കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലിഫോര്‍ണിയയില്‍ വെടിവെപ്പ് നടത്തിയ വനിത ഇന്ത്യയിലുമെത്തി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കാലിഫോര്‍ണിയയിലെ ഭിന്നശേഷിക്കാര്‍ക്കായുള്ള കേന്ദ്രത്തില്‍ വെടിവെപ്പു നടത്തി 14 പേരെ കൊലപ്പെടുത്തിയ തീവ്രവാദിയായ പാക് വനിത തഷ്ഹീന്‍ മാലിക്ക് ഇന്ത്യയിലുമെത്തിയിരുന്നതായി റിപ്പോര്‍ട്ട്. 2013 ജൂണ്‍ എട്ടിന് ഇവര്‍ പാക്കിസ്ഥാനിലെത്തിയിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെ അതേവര്‍ഷം ഒക്ടോബറില്‍ തഹ്ഷീന്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നതായാണ് വിവരം.

അമേരിക്കന്‍ അന്വേഷണ ഏജന്‍സി ഇവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചുവരുന്നതിനിടയിലാണ് പുതിയ വിവരവും പുറത്തുവന്നിരിക്കുന്നത്. അതേസമയം ഇവര്‍ ഇന്ത്യയില്‍ എവിടെയാണ് സന്ദര്‍ശിച്ചതെന്നോ ആരെയൊക്കെയാണോ കൂടിക്കാഴ്ച നടത്തിയതെന്നോ ഉള്ള കാര്യത്തില്‍ വ്യക്തതയില്ല. ഇവര്‍ക്കൊപ്പമുണ്ടായിരുന്നവരെക്കുറിച്ചും സൂചനയൊന്നുമില്ല.

tashfeen-malik-syed-farook

ചെറുപ്പത്തില്‍ പാക്കിസ്ഥാന്‍ വിട്ട് സൗദിയിലേക്ക് കുറിയേറിവരില്‍ പെടുന്നവരാണ് തഹ്ഷീന്റെ കുടുംബം. പിന്നീട് 2007-2012 കാലയളവില്‍ മതപഠനത്തിനായി ഇവര്‍ പാക്കിസ്ഥാനിലെത്തിയിരുന്നു. അന്ന് സൗദി സ്വദേശിനിയാണ് ഇവര്‍ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. പാക്കിസ്ഥാനിലും സൗദിയിലുമായുള്ള സന്ദര്‍ശനത്തിനിടെയാണ് തീവ്രവാദ സംഘങ്ങളുമായി ഇവര്‍ ബന്ധമുണ്ടാക്കിയതെന്നാണ് അനുമാനം.

തഹ്ഷീനും ഭര്‍ത്താവും ചേര്‍ന്നാണ് കാലിഫോര്‍ണിയയില്‍ വെടിവെപ്പു നടത്തിയത്. ഇവര്‍ക്ക് ഐഎസ് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളും അമേരിക്കന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവരുമായി ബന്ധപ്പെട്ട അമേരിക്കന്‍ സ്വദേശികള്‍ നിരീക്ഷണത്തിലാണ്.

English summary
California woman shooter may have travelled to India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X