കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം സ്ത്രീകള്‍ വില്‍പ്പനയ്ക്ക് ആപ്പില്‍, ചോദ്യങ്ങളുമായി പ്രതിപക്ഷം, ബ്ലോക്ക് ചെയ്‌തെന്ന് മന്ത്രി

Google Oneindia Malayalam News

ദില്ലി: മുസ്ലീം സ്ത്രീകളെ ലേലത്തില്‍ വെച്ച് വിദ്വേഷ കണ്ടന്റുകളുള്ള ആപ്പ്. പലരും അറിയാതെ അവരുടെ ഫോട്ടോയും പേരും ഉപയോഗിച്ചാണ് ലേലത്തിനെന്ന പേരില്‍ ഇതില്‍ ഉപയോഗിക്കുന്നത്. അതേസമയം ഇത് വിവാദമായ സാഹചര്യത്തില്‍ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് തന്നെ മറുപടിയുമായി എത്തി. ജിറ്റ്ഹബ് യൂസറാണ് ഈ ആപ്പിന് പിന്നിലുള്ളതെന്നും, ഇത് ബ്ലോക് ചെയ്‌തെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ നടപടിക്ക് നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വലതുപക്ഷ തീവ്രവാദികള്‍ സോഷ്യല്‍ മീഡിയയില്‍ മുസ്ലീങ്ങള്‍ക്കെതിരെയും ഇവരെ എതിര്‍ക്കുന്നവര്‍ക്കെതിരെയും നടത്തുന്ന വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമായി നടക്കുന്നതാണ് ഈ സാങ്കല്‍പ്പിക ലേലം. കടുത്ത സ്ത്രീവിരുദ്ധതയും ഇതിലുണ്ട്.

അന്‍വര്‍ സാദത്തിന് പിന്നില്‍ ദിലീപ്? മമ്മൂട്ടിയും മോഹന്‍ലാലും ആന്റോയെ കണ്ടുപഠിക്കണമെന്ന് ശാന്തിവിളഅന്‍വര്‍ സാദത്തിന് പിന്നില്‍ ദിലീപ്? മമ്മൂട്ടിയും മോഹന്‍ലാലും ആന്റോയെ കണ്ടുപഠിക്കണമെന്ന് ശാന്തിവിള

1

ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി അതിരൂക്ഷമായിട്ടാണ് ഇതിനോട് പ്രതികരിച്ചത്. അവര്‍ ട്വിറ്ററില്‍ മന്ത്രിയെ ടാഗ് ചെയ്ത് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കടുത്ത സ്ത്രീവിരുദ്ധതും, വര്‍ഗീയമായി സ്ത്രീകളെ ലക്ഷ്യമിടുകയും ചെയ്യുന്ന ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു പ്രിയങ്ക ചതുര്‍വേദിയുടെ ആവശ്യം. മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ജിറ്റ്ഹബ്ബാണ് ബുള്ളി ഭായ് ആപ്പിന് പിന്നിലുള്ളത്. അതേസമയം ജിറ്റ്ഹബ് ഈ യൂസറെ ബ്ലോക് ചെയ്തിട്ടുണ്ടെന്നും, സിഇആര്‍ടിയും പോലീസ് അധികൃതരും ഇതിന് പിന്നിലുള്ള കണ്ടെത്തി നടപടിയെടുക്കുമെന്നും മന്ത്രി ശിവസേന എംപിക്ക് മറുപടി നല്‍കി.

മന്ത്രി നന്ദി പറഞ്ഞ എംപി, കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും വ്യക്തമാക്കി. അതേസമയം മുംബൈ പോലീസ് ഈ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകയായ ഇസ്മത്ത് അരയുടെ പരാതി പ്രകാരം ദില്ലി പോലീസും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. ലേലത്തില്‍ ഉള്‍പ്പെടുത്തിയ സ്ത്രീകളുടെ പേരില്‍ ഇസ്മത്ത് അരയും ഉണ്ടായിരുന്നു. ഇവരുടെ ചിത്രമടക്കം വെച്ചായിരുന്നു ലേലത്തിനെന്ന പേരില്‍ നല്‍കിയത്. സള്ളി ഡീല്‍സ് എന്ന ആപ്പിന്റെ മറ്റൊരു പതിപ്പായിട്ടാണ് ബുള്ളി ഭായ് ആപ്പിനെ കാണുന്നത്. സുള്ളി എന്ന് പറയുന്നത് വളരെ മോശം പദമായിട്ടാണ് ഉപയോഗിച്ചിരുന്നത്. പ്രധാനമായും വലതുപക്ഷ ട്രോള്‍ ഗ്രൂപ്പുകളായിരുന്നു ഇവര്‍. മുസ്ലീം സ്ത്രീകളെ ലക്ഷ്യമിട്ടായിരുന്നു ഈ പ്രചാരണം.

ലേലം യഥാര്‍ത്ഥത്തില്‍ നടക്കുന്നില്ലെങ്കിലും സ്ത്രീകളെയും ന്യൂനപക്ഷങ്ങളെയും ലൈംഗികമായി പരിഹസിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. വലതുപക്ഷ സംഘങ്ങളുടെ വിമര്‍ശകരാണ് ഇവരുടെ ഇരകള്‍. മുസ്ലീം സ്ത്രീകള്‍ക്ക് ഈ പുതുവത്സരം തുടങ്ങേണ്ടി വരുന്നത് സങ്കടകരമാണെന്ന് ഇസ്മത്ത് അറ പറഞ്ഞു. ഞാന്‍ മാത്രമല്ല, ഇവരുടെ ആക്രമണത്തിന്റെ ഇരകളെന്നത് കൂടുതല്‍ ഭയപ്പെടുത്തുന്നുവെന്നും ഇസ്മത്ത് പറഞ്ഞു. ഞാനടം ഒരുപാട് മുസ്ലീം പേരുകള്‍ ഈ ബുള്ളി ഭായ് ആപ്പിലുണ്ട്. നജീബിന്റെ അമ്മയെ പോലും ഇവര്‍ വെറുതെ വിട്ടില്ല. ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥ തകര്‍ന്നു പോയതിന്റെ പ്രതിഫലനമാണിത്. ലോകത്ത് തന്നെ സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാത്ത രാജ്യമായി നമ്മള്‍ മാറി കൊണ്ടിരിക്കുകയാണോ എന്ന് പ്രമുഖ റേഡിയോ അവതാരകയായ സയേമ പറഞ്ഞു.

അതേസമയം ബിജെപി സര്‍ക്കാരില്‍ വിചാരിച്ചത്ര ശക്തമായ രീതിയിലുള്ള നടപടികള്‍ ഉണ്ടാവുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്. ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാര്‍ അതിവേഗം നടപടിയെടുക്കുന്നുണ്ട്. അത് മറ്റ് കാര്യങ്ങളില്‍ ഉണ്ടാവുന്നില്ലെന്നാണ് വിമര്‍ശനം. സ്ത്രീകളുമായി ബന്ധപ്പെട്ട കേസുകളിലും ഇതേ നയമാണ് കേന്ദ്രത്തിനുള്ളതെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം വളരെ മുന്നിലെത്തിയതും ഇതിനിടെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. എന്നാല്‍ തുടര്‍ച്ചയായി ഇത്തരം കാര്യങ്ങളാണ് രാജ്യത്തുണ്ടാവുന്നത്.

പ്രതിപക്ഷ നേതാക്കളെ ഈ സംഭവത്തെ അപലപിച്ചു. ഇത്തരം ക്രിമിനല്‍ നടപടികള്‍ ശിക്ഷിക്കപ്പെടാതെ പോവരുതെന്ന് അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇങ്ങനൊരു ആപ്പ് ഉണ്ട് എന്നത് തന്നെ തീര്‍ത്തും ആലോചിക്കാന്‍ പറ്റാത്ത കാര്യമാണ്. മുസ്ലീം വിരുദ്ധമായ-സ്ത്രീവിരുദ്ധമായ ഇത്തരമൊരു ആപ്പ് തിരിച്ചെത്തി എന്നത് അംഗീകരിക്കാനാവാത്തതാണ്. അവര്‍ വീണ്ടും തിരിച്ചെത്തിയിരിക്കുന്നത്, ഭരണകൂടം അവരെ പിന്തുണയ്ക്കുന്നു എന്നത് കൊണ്ടാണെന്നും കാര്‍ത്തി ചിദംബരം പറഞ്ഞു. അതേമസയം ബുള്ളി ബാല്‍ ആപ്പ് ജിറ്റ് ഹബ്ബ് അടച്ച് പൂട്ടിയിരിക്കുകയാണ്. ഇതില്‍ എന്ത് കാര്യം വേണമെങ്കില്‍ അപ്ലോഡ് ചെയ്യാമായിരുന്നു. കേസ് എടുത്തിട്ടുണ്ടെങ്കിലും മുമ്പത്തെ സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Recommended Video

cmsvideo
ഒമിക്രോണിന് പിന്നാലെ പുതിയ വൈറസ് ഫ്ലൊറോണ സ്ഥിരീകരിച്ചു | Oneindia Malayalam

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണം, ഇല്ലെങ്കില്‍ പ്രചാരണം നടത്തില്ലെന്ന് സിദ്ദുമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണം, ഇല്ലെങ്കില്‍ പ്രചാരണം നടത്തില്ലെന്ന് സിദ്ദു

English summary
bulli bai app auctioned muslim woman, minister says its creator blocked, opposition need more action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X