ബുള്ളി ബായ് ആപ്പ് ക്രിയേറ്റര്‍ നീരജ് ബിഷ്‌ണോയ് അറസ്റ്റില്‍, പിടിയിലായത് അസമില്‍
ദില്ലി: മുസ്ലീം സ്ത്രീകളുടെ ചിത്രം ലേലത്തിനായി ആപ്പില്‍ ഉപയോഗിച്ച സംഭവത്തില്‍ നിര്‍ണായക അറസ്റ്റ്. . ദില്ലി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അസമില്‍ വെച്ചായിരുന്നു അറസ്റ്റ്. പ്രതികളെ പിടിക്കാത്തതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി ശക്തമായത്. കേസില്‍ ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരുപാട് സ്ത്രീകളുടെ പേരുകള്‍ ഒരു അനുമതിയുടെ കൂടാതെ ആപ്പില്‍ പരസ്യപ്പെടുത്തിയ സംഭവമാണ് വിവാദമായത്. ഇവര്‍ ലേലത്തിന് എന്നായിരുന്നു പറഞ്ഞിരുന്നത്. ലേലം സാങ്കല്‍പ്പികമാണെങ്കിലും ഇവരുടെ ഫോട്ടോ ഉപയോഗിച്ചുള്ള സ്ത്രീവിരുദ്ധ പ്രചാരണത്തെ എല്ലാവരും എതിര്‍ത്തിരുന്നു.

ഭോപ്പാലിലെ വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ബിടെക് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് നീര്ജ ബിഷ്‌ണോയ്. അസമിലെ ദിഗംബര്‍ ജോര്‍ഹട്ട് സ്വദേശിയാണ് അദ്ദേഹം. ഇയാളുടെ വീട്ടില്‍ നിന്ന് ഒരു ഉപകരണവും പിടിച്ചെടുത്തിട്ടുണ്ട്. ഈ ഉപകരണം വെച്ചാണ് ഇയാള്‍ ആപ്പ് ഉണ്ടാക്കിയത്. പ്രതിയെ കൊണ്ട് പോലീസ് സംഘം ദില്ലിയിലെത്തിയിട്ടുണ്ട്. മുംബൈ പോലീസാണ് ഈ വിഷയത്തില്‍ മൂന്ന് പേരെ അറസ്റ്റ്. പ്രധാന പ്രതിയാ ശ്വേത സിംഗും അറസ്റ്റിലായവരിലുണ്ട്. നേരത്തെ ഈ വിഷയത്തില്‍ ദില്ലിയിലും മുംബൈയിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഹൈദരാബാദ് പോലീസും ദേശീയ വനിതാ കമ്മീഷനും ഈ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.
കേസില്‍ മായങ്ക് റാവല്‍ എന്ന വ്യക്തിയെ ഉത്തരാഖണ്ഡില്‍ നിന്ന് ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. വിശാല്‍ കുമാര്‍ ജാ എന്ന യുവാവിനെ ബെംഗളൂരുവില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. നൂറ് കണക്കിന് മുസ്ലീം യുവതികളാണ് ലേലത്തിനായി ഈ ആപ്പില്‍ ഉണ്ടായിരുന്നത്. സുള്ളി ആപ്പിന്റെ മറ്റൊരു പകര്‍പ്പായിട്ടാണ് ഇതിനെ കണ്ടിരുന്നത്. ഉത്തരാഖണ്ഡില്‍ നിന്നു് അറസ്റ്റ് ചെയ്ത യുവതിക്ക് ബെംഗളൂരുവില്‍ നിന്നും അറസ്റ്റിലായ 21കാരനുമായി യുവതിക്ക് ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു. ഇവരെയെല്ലാം മുംബൈയില്‍ എത്തിച്ചായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം മുസ്ലീം സ്ത്രീകള്‍ക്ക് പിന്നാലെ ഒരു ഹിന്ദുസ്ത്രീയും ഇത്തരത്തില്‍ മോശം പ്രചാരണത്തിന് ഇരയായിരുന്നു.
ഇത്തവണ ടെലഗ്രാം ചാനലിലാണ് ഹിന്ദു യുവതിയുടെ ചിത്രം ലേലത്തിനെന്ന പേരില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചാണ് ഈ ചിത്രം ഷെയര്‍ ചെയ്തത്. അതേസമയം ഈ ചാനല്‍ ബ്ലോക് ചെയ്തിട്ടുണ്ട്. ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കര്‍ശന നടപടിയെടുക്കുമെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരും, പോലീസുമായി ചേര്‍ന്ന് ശക്തമായ നടപടിക്ക് ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. അതേസമയം സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം മതം തിരിഞ്ഞുള്ള പോരിലേക്ക് മാറിയിരിക്കുകയാണ് വ്യക്തമാണ്. സ്ത്രീകളുടെ അനുമതി പോലുമില്ലാതെ വരുന്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ശക്തമായ നടപടിയെടുക്കാനാണ് പോലീസ് തീരുമാനം.












Click it and Unblock the Notifications