കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിന്നും പ്രകടനവുമായി ബിജെപി; 10ല്‍ അഞ്ചും നേടി... രണ്ടില്‍ തിളങ്ങി കോണ്‍ഗ്രസ്

Google Oneindia Malayalam News

ന്യൂഡല്‍ഹി: 10 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലമാണ് ഇന്ന് പ്രഖ്യാപിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലും ഡല്‍ഹിയിലുമായിരുന്നു തിരഞ്ഞെടുപ്പ്. ഉത്തര്‍ പ്രദേശിലെ രണ്ട്് ലോക്‌സഭാ സീറ്റുകളും പഞ്ചാബിലെ ഒരു ലോക്‌സഭാ സീറ്റും ഇതില്‍പ്പെടും. കൂടാതെ ത്രിപുരയില്‍ 4, ജാര്‍ഖണ്ഡ്, ഡല്‍ഹി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ ഓരോ നിയമസഭാ മണ്ഡലങ്ങളിലെ ഫലവും പുറത്തുവന്നു. ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചത് ബിജെപിയാണ്. രണ്ട് ലോക്‌സഭാ സീറ്റും മൂന്ന് നിയമസഭാ സീറ്റും ഉള്‍പ്പെടെ അഞ്ച് സീറ്റുകളില്‍ ബിജെപി ജയിച്ചു.

p

ഉത്തര്‍ പ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അസംഗഡ്, രാംപൂര്‍ എന്നീ ലോക്‌സഭാ സീറ്റുകളില്‍ ബിജെപി ജയിച്ചു. രണ്ടും സമാജ്‌വാദി പാര്‍ട്ടിയുടെ കോട്ടയായ മണ്ഡലങ്ങളാണ്. ഇവിടെ എസ്പിക്ക് അടിപതറിയത് ഏവരെയും അമ്പരിപ്പിച്ചു. അഖിലേഷ് യാദവ് അസംഗഡില്‍ നിന്നും അസം ഖാന്‍ രാപൂരില്‍ നിന്നുമുള്ള എംപിമാരായിരുന്നു. രണ്ടുപേരും യുപി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. എസ്പിയുടെ പ്രബലരുടെ മണ്ഡലം ബിജെപി പിടിച്ചത് അഖിലേഷിനും കൂട്ടര്‍ക്കും നാണക്കേടായി. ഓരോ സംസ്ഥാനങ്ങളിലെയും വിവരങ്ങള്‍ ഇങ്ങനെയാണ്.

ഭാര്യയെ കളത്തിലിറക്കി ഉദ്ധവ് താക്കറെ; മഹാരാഷ്ട്രയില്‍ പുതിയ ചലനം, വിമതര്‍ ജാഗ്രതയില്‍ഭാര്യയെ കളത്തിലിറക്കി ഉദ്ധവ് താക്കറെ; മഹാരാഷ്ട്രയില്‍ പുതിയ ചലനം, വിമതര്‍ ജാഗ്രതയില്‍

ത്രിപുരയില്‍ നാല് നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മുഖ്യമന്ത്രി മണിക് സാഹ ടൗണ്‍ ബര്‍ദോവാലി മണ്ഡലത്തില്‍ നിന്ന് ജയിച്ചു. കഴിഞ്ഞ മാസമാണ് ബിപ്ലബ് കുമാര്‍ ദേവിനെ മാറ്റി രാജ്യസഭാംഗമായിരുന്ന മണിക് സാഹയെ ത്രിപുരയിലെ മുഖ്യമന്ത്രിയായി ബിജെപി കേന്ദ്ര നേതൃത്വം നിയമിച്ചത്. അഗര്‍ത്തല മണ്ഡലത്തില്‍ കോണ്‍ഗ്രസാണ് ജയിച്ചത്. ബിജെപിയില്‍ നിന്ന് രാജിവച്ച സുദീപ് റോയ് ബര്‍മനാണ് കോണ്‍ഗ്രസിന് വേണ്ടി അഗര്‍ത്തലയില്‍ കളത്തിലിറങ്ങിയത്. അടുത്ത വര്‍ഷമാണ് ത്രിപുരയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. സെമി ഫൈനലായിട്ടാണ് ഉപതിരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചിരുന്നത്. 60 അംഗ നിയമസഭയില്‍ ഇതോടെ ബിജെപിക്ക് 36 അംഗങ്ങളായി.

ഉത്തര്‍ പ്രദേശില്‍ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലായിരുന്നു ഉപതിരഞ്ഞെടുപ്പ്. രാപൂരില്‍ ബിജെപിയുടെ ഗന്‍ശ്യാം ലോധി 40000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. അസംഗഡില്‍ ബിജെപിയുടെ ദിനേശ് ലാല്‍ യാദവ് 5000 വോട്ടിനും ജയിച്ചു. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലമാണ് പഞ്ചാബിലെ സന്‍ഗ്രൂര്‍. ആം ആദ്മിയുടെ ഏക ലോക്‌സഭാ മണ്ഡലമായിരുന്നു ഇത്. മുഖ്യമന്ത്രിയായി ഭഗവദ് മന്‍ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. എഎപി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി ശിരോമണി അകാലിദളിന്റെ സിമ്രാന്‍ജിത് സിങ് മന്‍ ജയിച്ചു. 7000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹത്തിന്റെ ജയം.

ഡല്‍ഹിയില്‍ രജീന്ദര്‍ നഗര്‍ നിയമസഭാ മണ്ഡലത്തിലായിരുന്നു ഉപതിരഞ്ഞെടുപ്പ്. ഇവിടെ എംഎല്‍എ ആയിരുന്ന എഎപിയുടെ രാഘവചന്ദ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഒഴിവ് വന്നത്. എഎപിയുടെ ദുര്‍ഗേഷ് പഥക് 11000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. ജാര്‍ഖണ്ഡില്‍ മന്തര്‍ നിയമസഭാ മണ്ഡലത്തിലായിരുന്നു ഉപതിരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന്റെ ശില്‍പ്പി നേഹ തിര്‍ക്കിയാണ് ഇവിടെ ജയിച്ചത്. ജാര്‍ഖണ്ഡിലും ത്രിപുരയിലും ഒരോ സീറ്റില്‍ കോണ്‍ഗ്രസ് ജയിച്ചു. ആന്ധ്ര പ്രദേശില്‍ ആത്മഗുരു നിയമസഭാ മണ്ഡലത്തിലായിരുന്നു ഉപതിരഞ്ഞെടുപ്പ്. ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മേഘാപതി വിക്രം റെഡ്ഡിയാണ് ഇവിടെ ജയിച്ചത്. 82000ത്തിലധികം വോട്ടിന്റെ വമ്പിച്ച ഭൂരിപക്ഷത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ജയം.

English summary
Bypoll 2022 result: BJP Win 5 Seats Out Of 10, Congress Gets Two Seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X