Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുള്ളി ഭായ് മോഡല്‍ വീണ്ടും.... ഇത്തവണ ടെലഗ്രാമില്‍, ഇരയായത് ഹിന്ദു സ്ത്രീ, ബ്ലോക് ചെയ്തു

ദില്ലി: ബുള്ളി ഭായ് ആപ്പില്‍ മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങളുടെ ലേലത്തിന് വെച്ച സംഭവത്തില്‍ വിവാദം കടുക്കുന്നതിനിടെ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. ഇത്തവണ ഇരയായിരിക്കുന്നത് ഒരു ഹിന്ദു സ്ത്രീയാണ്. ഇത്തവണ ടെലഗ്രാം ചാനലിലാണ് ഒരു യുവതിയുടെ ചിത്രം ലേലത്തിനെന്ന പേരില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചാണ് ഈ ചിത്രം ഷെയര്‍ ചെയ്തത്. അതേസമയം ഈ ചാനല്‍ ബ്ലോക് ചെയ്തിട്ടുണ്ട്. ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കര്‍ശന നടപടിയെടുക്കുമെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരും, പോലീസുമായി ചേര്‍ന്ന് ശക്തമായ നടപടിക്ക് ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

1

അനുമതിയില്ലാതെ സ്ത്രീകളുടെ ചിത്രമെടുത്ത് അവരെ മോശക്കാരായി കാണിച്ച് ടെലഗ്രാം ചാനലില്‍ ഉപയോഗിക്കുന്നതായി ഒരു സോഷ്യല്‍ മീഡിയ യൂസറാണ് പരാതി നല്‍കിയത്. ഇതിന് പിന്നാലെയാണ് ഈ ചാനല്‍ പൂട്ടിയത്. അതേസമയം ബുള്ളി ബായ് വിവാദത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഐടി മന്ത്രാലയം ഈ കേസിന് പിന്നിലെ വിവരങ്ങള്‍ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമുമായി ചേര്‍ന്ന് പ്രത്യേക അന്വേഷണം നടത്തി പ്രതികളെ കുടുക്കാനാണ് പ്ലാന്‍. ജിറ്റ്ഹബ്ബ്, ട്വിറ്റര്‍, ദില്ലി പോലീസ്, മുംബൈ പോലീസ് എന്നിവരുടെ സഹായവും ഇക്കാര്യത്തില്‍ നേടിയിട്ടുണ്ട്.

ദില്ലിയിലും മുംബൈയിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹൈദരാബാദ് പോലീസും ദേശീയ വനിതാ കമ്മീഷനും ഈ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. എന്നാല്‍ ഇതുവരെ അറസ്റ്റുണ്ടായിട്ടില്ല. മുമ്പും ഇത്തരം സംഭവങ്ങള്‍ നടന്നപ്പോള്‍ അറസ്റ്റുണ്ടായിരുന്നില്ല. അതേസമയം ഈ ലേലത്തില്‍ ചിത്രം വന്ന പല യുവതികളും വിഷയത്തില്‍ ശക്തമായ പ്രതികരണമാണ് നടത്തുന്നത്. ജിറ്റ്ഹബ്ബിന്റെ പ്രാദേശിക അധികൃതരെ വിളിച്ചുവരുത്തി ഇവരുടെ സേവനവും ഇതോടൊപ്പം തേടും. കേസിലെ പ്രധാന പ്രതിയെ പിടികൂടിയതായി കഴിഞ്ഞ ദിവസം മുംബൈ പോലീസ് പറഞ്ഞിരുന്നു. ഉത്തരാഖണ്ഡില്‍ നിന്നുമാണ് യുവതിയെ പിടിച്ചത്. മുംബൈ പോലീസ് അറസ്റ്റ് ചെയ്ത ഇവരെ സൈബര്‍ സെല്‍ ചോദ്യം ചെയ്ത് വരികയാണ്.

ബെംഗളൂരുവില്‍ നിന്നും അറസ്റ്റിലായ 21കാരനുമായി യുവതിക്ക് ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു. ബെംഗളൂരുവില്‍ നിന്ന് എഞ്ചിനീയറാണ് അറസ്റ്റിലായത്. മുംബൈയില്‍ എത്തിച്ചായിരുന്നു അറസ്റ്റ്. നേരത്തെ ആപ്പില്‍ പേരുവന്ന മുസ്ലീം യുവതികള്‍ അറസ്റ്റാണ് വേണ്ടതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഞങ്ങള്‍ക്ക് കേസെടുക്കുകയല്ല വേണ്ടത്, അറസ്റ്റാണ് വേണ്ട. ആവശ്യത്തിന് അന്വേഷണം നടക്കുന്നുണ്ട്, യഥാര്‍ത്ഥ നടപടിയാണ് ഇനി കാണിക്കേണ്ടത്. മൂന്നാമതൊരിക്കല്‍ കൂടി ഇത് നടക്കാന്‍ അനുവദിക്കരുതെന്നും മുന്‍ മാധ്യമപ്രവര്‍ത്തക ഹിബ ബേഗ് പറഞ്ഞിരുന്നു. ലേലം യഥാര്‍ത്ഥത്തില്‍ നടക്കുന്നില്ലെങ്കിലും സ്ത്രീകളെയും ന്യൂനപക്ഷങ്ങളെയും ലൈംഗികമായി പരിഹസിക്കുക എന്നതാണ് ഈ ആപ്പിലൂടെ ഉദ്ദേശിക്കുന്നത്. വലതുപക്ഷ സംഘങ്ങളുടെ വിമര്‍ശകരെയും മുസ്ലീം സ്ത്രീകളെയും ആണ് ഇവര്‍ ലക്ഷ്യമിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+