കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് അഭയാര്‍ത്ഥികളെ മോദി ദത്തെടുക്കുന്നു!! സഹായ പാക്കേജ് ആളെ വലയിലാക്കാനോ

പദ്ധതി ഞായറാഴ്ചയാണ് ക്യാബിനറ്റ് അംഗീകരിച്ചത്

Google Oneindia Malayalam News

ദില്ലി: പാക് അഭയാര്‍ത്ഥികള്‍ക്ക് സഹായ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ അഭയാര്‍ത്ഥിയ്ക്കും അഞ്ചര ലക്ഷം രൂപ വീതമാണ് ലഭിയ്ക്കുക. നേരത്തെ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി ഞായറാഴ്ചയാണ് ക്യാബിനറ്റ് അംഗീകരിച്ചത്.

സംസ്ഥാന സര്‍ക്കാരില്‍ നിന്ന് അഭയാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തേടിയ കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത തുക നേരിട്ട് അക്കൗണ്ടുകളില്‍ നിക്ഷേപിയ്ക്കുകകയാണ് ചെയ്യുക. കേന്ദ്രസര്‍ക്കാര്‍ വിഹിതത്തിന് പുറമേ 1.2 കോടി രൂപ ജമ്മു കശ്മീര്‍ സര്‍ക്കാരും പദ്ധതിയിലേക്ക് സംഭാവന ചെയ്യും.

 അഭയാര്‍ത്ഥികള്‍ക്ക്

അഭയാര്‍ത്ഥികള്‍ക്ക്

36,000ഓളം വരുന്ന ഹിന്ദു അഭയാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ 2000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നിക്ഷേപിയ്ക്കുക. ആഭ്യന്തര മന്ത്രാലയം ഞായറാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.

ക്യാബിനറ്റിന്റെ പച്ചക്കൊടി

ക്യാബിനറ്റിന്റെ പച്ചക്കൊടി

പാകിസ്താനില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ത്ഥികള്‍ക്കുള്ള സഹായ പാക്കേജ് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ വര്‍ഷമാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ഡിസംബറിലാണ് ഇതിന് ക്യാബിനറ്റിന്റെ അംഗീകാരം ലഭിയ്ക്കുന്നത്.

സഹായം ആര്‍ക്കെല്ലാം

സഹായം ആര്‍ക്കെല്ലാം

1947, 1965, 1971 വര്‍ഷങ്ങളിലായി പാകിസ്താനില്‍ നിന്ന് ഇന്ത്യയില്‍ അഭയം തേടിയ ഹിന്ദു അഭയാര്‍ത്ഥികള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായ പാക്കേജിന്റെ ഗുണഫലങ്ങള്‍ ലഭിയ്ക്കുക.

അവസാനം സംഘര്‍ഷത്തില്‍

അവസാനം സംഘര്‍ഷത്തില്‍

പശ്ചിമ പാകിസ്താനില്‍ നിന്നുള്ള 19,000 ഓളം വരുന്ന അഭയാര്‍ത്ഥികള്‍ക്ക് സ്ഥിരതാമസത്തിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കശ്മീര്‍ താഴ് വരയില്‍ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. ഇന്ത്യ- പാക് വിഭജനത്തെ തുടര്‍ന്ന് ഇന്ത്യയിലെത്തിയ ഹിന്ദുക്കളാണ് ഇവരില്‍ അധികവും.

 അഞ്ചര ലക്ഷം

അഞ്ചര ലക്ഷം

സഹായ പാക്കേജ് പ്രകാരം പാകിസ്താനില്‍ നിന്ന് ഇന്ത്യയിലെത്തിയ ഓരോ ഹിന്ദു അഭയാര്‍ത്ഥിയുടേയും ബാങ്ക് അക്കൗണ്ടില്‍ അഞ്ചര ലക്ഷം രൂപ കേന്ദ്രസര്‍ക്കാര്‍ നിക്ഷേപിയ്ക്കും.

ഞങ്ങള്‍ക്കും വേണം

ഞങ്ങള്‍ക്കും വേണം

സഹായ പാക്കേജ് തങ്ങള്‍ക്കും വേണമെന്ന പശ്ചിമ പാക് അഭയാര്‍ത്ഥികളുടെ ആവശ്യത്തെ ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ എതിര്‍ക്കുകയായിരുന്നു.

നേരിട്ട് അക്കൗണ്ടുകളിലേയ്ക്ക്

നേരിട്ട് അക്കൗണ്ടുകളിലേയ്ക്ക്

സഹായ പാക്കേജ് വിതരണം ചെയ്യുന്നതിനായി ഹിന്ദു അഭയാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് തേടിയിട്ടുണ്ട്. പണം നേരിട്ട് അക്കൗണ്ടുകളിലേയ്ക്ക് നിക്ഷേപിയ്ക്കാനാണ് നീക്കമെന്ന് കേന്ദ്രം വ്യക്തമാക്കിക്കഴിഞ്ഞു.

ആവശ്യങ്ങള്‍ക്ക് അംഗീകാരം

ആവശ്യങ്ങള്‍ക്ക് അംഗീകാരം

അഭയാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ വിലയിരുത്തുകയോ കേന്ദ്ര- സംസ്ഥാന കമ്മറ്റികള്‍ രൂപീകരിയ്ക്കുകയോ ചെയ്യാതെ കേന്ദ്രം 2000 കോടി രൂപ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി വകയിരുത്തുന്നത് ആദ്യമായാണ്.

English summary
The Centre will deposit Rs. 2,000 crore into the bank accounts of 36,000 Hindu refugees from Pakistan-occupied Kashmir (PoK), a senior Home Ministry official said on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X