മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 38 മരണം; നിരവധി പേരെ കാണാതായി
ഭോപ്പാല്‍: മധ്യപ്രദേശിലെ സിധി ജില്ലയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 38 പേര്‍ മരിച്ചു. ഭോപ്പാലില്‍ നിന്ന് 560 കിലോമീറ്റര്‍ അകലെയാണ് സംഭവം. പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട ബസ് കനാലിലേക്ക് വീഴുകയായിരുന്നു. നിറയെ യാത്രക്കാരുണ്ടായിരുന്നു എന്നാണ് വിവരം. നിരവധി പേരെ കാണാതിയിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം നടക്കുകയാണ്. അപകടം നടക്കുന്ന വേളയില്‍ 60 പേര്‍ ബസിലുണ്ടായിരുന്നു എന്നാണ് വിവരം. അപകടത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രധാന പരിപാടികള്‍ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കുന്ന പരിപാടിയും റദ്ദാക്കി.

വലിയ ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. രക്ഷാ പ്രവര്‍ത്തനം നടക്കുന്നുണ്ട്. രണ്ടു മന്ത്രിമാര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും. സംസ്ഥാനം മൊത്തം മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കാളികളാകുന്നു- മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം, ചിത്രങ്ങള്‍ കാണാം
10 പേരെ രക്ഷപ്പെടുത്തി എന്നാണ് വിവരം. രാവിലെ 8 മണിയോടെയാണ് ബസ് മറിഞ്ഞത്. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായതോടെ കനാലിലേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നടി ഹണി റോസിന്റെ വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications