Get Updates
Get notified of breaking news, exclusive insights, and must-see stories!

മകനെ കൊന്ന പ്രതി പീഡനക്കേസില്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: നാല് വയസുകാരനായ മകനെ കൊന്ന ശേഷം നാട് വിട്ട യുവാവിനെ പീഡനക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാറുകാരനായ ശിവ് ശങ്കര്‍ യാദവ് എന്ന ഡ്രൈവറാണ് 2012 ല്‍ ഭാര്യയെയും മകനെയും കൊല്ലാന്‍ ശ്രമിച്ചത്. എന്നാല്‍ ഭാര്യ രക്ഷപ്പെടുകയും മകന്‍ മരിയ്ക്കുകയും ചെയ്തു. ബീഹാറില്‍ പ്രതിയ്‌ക്കെതിരെ കേസുണ്ട്. ജാമ്യത്തിലിറങ്ങിയ പ്രതി കൊല്‍ക്കത്തയിലേയ്ക്ക് മുങ്ങി.

കൊല്‍ക്കത്തയില്‍ നിന്നാണ് ഇയാള്‍ ഒടുവില്‍ അറസ്റ്റിലായത്. കൊലപാതകത്തെത്തുടര്‍ന്ന് നാടുവിട്ട ഇയാള്‍ കൊല്‍ക്കത്തയിലുള്ള സഹോദരന്റെ അടുത്തേയ്ക്ക് പോയി. ഒറ്റ മുറിയുള്ള വാടക വീട്ടിലാണ് ഇവര്‍ താമസിച്ചത്. അടുത്തിടെ സഹോദരന്‍ വിവാഹം കഴിച്ചു. തുടര്‍ന്ന് ശിവ് ശങ്കറോട് മറ്റൊരു താമസ സ്ഥലം കണ്ടെത്താന്‍ സഹോദരന്‍ ആവശ്യപ്പെട്ടു.

Crime

ഇതിനെത്തുടര്‍ന്ന് ഇരുവും വഴക്കായി. സഹോദരനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം സഹോദര ഭാര്യയെ കടന്ന് പിടിയ്ക്കുകയും പീഡിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുകയുമായിരുന്നു പ്രതി. ഈ സംഭവത്തെത്തുടര്‍ന്നാണ് പ്രതി അറസ്റ്റിലാകുന്നത്. ഇയാളെപ്പറ്റി പൊലീസ് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിയ്ക്കുമ്പോഴാണ് കൊലപാതക കേസ് അറിയുന്നത്. ദാന്പത്യ കലഹത്തെത്തുടര്‍ന്നാണ് പ്രതി മകനെ കൊന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+