ബജറ്റ് 2023: ഇന്ത്യയുടെ ബജറ്റ് ലോകം ഉറ്റുനോക്കുന്നു, പ്രതീക്ഷകള്‍ സഫലമാക്കുമെന്ന് പ്രധാനമന്ത്രി
രാജ്യം ഒന്നാമത് എത്തണമെന്ന ചിന്ത മാത്രമാണുള്ളത്. സഭയില്‍ എല്ലാ വിഷയങ്ങളിലും ഞങ്ങള്‍ ചര്‍ച്ച നടത്തും. എല്ലാ എംപിമാരും സമ്പൂര്‍ണ തയ്യാറെടുപ്പോടെ ഈ സമ്മേളനത്തില്‍ പങ്കെടുക്കും.

ദില്ലി : സാധാരണക്കാരായ ജനങ്ങളുടെ പ്രതീക്ഷ സഫലമാക്കുന്ന ബജറ്റായിരിക്കും ഇത്തവണ അവതരിപ്പിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലോകത്തെ പ്രധാന സാമ്പത്തിക ശക്തികള്‍ ഇന്ത്യയുടെ ബജറ്റ് ഉറ്റുനോക്കുകയാണെന്നും പ്രധാനമന്ത്രി ഇന്ന് പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് എത്തിയപ്പോള്‍ പറഞ്ഞു. പ്രസിഡന്റ് ദ്രൗപതി മുര്‍മു ആദ്യമായി ഇരുസഭകളെയും അഭിസംബോധന ചെയ്യുമെന്നും ഗോത്ര സമൂഹത്തിന് ഇത് അഭിമാന ദിനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .
ഒരു പുതിയ എം പി പാര്‍ലമെന്റില്‍ ആദ്യമായി സംസാരിക്കുമ്പോള്‍ മുഴുവന്‍ അംഗങ്ങളും അവര്‍ക്ക് ബഹുമാനം നല്‍കുകയും ആത്മവിശ്വാസം നല്‍കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നത് പാര്‍ലമെന്റിന്റെ ഒരു പാരമ്പര്യമാണ്. അതുപോലെ തന്നെ ഇന്നത്തേത് രാഷ്ട്രപതിയുടെ ആദ്യത്തെ പ്രസംഗമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
നാളെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി പോലും ഒരു സ്ത്രീയാണ്. ഇന്ത്യ മാത്രമല്ല, ലോകം മുഴുവന്‍ നമ്മുടെ ബജറ്റ് ഉറ്റുനോക്കുകയാണെന്വന് പ്രധാനമന്ത്രി പറഞ്ഞു. ഈ ബജറ്റ് ആഗോള സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം തിളക്കമാര്‍ന്നതാണ്. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ എല്ലാ പ്രതീക്ഷകളും നിറവേറ്റുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി .
രാജ്യം ഒന്നാമത് എത്തണമെന്ന ചിന്ത മാത്രമാണുള്ളത്. സഭയില്‍ എല്ലാ വിഷയങ്ങളിലും ഞങ്ങള്‍ ചര്‍ച്ച നടത്തും. എല്ലാ എംപിമാരും സമ്പൂര്‍ണ തയ്യാറെടുപ്പോടെ ഈ സമ്മേളനത്തില്‍ പങ്കെടുക്കും. ഈ സമ്മേളനം നമുക്കെല്ലാവര്‍ക്കും പ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി .
അതേസമയം , ബജറ്റ് അവതരണത്തിന് മുന്നോടിയായി ുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്റെ സാമ്പത്തിക സര്‍വേ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കഴിഞ്ഞ വര്‍ഷത്തെ സമ്പദ് വ്യവസ്ഥ എങ്ങനെ നിലനിന്നിരുന്നു എന്നതിനെ കുറിച്ചുള്ള സര്‍ക്കാരിന്റെ അവലോകനമാണ് സാമ്പത്തിക സര്‍വ്വേ .
അതേസമയം , പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു. ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സര്‍ക്കാരായി ഇന്ത്യ വളര്‍ന്നുവെന്നും ഇതിന് കാരണം, ഇന്നത്തെ ദൃഢനിശ്ചയമുള്ള സര്‍ക്കാരാണെന്നും രാഷ്ട്രപതി പറഞ്ഞു. അതിര്‍ത്തികളില്‍ ഇന്ത്യ ശക്തമാണെന്നും ഭീകരതയെ ധീരമായി നേരിടുന്ന സര്‍ക്കാര്‍ കാശ്മീരില്‍ സമാധാനം കൊണ്ടുവന്നു. മിന്നലാക്രമണത്തിനും മുത്തലാഖ് നിരോധനത്തിലും കണ്ടത് സര്‍ക്കാരിന്റെ ദൃഡനിശ്ചയമായിരുന്നെന്നും രാഷ്ട്രപതി പറഞ്ഞു .












Click it and Unblock the Notifications