കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹമേ ഒന്ന് നില്‍ക്കൂ!!! തിരഞ്ഞെടുപ്പ് കഴിയട്ടേ.... മാധ്യമപ്രവര്‍ത്തകരോട് തേജസ്വി യാദവ്

  • By Desk
Google Oneindia Malayalam News

പട്ന: വിവാഹം കഴിക്കാന്‍ വൈകുന്നതിന് വിശദീകരണവുമായി ആര്‍ജെഡി നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ്. ഇപ്പോള്‍ 2019ലെ ലോക് സഭാ തിരഞ്ഞെടുപ്പിന്റെ തിരക്കുകളില്‍ ആണെന്നും അതുകൊണ്ടാണ് വിവാഹ ആലോചനകള്‍ ഉണ്ടായിട്ടും വിവാഹം കഴിക്കാത്തതെന്നാണ് തേജസ്വിയുടെ മറുപടി.

<strong>രാഹുല്‍ ഗാന്ധിയെ ഞെട്ടിച്ച് അഖിലേഷ് യാദവ്; മുന്നോട്ട് വച്ച ഉപാധി ശക്തം, ഒന്നിന് മൂന്ന് നിബന്ധന</strong>രാഹുല്‍ ഗാന്ധിയെ ഞെട്ടിച്ച് അഖിലേഷ് യാദവ്; മുന്നോട്ട് വച്ച ഉപാധി ശക്തം, ഒന്നിന് മൂന്ന് നിബന്ധന

തേജസ്വിയുടെ മൂത്ത സഹോദരന്‍ തേജ് പ്രതാപ് യാദവിന്റെ വിവാഹം മെയ് മാസത്തില്‍ നടക്കുമെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. തേജസ്വിയെത്തേടി ഒട്ടേറെ വിവാഹ ആലോചനകള്‍ വരുന്നതായി നേരത്തെ വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇക്കാര്യം തേജസ്വിയും മാധ്യമപ്രവര്‍ത്തകരോട് സമ്മതിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ ശേഷം മാത്രമേ വിവാഹം കഴിക്കാനുള്ളൂ എന്ന തീരുമാനത്തിലാണ് തേജസ്വി യാദവ്.

ഹണിമൂണിന് സമയം വേണ്ടേ?

ഹണിമൂണിന് സമയം വേണ്ടേ?

മൂന്ന് തവണ മുഖ്യമന്ത്രിയായി ബീഹാര്‍ ഭരിച്ച ലാലു പ്രസാദ് യാദവിന്റെ ഇളയ മകനാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പിന് മുമ്പ് വിവാഹം കഴിച്ചാല്‍ തിരഞ്ഞെടുപ്പ് തിരക്കില്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ കഴിയില്ലെന്നാണ് ലാലു പ്രസാദ് യാദവ് പറയുന്നത്. 2018 മെയ് മാസത്തിലാണ് തേജസ്വിയുടെ മൂത്ത സഹോദരന്‍ തേജ് പ്രതാപ് യാദവും ഐശ്വര്യ റായിയും തമ്മിലുള്ള വിവാഹം. നിലവില്‍ തേജ് പ്രതാപിനാണ് ആര്‍ജെഡിയില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങളുള്ളത്. ജയിലില്‍ കഴിയുന്ന ലാലുപ്രസാദിന് സമ്മര്‍ദ്ദം ഉയരുന്ന സാഹചര്യത്തില്‍ രണ്ട് മക്കളും റാഞ്ചിയിലെ ആശുപതക്രിയിലെത്തി രണ്ട് മക്കളും കുടിക്കാഴ്ച നടത്തിയിരുന്നു.

 പ്രതികരണം മാധ്യമപ്രവര്‍ത്തകരോട്

പ്രതികരണം മാധ്യമപ്രവര്‍ത്തകരോട്

തേജസ്വി യാദവിന്റെ സഹോദരന്‍ തേജ് പ്രതാപ് യാദവിന്റെ വിവാഹം മെയ് മാസത്തില്‍ നടക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് നിരവധി വിവാഹ ആലോചനകള്‍ വന്ന തേജസ്വിയുടെ വിവാഹത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നത്. 29കാരനായ തനിക്ക് നിരവധി വിവാഹ ആലോചനകള്‍ ലഭിച്ചതായി തേജസ്വി തുറന്നു സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ വിവാഹം നടക്കുകയുള്ളൂവെന്നാണ് തേജസ്വി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. വിവാഹം കഴിഞ്ഞാല്‍ ഹണിമൂണിന് സമയം ലഭിക്കണം. എന്നാല്‍ തിര‍ഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അതെങ്ങനെ ലഭിക്കുമെന്നും തേജസ്വി ചോദിക്കുന്നു.

സുശീല്‍ മോദിക്കിതിരെ

സുശീല്‍ മോദിക്കിതിരെ


ഐആര്‍ടിസി തട്ടിപ്പില്‍ തേജസ്വി യാദവ് ജയിലില്‍ പോകുമെന്ന ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദിയുടെ പ്രസ്താവനക്കും തേസജ്വി ചുട്ടമറുപടി നല്‍കിയിട്ടുണ്ട്. എങ്ങനെയാണ് അവന്‍ വിവാഹം കഴിക്കുക? ആദ്യം ജയിലില്‍ പോകട്ടെ എന്നായിരുന്നു സുശീല്‍ മോദിയുടെ ട്വീറ്റ്.

 ഭൂമിയിടപാടില്‍ പങ്കെന്ന്

ഭൂമിയിടപാടില്‍ പങ്കെന്ന്


അമ്മ റാബ്രി ദേവിക്കൊപ്പം തേജസ്വി യാദവും ബീഹാറില്‍ ഒരുപാട് ഭൂമിയ്ക്ക് ഉടമയാണെന്ന് നേരത്തെ സിബിഐ ആരോപിച്ചിരുന്നു. റെയില്‍ മന്ത്രിയായിരിക്കെ ലാലുപ്രസാദ് യാദവ് അനുകൂല നിലപാട് സ്വീകരിച്ച ഒരു കമ്പനിയാണ് ഇത് നല്‍കിയതെന്നും സിബിഐയുടെ ആരോപണങ്ങളില്‍ ഉള്‍പ്പെടുന്നു.

English summary
Busy With 2019 Election, No Time For Marriage, Says Tejashwi Yadav.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X