Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുള്ളി ബായ്: നീരജ് ഇന്ത്യയിലേയും പാകിസ്ഥാനിലേയും യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റുകളും ഹാക്ക് ചെയ്തു

ന്യൂദല്‍ഹി: മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങള്‍ അപകീര്‍ത്തികരമായി പോസ്റ്റ് ചെയ്ത് ബുള്ളി ബായ് എന്ന ആപ്പിലൂടെ ലേലത്തിന് വെച്ച കേസിലെ പ്രതി നീരജ് ബിഷ്‌ണോയിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സമാനരീതിയില്‍ മുസ്ലിം സ്ത്രീകളെ ലേലം ചെയ്യാന്‍ ഉപയോഗിച്ച 'സുള്ളി ഡീല്‍' എന്ന ആപ്പിന്റെ നിര്‍മാതാക്കളെ തനിക്ക് അറിയാമെന്ന് നീരജ് സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

നീരജിന്റെ കുറ്റസമ്മതത്തിന്‍ മേല്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. 15 വയസ് മുതല്‍ ഹാക്കിംഗ് തുടങ്ങിയയാളാണ് നീരജെന്നും നിരവധി വെബ്‌സൈറ്റുകള്‍ ഇയാള്‍ ഇത്തരത്തില്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പാകിസ്ഥാനിലേയും ഇന്ത്യയിലേയും നിരവധി സ്‌കൂളുകളുടേയും യൂണിവേഴ്‌സിറ്റികളുടേയും വെബ്‌സൈറ്റുകള്‍ ഇത്തരത്തില്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്നാണ് വിവരം.

ചോദ്യം ചെയ്യലില്‍ ജി ഐ വൈ യു (GIYU) എന്ന വാക്ക് ഉള്‍പ്പെടുന്ന നിരവധി ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ നീരജ് സൃഷ്ടിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആനിമേഷന്‍ ലോകത്തെ ഒരു ഗെയിമിംഗ് കഥാപാത്രവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് പ്രസ്തുത ഐഡിയെന്ന് പൊലീസ് പറയുന്നു. ജാപ്പനീസ് ആനിമേഷനിലെ ഒരു സാധാരണ പദമാണ് ജി ഐ വൈ യു (GIYU).

bulli

അതേസമയം നീരജ് ബിഷ്‌ണോയി കസ്റ്റഡിയില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതായി പൊലീസ് അറിയിച്ചു. ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്റ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് (ഐ എഫ് എസ് ഒ) പ്രത്യേക സെല്‍ ഡി സി പി കെ പി എസ് മല്‍ഹോത്രയാണ് ഇക്കാര്യം അറിയിച്ചത്.

21 കാരനായ നീരജ് സ്വയം അപകടപ്പെടുത്താന്‍ രണ്ട് തവണ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. അതേസമയം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നീരജിന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രതിയുടെ മെഡിക്കല്‍ ചെക്ക് അപ്പ് നടത്തിയെന്നും പൊലീസ് പറഞ്ഞു. അന്വേഷണം വൈകിപ്പിക്കാനായിട്ടായിരിക്കാം നീരജ് ആത്മഹത്യാ ഭീഷണി മുഴക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

അതേസമയം മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത ഉത്തരാഖണ്ഡ് സ്വദേശിനി ശ്വേതാ സിംഗിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിച്ചിരുന്നത് നീരജ് ആണെന്നും പൊലീസ് കണ്ടെത്തി. ബുള്ളി ബായ് കേസുമായി ബന്ധപ്പെട്ട് തന്നെയാണ് ശ്വേതയും അറസ്റ്റിലായിരിക്കുന്നത്. ഇവരെ കൂടാതെ മായങ്ക് റാവല്‍, വിശാല്‍ കുമാര്‍ ഝാ എന്നിവരും കേസില്‍ അറസ്റ്റിലായിട്ടുണ്ട്.

നീരജിന് അഞ്ച് ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഭോപ്പാലില്‍ രണ്ടാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ നീരജിനെ കഴിഞ്ഞയാഴ്ചയാണ് ദല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തത്.

2021 ഡിസംബറിലാണ് ഇന്ത്യയിലെ ട്വിറ്റര്‍ ഫീഡുകളിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും നിരവധി സ്ത്രീകളുടെ, പ്രത്യേകിച്ച് മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങള്‍ 'നിങ്ങളുടെ ഇന്നത്തെ ബുള്ളി ബായി ഇതാണ്' എന്ന ക്യാപ്ഷനോടെ പ്രചരിക്കാന്‍ തുടങ്ങിയത്. രാജ്യത്തെ പ്രമുഖരായ മുസ്ലീം ആക്ടിവിസ്റ്റുകളുടേയും നേതാക്കളുടേയും ചിത്രങ്ങളാണ് ഇത്തരത്തില്‍ പ്രചരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+