പാലം തകര്‍ന്നുവീണ് വാഹനങ്ങള്‍ ഒലിച്ചുപോയി, 22 പേരെ കാണാതായി
മുംബൈ: മഹാരാഷ്ട്രയില്‍ പാലം തകര്‍ന്ന് വാഹനങ്ങള്‍ ഒഴുകിപ്പോയി. മഹാരാഷ്ട്ര ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ രണ്ട് ബസുകളുള്‍പ്പെടെ നാലോളം വാഹനങ്ങള്‍ ഒഴുകിപ്പോയതായാണ് വിവരം. മുംബൈ ഗോവ ഹൈവേയില്‍ സാവിത്രി നദിക്ക് കുറുകെയുള്ള പാലമാണ് കനത്ത മഴയിലും പ്രളയത്തിലും ഒലിച്ചുപോയത്. ചൊവ്വാഴ്ച രാത്രി 11. 30ഓടെയായിരുന്നു സംഭവം.
പാലത്തിന്റെ 80 ശതമാനവും തകര്‍ന്ന നിലയിലാണുള്ളത്. പ്രാഥമിക കണക്കനുസരിച്ച് രണ്ട് ബസുകളും രണ്ട് കാറുകളുമാണ് കാണാതായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സമാന്തരമായി രണ്ട് പാലങ്ങളുള്ളതില്‍ ബ്രിട്ടീഷ് ഭരണ കാലത്ത് നിര്‍മ്മിച്ച പാലമാണ് തകര്‍ന്നുവീണത്. ഗോവയില്‍ നിന്ന് മുംബൈയിലേക്കുള്ള ഗതാഗതത്തിനായി ഉപയോഗിച്ചുവരുന്ന പാലമാണിത്്. എന്നാല്‍ പഴയ പാലം തകര്‍ന്നുവീണതോടെ പുതിയ പാലത്തിലൂടെയുള്ള ഗതാഗതവും നിര്‍ത്തിവച്ചിട്ടുണ്ട്. കനത്ത മഴയില്‍ പാലം തകര്‍ന്നു, വാഹനങ്ങള്‍ ഒഴുകിപ്പോയെന്ന് റിപ്പോര്‍ട്ട്

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. സാവിത്രി നദിയിലുണ്ടായ വെള്ളപ്പൊക്കമാണ് അപകടകാരണമെന്നാണ് സൂചന. എന്നാല്‍ പരിക്കേറ്റവരെക്കുറിച്ചുള്ള വ്യക്തമായ കണക്കുകള്‍ ലഭ്യമല്ല.
Pictures of the bridge that collapsed on Mumbai-Goa highway in late night hours. Rescue operations underway pic.twitter.com/Q2Y1kebJAj
— ANI (@ANI_news) August 3, 2016












Click it and Unblock the Notifications