ഹിമാചലില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പടെ 16 മരണം; നിരവധിയാളുകള്‍ക്ക് പരിക്ക്
കുളു: ഹിമാചല്‍ പ്രദേശില്‍ ബസ് അപകടത്തില്‍ കുട്ടികളുള്‍പ്പടെ 16 പേർ മരിച്ചു. കുളു ജില്ലയിലെ നിയോലി-ഷാൻഷെർ റോഡിലെ സൈഞ്ച് താഴ്‌വരയിലെ ജംഗ്‌ല പ്രദേശത്ത് സ്വകാര്യ ബസ് റോഡില്‍ നിന്ന് താഴ്ച്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു.
മൃതദേഹങ്ങളും പരിക്കേറ്റവരേയും പ്രാദേശിക ആശുപത്രികളിലേക്ക് മാറ്റി. കുളുവിൽ നിന്നുള്ള ദുരന്ത നിവാരണ സംഘങ്ങൾ സ്ഥലത്തേക്ക് നീങ്ങിയതായി കുളി ജില്ലാ കളക്ടർ അശുതോഷ് ഗാർഗ് അറിയിച്ചു. എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് കുളുവിൽ നിന്ന് സൈഞ്ചിലേക്ക് പോകുകയായിരുന്ന സ്കൂൾ ബസാണ് സൈഞ്ച് താഴ്‌വരയിലെ നിയോലി-ഷാൻഷെർ റോഡിൽ വെച്ച് അപകടത്തില്‍പ്പെട്ടത്.

നിരവധി പേർക്ക് സാരമായ പരിക്കേറ്റതിനാല്‍ മരണസംഖ്യ വീണ്ടും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്, രാവിലെ എട്ട് മണിയോടെയാണ് സംഭവം.












Click it and Unblock the Notifications