ്യതയും കൂടുതലാണ്. ദേശീയതയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളും മുൻനിർത്തിയാണ് ബിജെപി ഇവിടെ പ്രാചാരണം നടത്തുന്നത്. കോൺഗ്രസ് ആകട്ടെ മോദി വിരുദ്ധതയിൽ ഊന്നിയാണ് പ്രചാരണം മുന്നോട്ട് കൊണ്ടുപോകുന്നത്. ഭിൽ പ്രദേശ് എന്ന പ്രത്യേക സംസ്ഥാനം വേണമെന്ന് ആവശ്യം ബിടിപി മുന്നോട്ട് വയ്ക്കുന്നുണ്ട്.

കോൺഗ്രസ് നീക്കം

കോൺഗ്രസ് നീക്കം

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിനെ വിജയത്തിന് ശേഷം ബിടിപിയെ പാർട്ടിയോട് അടുപ്പിക്കാൻ കോൺഗ്രസ് ശ്രമം നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. ഗുംഗർപൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇക്കാര്യം ബിടിപി നേതാക്കളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംസ്ഥാന സർക്കാർ പോലീസിനെ ഉപയോഗിച്ച് നടത്തിയ അതിക്രമങ്ങളെ തുടർന്നാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങൾ മത്സരിച്ചതെന്ന് രാജസ്ഥാൻ ബിടിപി അധ്യക്ഷൻ വേലാറാം ഗോഗ്ര പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
BTP new, threat for BJP and congress in Rajastan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more