• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മന്ത്രിസഭാ വികസനം പരിഹാരമാകില്ല, മൈസൂരില്‍ ബിജെപി എംപിയുമായി കൂടിക്കാഴ്ച നടത്തി ജെഡിഎസ് എംഎല്‍എ

  • By

ബെംഗളൂരു: കര്‍'നാടക'ങ്ങള്‍ക്കിടെ മന്ത്രിസഭ വികസിപ്പിക്കാനുള്ള നീക്കത്തിലാണ് സഖ്യ സര്‍ക്കാര്‍. ഇടഞ്ഞ് നില്‍ക്കുന്ന രണ്ട് സ്വതന്ത്രര്‍ക്ക് മന്ത്രി സ്ഥാനം നല്‍കി നില ഭദ്രമാക്കാനാണ് കുമാരസ്വാമി സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. മന്ത്രിസഭയില്‍ മൂന്ന് സ്ഥാനങ്ങളാണ് ഒഴിവുള്ളത്. എന്നാല്‍ സ്വതന്ത്രരെ ഉള്‍പ്പെടുത്തിയാലും കര്‍ണാടകത്തില്‍ പ്രതിസന്ധി ഒഴിയില്ലെന്നാണ് സൂചന.

'ക്രിസ്തു ചിരിക്കട്ടെ!! കാര്‍ട്ടൂണ്‍ വിവാദത്തില്‍ വൈദികന്‍റെ വേറിട്ട കുറിപ്പ്, വൈറല്‍

കൂടുതല്‍ നേതാക്കള്‍ മന്ത്രി മോഹവുമായി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിസഭാ വികസനത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് അവസരം ലഭിച്ചില്ലേങ്കില്‍ കൂടുതല്‍ പ്രതിസന്ധികള്‍ സഖ്യസര്‍ക്കാര്‍ നേരിടേണ്ടി വരും. വിശദാംശങ്ങളിലേക്ക്

 മൂന്ന് മന്ത്രിസ്ഥാനങ്ങള്‍

മൂന്ന് മന്ത്രിസ്ഥാനങ്ങള്‍

പ്രതിസന്ധികള്‍ക്കിടെ മന്ത്രിസഭ വിപുലീകരണം വെള്ളിയാഴ്ച നടക്കും. മൂന്ന് സ്ഥാനങ്ങളാണ് മന്ത്രിസഭയില്‍ ഒഴിഞ്ഞിരിക്കുന്നത്. ഇതില്‍ രണ്ടെണ്ണം ജനതാദള്‍ എസിന് അവകാശപ്പെട്ടതാണ്. ഒരു സീറ്റ് കോണ്‍ഗ്രസിനും. സ്വതന്ത്രരായ എച്ച് നാഗേഷ്, ആര്‍ ശങ്കര്‍ എന്നിവരെ മന്ത്രിയാക്കാന്‍ ജെഡിഎസ് തിരുമാനിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ശങ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് വിവരം. സത്യപ്രതിജ്ഞയ്ക്ക് ശേഷം കോണ്‍ഗ്രസില്‍ ചേരാമെന്ന ഉറപ്പിലാണ് ശങ്കറിന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതെന്നും റിപ്പോര്‍ട്ടുണ്ട്.

 സ്വതന്ത്രര്‍ക്ക് പദവി

സ്വതന്ത്രര്‍ക്ക് പദവി

നേരത്തേ രണ്ട് തവണ ബിജെപിക്കൊപ്പം പോയ ചരിത്രം ശങ്കറിനുണ്ട്. കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന പിന്നാലെ ശങ്കര്‍ ബിജെപി പക്ഷത്തേക്ക് പോയിരുന്നു. പിന്നീട് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തായിരുന്നു ശങ്കറിനെ കോണ്‍ഗ്രസ് സ്വന്തം കാമ്പില്‍ എത്തിച്ചത്. കോണ്‍ഗ്രസിന്‍റെ അസോസിയേറ്റ് അംഗമാകണമെന്ന നിര്‍ദ്ദേശം ശങ്കര്‍ തള്ളിയതോടെ ശങ്കറിന്‍റെ മന്ത്രിസ്ഥാനം സര്‍ക്കാര്‍ തിരിച്ചെടുത്തിരുന്നു. ഇതോടെ ശങ്കര്‍ വീണ്ടും ബിജെപി പക്ഷത്തേക്ക് ചുവടുമാറി. ഇപ്പോള്‍ വീണ്ടും മന്ത്രി സ്വപ്നത്തിലാണ് ശങ്കര്‍ കോണ്‍ഗ്രസ് കാമ്പില്‍ എത്തിയിരിക്കുന്നത്.

 മൈസൂരില്‍ കൂടിക്കാഴ്ച

മൈസൂരില്‍ കൂടിക്കാഴ്ച

അതിനിടെ ജെഡിഎസിലെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ എച്ച് വിശ്വനാഥ് മൈസൂരില്‍ ബിജെപി എംപി ശ്രീനിവാസ പ്രസാദുമായി നടത്തിയ കൂടിക്കാഴ്ച ജെഡിഎസ് കാമ്പിനെ അസ്വസ്ഥമാക്കിയിട്ടുണ്ട്. വിശ്വനാഥ് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ട സീറ്റ് ആര്‍ക്ക് നല്‍കുമെന്ന പ്രതിസന്ധിയും നിലനില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും ഏഴ് തവണ എംഎല്‍എയുമായ ആര്‍ രാമലിംഗ റെഡ്ഡിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമോയെന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.

 മുതിര്‍ന്ന നേതാക്കള്‍

മുതിര്‍ന്ന നേതാക്കള്‍

മുതിര്‍ന്ന നേതാക്കളെ കോണ്‍ഗ്രസ് പരിഗണിക്കുന്നില്ലെന്ന പരാതി രാമലിംഗ റെഡ്ഡി നേരത്തേ ഉയര്‍ത്തിയിരുന്നു. അതേസമയം വിമത നീക്കത്തിന് നേതൃത്വം നല്‍കുന്ന രമേശ് ജാര്‍ഖിഹോളിയെ മന്ത്രിയാക്കണമെന്ന നിര്‍ദ്ദേശം സിദ്ധരാമയ്യ മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ശക്തമാണ്. അതുകൊണ്ട് തന്നെ മന്ത്രിസഭ വികസനം വിമത നീക്കത്തിന് പരിഹാരമായേക്കില്ലെന്നാണ് കണക്കാക്കപെടുന്നത്.അങ്ങനെയെങ്കില്‍ രമേശ് ജാര്‍ഖിഹോളി കാമ്പിന്‍റെ നിലപാട് ഇനിയുള്ള ദിവസങ്ങളില്‍ നിര്‍ണായകമായേക്കും.

 ആഭ്യന്തര പ്രശ്നങ്ങള്‍

ആഭ്യന്തര പ്രശ്നങ്ങള്‍

സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ പറഞ്ഞിരുന്നു. ഇത് സഖ്യസര്‍ക്കാരിന് താത്കാലിക ആശ്വാസം നല്‍കുന്നതാണ്. അതേസമയം ആഭ്യന്തര പ്രശ്നങ്ങള്‍ തന്നെ സര്‍ക്കാര്‍ താഴെ വീഴാന്‍ കാരണമായേക്കുമെന്ന ആശങ്ക കോണ്‍ഗ്രസ്-ജെഡിഎസ് കാമ്പില്‍ നിലനില്‍ക്കുന്നുണ്ട്.

ബിജെപിക്കെതിരെ നിതീഷും മമതയും കൈകോര്‍ക്കുന്നു? മമതയെ വിമര്‍ശിച്ച നേതാവിനെ പുറത്താക്കി നിതീഷ്

ബിജെപിയുടെ കൂറ്റന്‍ വിജയത്തിന് കാരണം ഇതാണ്, സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത്

English summary
Cabinet expansion wont solve problems in Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X