ജമ്മു കശ്മീരിലെ അഖ്‌നൂരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 പേര്‍ മരിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അഖ്‌നൂരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 പേര്‍ ദാരുണാന്ത്യം. നാല്‍പ്പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അഖ്‌നൂര്‍ സിറ്റിയിലെ താണ്ട മേഖലയിലുള്ള കൊക്കയിലേക്ക് ബസ് മറിഞ്ഞത്. ഉത്തര്‍പ്രദേശിലെ ഹത്രസില്‍ നിന്ന് നിന്നുള്ള യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നവര്‍.
ജമ്മുവില്‍ നിന്ന് റിയാസി ജില്ലയിലെ ശിവകോരി തീര്‍ഥാടന കേന്ദ്രത്തിലേക്കായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്നത്. ജമ്മു-പൂഞ്ച് ഹൈവേയിലെ കാളി ധര്‍ ക്ഷേത്രത്തിന് സമീപത്തുള്ള കൊക്കയിലേക്കാണ് നിലതെറ്റി ബസ് മറിഞ്ഞത്. പരുക്കേറ്റവരെ അഖ്‌നൂരിലെ ആശുപത്രിയിലേക്കും, അവിടെ നിന്ന് ജമ്മുവിലെ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

അതേസമയം രക്ഷാപ്രവര്‍ത്തനം പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. പരുക്കേറ്റവര്‍ക്ക് വേഗം സുഖം പ്രാപിക്കട്ടെയെന്നും മോദി കുറിച്ചു. അതേസമയം മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കും. പരുക്കേറ്റവര്‍ക്ക് 50000 രൂപയും നല്‍കുമെന്ന് മോദി പറഞ്ഞു.












Click it and Unblock the Notifications