തക്കാളിക്ക് ഒടുക്കത്തെ വില, ബര്‍ഗര്‍ കിംഗില്‍ ഇനി തക്കാളിയില്ല, പ്രതികരണം ഇങ്ങനെ
ന്യൂഡല്‍ഹി: തക്കാളി വില റോക്കറ്റ് വിട്ട പോലെയാണ് കുതിച്ച് കയറുന്നത്. എന്തൊക്കെ ശ്രമിച്ചിട്ടും അത് താഴേക്ക് വരുന്നില്ല. ഇതില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിലായിരിക്കുന്നത് റെസ്‌റ്റോറന്റുകളാണ്. അവര്‍ പല ഭക്ഷണത്തിലും തക്കാളി ഉപയോഗിക്കുന്നുണ്ട്. ഫാസ്റ്റ് ഫുഡ് ചെയിനുകളിലും ഇത് തന്നെയാണ് അവസ്ഥ. സാധനങ്ങള്‍ക്ക് വില കൂട്ടിയാല്‍ അത് തിരിച്ചടിയാവുകയും ചെയ്യും.
അതേസമയം ബര്‍ഗര്‍ കിംഗ് ഇക്കാര്യത്തില്‍ വളരെ സുപ്രധാനമായ ഒരു തീരുമാനമെടുത്തിരിക്കുകയാണ്. അവരുടെ ഭക്ഷ്യോല്‍പ്പന്നങ്ങളില്‍ നിന്ന് തക്കാളി ഒഴിവാക്കിയിരിക്കുകയാണ്. നേരത്തെ അതിവേഗ ഭക്ഷണശൃംഖലകളായ മക്‌ഡൊണാള്‍ഡ്‌സും, സബ്‌വേയും തക്കാളിയെ ഇതുപോലെ ഒഴിവാക്കിയിരുന്നു.ബര്‍ഗര്‍ കിംഗ് ഏഷ്യയിലാകെ വമ്പന്‍ ശൃംഖലകളുള്ള റെസ്റ്റോറന്റ് ബ്രാന്‍ഡാണ്. ഇന്ത്യയില്‍ തന്നെ നാനൂറില്‍ അധികം സ്‌റ്റോറുകള്‍ ബര്‍ഗര്‍ കിംഗിനുണ്ട്. യുവാക്കളുടെ പ്രിയപ്പെട്ട ഫാസ്റ്റ് ഫുഡ് ചെയിന്‍ കൂടിയാണിവര്‍.

എന്നാല്‍ അപ്രതീക്ഷിതമായി ഇവര്‍ തക്കാളി ഉപയോഗിക്കുന്നില്ലെന്ന തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. ബര്‍ഗറുകളില്‍ വളരെ സുപ്രധാനപ്പെട്ട കാര്യമാണ് തക്കാളി. ബര്‍ഗറിന് ഏറ്റവും സ്വാദ് നല്‍കുന്നതും തക്കാളിയാണ്. എന്നാല്‍ തക്കാളി ബര്‍ഗറില്‍ ഉള്‍പ്പെടുത്തുക ബുദ്ധിമുട്ടേറിയ കാര്യമാണ് റെസ്റ്റോറന്റ് വ്യക്തമാക്കുന്നു. കാരണം വില വളരെ ഉയരത്തിലാണ്. ഏറ്റവും നല്ല നിലവാരമുള്ള തക്കാളി വാങ്ങേണ്ടി വരുന്നത് കൂടിയ വിലയ്ക്കായിരിക്കും.
അപ്രചനീയമായ സാഹചര്യമാണ് തക്കാളിയുടെ വിതരണത്തില്‍ ഉള്ളത്. അതുപോലെ നിലവാരത്തിന്റെ കാര്യവും പ്രതിസന്ധിയിലാക്കുന്നതാണ്. തക്കാളി അതുകൊണ്ട് ബര്‍ഗര്‍ കിംഗ് ഭക്ഷ്യ വസ്തുക്കളില്‍ ഉള്‍പ്പെടുത്തുക ബുദ്ധിമുട്ടേറിയ കാര്യമാണ്. തല്‍ക്കാലത്തേക്ക് അത് ഉപയോഗിക്കുന്നില്ല. എന്നാല്‍ തക്കാളികള്‍ ഉടനെ തന്നെ തിരിച്ചെത്തുമെന്നും ബര്‍ഗ് കിംഗ് അറിയിച്ചു.
ഉപയോക്താക്കളും ക്ഷമ കാണിക്കണമെന്നും, സാഹചര്യം മനസ്സിലാക്കണമെന്നും റെസ്റ്റോറന്റ് അഭ്യര്‍ത്ഥിച്ചിരുന്നു. തക്കാളികള്‍ക്ക് പോലും അവധി ആവശ്യമാണെന്ന പരസ്യവും തമാശരൂപേണ ബര്‍ഗര്‍ കിംഗിന്റെ ഔട്ട്‌ലെറ്റുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. നിലവില്‍ 200 വരെ എത്തി നില്‍ക്കുകയാണ് തക്കാളി വില. നേപ്പാളില്‍ നിന്നടക്കം തക്കാളി ഇറക്കുമതി ചെയ്യുകയാണ് ഇന്ത്യ. മക്‌ഡൊണാള്‍ഡ്‌സിന്റെ ഉത്തരേന്ത്യയിലെ ഭൂരിഭാഗം ഫാസ്റ്റ് ഫുഡ് ചെയിനുകളിലും തക്കാളി ഉപയോഗിക്കുന്നത് നിര്‍ത്തിയിരിക്കുകയാണ്.
ആവശ്യത്തിനുള്ള തക്കാളി കിട്ടുന്നില്ല എന്ന് മാത്രമല്ല, അതിന് നിലവാരവും കുറവാണ്. ഏറ്റവും മികച്ച തക്കാളി വിപണിയിലേക്ക് എത്തുന്നില്ലെന്നാണ് പരാതി. സബ്‌വേ ഇന്ത്യയും ഇതേ തീരുമാനം നേരത്തെ എടുത്തിരുന്നു. ഓഗസ്റ്റ് 15ന് സര്‍ക്കാര്‍ ഡാറ്റ പ്രകാരം 88.22 രൂപയാണ് കിലോയ്ക്ക് തക്കാളിക്ക് വില. ഒരു മാസം മുമ്പ് ഇത് 97.56 കിലോയായിരുന്നു. മധ്യപ്രദേശ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് തക്കാളിയെത്തിയത് വില ചെറിയ തോതില്‍ കുറയാന്‍ കാരണമായിട്ടുണ്ട്.












Click it and Unblock the Notifications