കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് 2022: കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ നികുതി കിഴിവ് പരിധി 10% ല്‍ നിന്ന് 14% ആക്കും

Google Oneindia Malayalam News

ന്യൂദല്‍ഹി: കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ നികുതി കിഴിവ് പരിധി 10% ല്‍ നിന്ന് 14% ആയി ഉയര്‍ത്തുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ധനമന്ത്രി. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ സഹായിക്കുന്നതിനും അവരെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യമാക്കുന്നതിനുമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ നികുതി കിഴിവ് പരിധി 10% ല്‍ നിന്ന് 14% ആയി ഉയര്‍ത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

സാമൂഹ്യ സുരക്ഷ ആനുകൂല്യങ്ങളില്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യത ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്ര തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം വെര്‍ച്വല്‍, ഡിജിറ്റല്‍ ആസ്തികളുടെ ഇടപാടിന് 30 ശതമാനം നികുതി ഈടാക്കാന്‍ തീരുമാനിച്ചു. വെര്‍ച്വല്‍ ആസ്തികള്‍ ഇക്കാലയളവില്‍ വളരെയധികം വര്‍ധിച്ചിട്ടുണ്ടെന്നും അതിനാലാണ് ഇവയെ നികുതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

buget

ആദായ നികുതി റിട്ടേണ്‍ പരിഷകരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ബജറ്റ് പ്രസംഗത്തിന്റെ ഭാഗമായാണ് ആദായ നികുതി സംബന്ധിച്ച ധനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. പിഴവുകള്‍ തിരുത്തി റിട്ടേണ്‍ സര്‍മപ്പിക്കുന്നതിനുള്ള സമയ പരിധി രണ്ടു വര്‍ഷമായി ഉയര്‍ത്തിയിട്ടുണ്ട്.

കേന്ദ്ര ബജറ്റ് 2022; പിഎം ആവാസ് യോജനയില്‍ 80 ലക്ഷം വീടുകള്‍; 48,000 കോടി അനുവദിച്ചുകേന്ദ്ര ബജറ്റ് 2022; പിഎം ആവാസ് യോജനയില്‍ 80 ലക്ഷം വീടുകള്‍; 48,000 കോടി അനുവദിച്ചു

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ശക്തമായി തുടരുകയാണെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം 9.2 ശതമാനം വളര്‍ച്ചാ നിരക്കാണ് രാജ്യം പ്രതീക്ഷിക്കുന്നത്. കൊവിഡ് അനുബന്ധ പ്രതിസന്ധികള്‍ മറികടക്കാന്‍ രാജ്യം സജ്ജമാണെന്ന് പറഞ്ഞായിരുന്നു ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്. രാജ്യത്തിന്റെ നൂറാം സ്വതന്ത്ര വര്‍ഷത്തില്‍ അടിത്തറയിടുന്ന ബജറ്റാണിതെന്ന് നിര്‍മലാ സീതാരാമന്‍ അവകാശപ്പെട്ടു.

2022-23ല്‍ 25,000 കിലോ മീറ്റര്‍ ദേശീയ പാത നിര്‍മ്മിക്കുമെന്നും പ്രഖ്യാപനമുണ്ട്. റോഡ്, റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖങ്ങള്‍ തുടങ്ങി ഏഴു മേലകളില്‍ ദ്രുത വികസനം ലക്ഷ്യമിടുന്നു. മലയോര റോഡ് വികസനത്തിനായി പര്‍വത് മാല പദ്ധതി ആവിഷ്‌കരിക്കും. ജൈവ കൃഷിക്ക് ഊന്നല്‍ നല്‍കും. ഇത് സംബന്ധിച്ച പദ്ധതികള്‍ രൂപീകരിക്കും. താങ്ങുവില ഇനത്തില്‍ 2.7 ലക്ഷം കോടി രൂപ കര്‍ഷകര്‍കരുടെ അക്കൗണ്ടില്‍ നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ചെറുകിട നാമമാത്ര യൂണിറ്റുകള്‍ക്ക് രണ്ടു ലക്ഷം രൂപ അധിക വായ്പയായി നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.

ബജറ്റ് 2022: പ്രതീക്ഷകള്‍ വിഫലം: ആദായ നികുതി സ്ലാബുകളില്‍ മാറ്റമില്ല, 80-സിയിലും ഇളവില്ലബജറ്റ് 2022: പ്രതീക്ഷകള്‍ വിഫലം: ആദായ നികുതി സ്ലാബുകളില്‍ മാറ്റമില്ല, 80-സിയിലും ഇളവില്ല

Recommended Video

cmsvideo
Budget 2022: India to have its own Digital Currency

English summary
Finance Minister Nirmala Sitharaman has said that the tax deduction limit for Central and State Government employees will be increased from 10% to 14%.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X